പിരിച്ച് പിരിച്ച് റെക്കോർഡിലേക്ക്; ടോൾ പ്ലാസകൾ എന്ന സുമ്മാവാ

ഹൈവേകളിൽ യാത്ര ചെയ്യുമ്പോൾ ടോൾ കൊടുക്കാതെ യാത്ര ചെയ്യാൻ സാധിക്കുകയുമില്ല ടോൾ കൊടുക്കാത്തവരായി ആരും തന്നെയില്ല താനും. പക്ഷേ ടോൾ പിരിക്കുന്നതിലും റെക്കോർഡ് നേടാൻ നമ്മുടെഎൻഎച്ച്ഐഎ കൊണ്ടേ സാധിക്കു എന്നാണ് തോന്നുന്നത്. 193 കോടി രൂപയാണ് കഴിഞ്ഞ മാസം മാത്രം പിരിച്ചെടുത്തത്. ഒരു കോടി രൂപയാണ് അന്ന് തന്നെ റീച്ചാർജ് ചെയ്തതും.

2021 -ൽ എല്ലാ ഹൈവേകളിലും ഫാസ്ടാഗ് നിർബന്ധമാക്കിയതിന് ശേഷമുളള ആദ്യത്തെ റെക്കോർഡ് ടോൾ പിരിവാണ് ഇത്. 2021 ഫെബ്രുവരി 15-നാണ് ഫാസ്‍ടാഗ് സംവിധാനം ഔദ്യോഗികമായി നടപ്പിലാക്കിയത്. 770 എണ്ണത്തിൽ നിന്ന് 1,228 ടോൾ പ്ലാസകളായി ഇപ്പോൾ. സംസ്ഥാനത്തിൻ്റെ ഏജൻസികൾ നടത്തുന്ന 339 ടോൾ പ്ലാസകളും ഇതിൽ ഉൾപ്പെടുന്നു.

പിരിച്ച് പിരിച്ച് റെക്കോർഡിലേക്ക്; ടോൾ പ്ലാസകൾ എന്ന സുമ്മാവാ

ഫാസ്ടാഗ് സ്റ്റിക്കര്‍ നമ്മുടെ കാറിലോ വാഹനങ്ങളിലോ പതിപ്പിച്ചാല്‍ ടോള്‍പ്ലാസയിലെ നീളന്‍ ക്യൂവില്‍ നില്‍ക്കാതെ എളുപ്പം രക്ഷപ്പെടാന്‍ സാധിക്കും. ഫാസ്ടാഗ് കാര്‍ഡ് കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഒട്ടിക്കുകയാണ് വേണ്ടത്. ടോള്‍ഗേറ്റിലെ സ്ഥാപിച്ച കാര്‍ഡ് റീഡര്‍ നിങ്ങളുടെ കാറിലെ കാര്‍ഡ് സ്‌കാന്‍ ചെയ്യുകയും അതില്‍ ബാലന്‍സുള്ള പണത്തില്‍ നിന്ന് ടോള്‍ നിരക്ക് ഈടാക്കുകയും ചെയ്യും. അതിനാല്‍ ദീര്‍ഘദൂര യാത്ര പുറപ്പെടുന്നതിന് മുമ്പ് ഫാസ്ടാഗ് കാര്‍ഡില്‍ മതിയായ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

ഇല്ലെങ്കില്‍ റീചാര്‍ജ് ചെയ്യുക. കാര്‍ഡ് ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഭൂരിഭാഗം ആളുകളും അവരുടെ ഫാസ്ടാഗ് കാര്‍ഡുകള്‍ പേടിഎം പോലുള്ള ഓണ്‍ലൈന്‍ പേമെന്റ് ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത് അത് വഴിയാണ് റീചാര്‍ജ് ചെയ്യുന്നത്. മതിയായ ബാലൻസ് ഉണ്ടെന്ന് ഉറപ്പ് വരുത്താതെ ടോൾ കയറരുത്. കാരണം ബാലൻസ് ഇല്ലാതെ ടോൾ പ്ലാസയിൽ കയറിയാൽ നമ്മുടെ കാർ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും അധിക തുക ഫൈനായി നൽകേണ്ടിയും വരും.

പിരിച്ച് പിരിച്ച് റെക്കോർഡിലേക്ക്; ടോൾ പ്ലാസകൾ എന്ന സുമ്മാവാ

ഫോറസ്റ്റ് യാത്രകൾക്കായി നൽകേണ്ട പാസിനായുള്ള ഫീസും ഫാസ്‌ടാഗ് ഉപയോഗിച്ച് നൽകാനാവും എന്നതാണ് പുതിയ സംവിധാനം. ഇതിന്റെ ഭാഗമായി ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നാഗാർജുന സാഗർ-ശ്രീശൈലം ടൈഗർ റിസർവുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ധാരണാപത്രം ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ ഫാസ്‌ടാഗ് ഉപയോഗിച്ചുള്ള ഫീസ് ഒടുക്കൽ നിലവിൽ ഇവിടെ മാത്രമാണ് ലഭ്യമാവുക.

സന്ദർശകർക്കായി ഈ സേവനം ആരംഭിക്കുന്നതിന് എൻഎച്ച്എഐയുടെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഹൈവേ മാനേജ്‌മെന്റ് കമ്പനി ടൈഗർ റിസർവ് അതോറിറ്റിയുമായി കരാർ ഒപ്പിട്ടതായി ദേശീയ വാർത്ത ഏജൻസിസായി എഎൻഐയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. വനമേഖലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് തടസമില്ലാത്തതും കാര്യക്ഷമവുമായ പ്രവേശന പ്രക്രിയ സുഗമമാക്കുന്നതിന് വഴിയൊരുക്കുന്നതാണ് ഇരു കക്ഷികളും തമ്മിൽ ഒപ്പുവച്ച പുതിയ കരാർ

ടൈഗർ റിസർവിന്റെ വിവിധ പ്രവേശന പോയിന്റുകളിൽ ഫാസ്‌ടാഗ് വഴി ഇക്കോസിസ്റ്റം മാനേജ്‌മെന്റ് കോഓർഡിനേഷൻ (EMC) ഫീസിന്റെ ശേഖരണത്തിന്റെ പ്രയോജനം വിപുലീകരിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഫോറസ്റ്റ് എൻട്രി പോയിന്റുകളിൽ ഫാസ്‌ടാഗ് അധിഷ്‌ഠിത പേയ്‌മെന്റുകൾ പ്രാപ്‌തമാക്കുന്നതിലൂടെ സന്ദർശകർക്ക് നീണ്ട ക്യൂവും കാലതാമസവും ഒഴിവാക്കാനും സാധിക്കും.

പുതിയ നിയമം നിലവില്‍ വന്ന ശേഷം ഫാസ്‌ടാഗ് വഴിയുള്ള ഇടപാടുകള്‍ 90 ശതമാനം ഉയര്‍ന്നെന്നും എന്‍എച്ച്എഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പ് 60 മുതല്‍ 70 ശതമാനം ഇടപാടുകള്‍ മാത്രമേ ഫാസ്‌ടാഗ് വഴി നടന്നിരുന്നുള്ളൂ. എന്തായാലും ഫോറസ്റ്റ് യാത്രകൾക്കായും പുതിയ രീതി നടപ്പാക്കുന്നത് തികച്ചും സ്വീകാര്യമായ നടപടിയാണ്.

More from DriveSpark

Article Published On: Wednesday, May 3, 2023, 19:10 [IST]
English summary
Highest record in toll one day 200 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X