വാപ്പച്ചിയുടെ ലെഗസി! പാരമ്പര്യവും മികവുകളും ഏറെ; മാരുതി ജിംനിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1970 -കളിലാണ് സുസുക്കി ജിംനി എന്ന ഇപ്പോഴത്തെ ഐതിഹാസിക മോഡൽ വിപണിയിൽ എത്തുന്നത്. പരുക്കൻ സ്റ്റൈലിംഗും സമാനതകളില്ലാത്ത ഓഫ്-റോഡ് കഴിവുകളും അഡ്വഞ്ചർ സ്പിരിറ്റും കൊണ്ട് ലോകമെമ്പാടും പല തലമുറകളേയും പ്രചോദിപ്പിച്ച ഒരു മോഡലാണിത്. പതിറ്റാണ്ടുകളും നിരവധി ജെനറേഷൻ മാറ്റങ്ങൾക്കും ശേഷം, ഓഫ്-റോഡർ ഇപ്പോൾ അതിന്റെ ഫൈവ് ഡോർ പതിപ്പിൽ ഇന്ത്യൻ വിപണിയിൽ എത്താനുള്ള ഒരുക്കത്തിലാണ്. ഐക്കണിക് സുസുക്കി ജിംനി എസ്‌യുവിയെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ നമുക്ക് നോക്കാം.

50 വർഷത്തെ പാരമ്പര്യം: 359 സിസി, ടു-സ്ട്രോക്ക്, എയർ കൂൾഡ് ഇൻലൈൻ ട്വിൻ എഞ്ചിനുമായി വന്നിരുന്ന ലൈറ്റ് ജീപ്പ് 10 (LJ10) എന്ന് വിളിക്കപ്പെടുന്ന കാറുകളുടെ പിൻഗാമിയാണ് സുസുക്കി ജിംനി. 1960 -ൽ സുസുക്കി ഏറ്റെടുത്ത HMC (ഹോപ്പ് മോട്ടോർ കമ്പനി) -യുടെ കീഴിലാണ് ഈ LJ മോഡലുകൾ ആദ്യം നിർമ്മിച്ചത്.

മാരുതി ജിംനിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1970 -ൽ 800 സിസി, ഫോർ സ്ട്രോക്ക്, ഫോർ സിലിണ്ടർ ഇൻലൈൻ എഞ്ചിൻ ഉപയോഗിച്ചാണ് ആദ്യ തലമുറ ജിംനി (LJ80) ജാപ്പനീസ് നിർമ്മാതാക്കൾ അവതരിപ്പിച്ചത്. ഇന്ത്യയിൽ നമുക്ക് സുപരിചിതമായ ജിപ്സി വീൽബേസ് പങ്കിടുന്നതിനുപുറമെ, തുടക്കത്തിൽ അതിന്റെ ചില ഡിസൈൻ ഘടകങ്ങൾ സുസുക്കി ജിംനിയിൽ നിന്ന് കടം കൊണ്ടതാണ്. എന്നിരുന്നാലും, തലമുറ മാറ്റങ്ങളോടെ ഈ സാമ്യം ഇല്ലാതായി.

കെയ് (KEI) ക്ലാസ് കാർ: ജാപ്പനീസ് വിപണിയിൽ ജിംനിയുടെ കെയ് കാർ പതിപ്പ് നിർമ്മാതാക്കൾ നിർമ്മിക്കുന്നുണ്ട്. നിങ്ങൾക്കറിയാവുന്നത് പോലെ, ഒതുക്കമുള്ള വലുപ്പത്തിനും താങ്ങാനാവുന്ന വിലയ്ക്കും കെയ് കാറുകൾ ജനപ്രിയമാണ്. ജിംനി JB64 ഓഫ്-റോഡ് എസ്‌യുവിയുടെ കെയ് പതിപ്പാണിത്. ചെറിയ വീലുകളാണ് ഇതിൽ നൽകിയിരിക്കുന്നത്, ബോൾഡ് ബമ്പറുകളും ഫെൻഡർ ഫ്ലെയറുകളും ഈ കുഞ്ഞൻ കാറിന് ലഭിക്കുന്നില്ല.

മാരുതി ജിംനിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

യുണീക്ക് കളറുകൾ: കൈനറ്റിക് യെല്ലോ, ജംഗിൾ ഗ്രീൻ എന്നിങ്ങനെയുള്ള തനതായ നിറങ്ങളിൽ സുസുക്കി ജിംനി വാഗ്ദാനം ചെയ്യുന്നു. കൈനറ്റിക് യെല്ലോ എന്നത് എക്സ്ട്രീം അല്ലെങ്കിൽ അങ്ങേയറ്റത്തെ കാലാവസ്ഥയെ നേരിടാനാവുന്ന ഒന്നാണ്. ഒരുപക്ഷേ എവിടെയെങ്കിലും ഒറ്റപ്പെട്ട് പോയാലും ഈ കളർ പെട്ടെന്ന് സ്പോട്ട് ചെയ്യാനാവും. ജംഗിൾ ഗ്രീൻ ചുറ്റുപാടുമായി ലയിച്ചു ചേരാൻ സഹായിക്കുന്നു.

ഓഫ്-റോഡ് കഴിവുകൾ: സുസുക്കി ജിംനി, കരുത്തുറ്റ ലാഡർ ഫ്രെയിം, കോയിൽ സ്പ്രിംഗ് സെറ്റപ്പുള്ള ത്രീ-ലിങ്ക് റിജിഡ് ആക്‌സിൽ സസ്പെൻഷൻ, ആംപിൾ അപ്രോച്ച്, ബ്രേക്ക്ഓവർ, ഡിപ്പാർച്ചർ ആംഗിളുകൾ, ലോ-റേഞ്ച് ട്രാൻസ്ഫർ ഗിയറുള്ള ഫോർ വീൽ ഡ്രൈവ് എന്നിവയുള്ള ഒരു സീരിയസ് ഓഫ്-റോഡ് മെഷീനാണ്. 660 സിസി ട്വിൻ ടർബോ എഞ്ചിനോടുകൂടിയ എസ്‌യുവിയുടെ നാലാം തലമുറ മോഡൽ (ജപ്പാനിൽ മാത്രം ലഭ്യമാണ്) മെർസിഡീസ് ബെൻസ് G-ക്ലാസ് പോലുള്ളവയോട് മത്സരിക്കാൻ ഇത് ശക്തമാണ്.

ഇന്ത്യയാണ് ആദ്യ വിപണി: മുകളിൽ സൂചിപ്പിച്ചതുപോലെ, ജിംനി ഓഫ് റോഡ് എസ്‌യുവി ജൂൺ 7 -ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് തയ്യാറാണ്. വലിയ കസ്റ്റമർ ബേസ് ലക്ഷ്യമിടുന്ന ഫൈവ് ഡോർ പതിപ്പാണിത്. മാരുതി ജിംനിയുടെ ഫൈവ് ഡോർ വേർഷൻ ലഭിക്കുന്ന ആദ്യ വിപണി ഇന്ത്യയാകും എന്നതാണ് ശ്രദ്ധേയം. ലാറ്റിനമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും തെരഞ്ഞെടുത്ത മിഡിൽ ഈസ്റ്റേൺ മാർക്കറ്റുകളിലും ഇത് വിൽക്കപ്പെടും.

2WD ബേസ് വേരിയന്റ് ഉണ്ടാവില്ല: കൂടുതൽ താങ്ങാനാവുന്ന ടു വീൽ ഡ്രൈവ് (2WD) വേരിയന്റിനൊപ്പം വരുന്ന തന്റെ എതിരാളിയായ മഹീന്ദ്ര ഥാറിൽ നിന്ന് വ്യത്യസ്തമായി ഫൈവ് ഡോർ മാരുതി ജിംനി അതിന്റെ 4X4 ലെഗസി നിലനിർത്തും. ഇന്തോ ജാപ്പനീസ് കാർ നിർമ്മാതാക്കൾ താഴ്ന്ന വിലയ്ക്ക് ഒരു 2WD വേരിയന്റ് കൊണ്ടുവരില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പഴയ K15B പെട്രോൾ എഞ്ചിൻ: മാരുതി സുസുക്കിയുടെ പുതിയ ജിംനി എസ്‌യുവി ബ്രാൻഡിന്റെ പഴയ K15B പെട്രോൾ എഞ്ചിനുമായിട്ടാണ് വരുന്നത്. ഹൈ ലെവൽ ലോക്കലൈസേഷൻ കാരണം കാർ നിർമ്മാതാക്കൾക്ക് ഇത് തികച്ചും ലാഭകരമാണ്. നാച്ചുറലി ആസ്പിറേറ്റഡ് K15B ഗ്യാസോലിൻ മോട്ടോർ 105 bhp പവറും 134.2 Nm torque ഉം പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുകൾ ഉൾപ്പെടുന്നു.

More from DriveSpark

Article Published On: Thursday, May 25, 2023, 8:30 [IST]
English summary
Highlights and interesting facts about maruti jimny off road suv explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X