കാറിനെ കണ്ട് ബ്രേക്ക് പിടിച്ചു, സ്‌കൂട്ടര്‍ മറിഞ്ഞത് തലകീഴായി; ശേഷം സംഭവിച്ചത് ചിരിപടര്‍ത്തും
Recommended Video

റോഡപകടങ്ങള്‍ ഭയാനകമാണ്. എങ്കിലും ചില അപകടങ്ങള്‍ കാഴ്ചക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ ഒരു സ്‌കൂട്ടര്‍ അപകടമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ റോന്തു ചുറ്റുന്നത്.

ഇന്ത്യയിലാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുടംബം റോഡില്‍ മറിഞ്ഞു വീഴുന്നതാണ് വീഡിയോയുടെ തുടക്കം. ചെറിയ കുട്ടിയടക്കം മൂന്ന് പേരാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചത്.

സമാന്യം ഭേദപ്പെട്ട വേഗതയില്‍ കുതിച്ച സ്‌കൂട്ടറിന് മുന്നിലേക്ക് കാര്‍ അപ്രതീക്ഷിതമായി വളയ്ക്കാന്‍ ശ്രമിച്ചതാണ് അപകട കാരണം. തൊട്ടുമുന്നില്‍ കാര്‍ വളയ്ക്കുന്നത് കണ്ട സ്‌കൂട്ടര്‍ യാത്രികന്‍ പകച്ചു.

സമയം പാഴാക്കാതെ ബ്രേക്കു പിടിച്ചു സ്‌കൂട്ടറിനെ നിര്‍ത്താനും ഇദ്ദേഹം ശ്രമിച്ചു. കുതിച്ചെത്തിയ സ്‌കൂട്ടറിനെ നിര്‍ത്താന്‍ സാധിച്ചെങ്കിലും സ്‌കൂട്ടറോടിച്ച വ്യക്തിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു.

മുന്‍ബ്രേക്കില്‍ നടത്തിയ കാര്യമായ പിടുത്തം സ്‌കൂട്ടറിനെ കീഴ്‌മേല്‍ മറിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിച്ച മൂന്ന് പേരും റോഡിലേക്ക് മറിഞ്ഞു വീണു. ഭാഗ്യവശാല്‍ ആര്‍ക്കും പരുക്കേറ്റില്ല; കഴിഞ്ഞില്ല, വീഡിയോയുടെ ആദ്യ ഭാഗം മാത്രമാണിത്.

അപകടത്തിന് ശേഷം നിലത്ത് മറിഞ്ഞ സ്‌കൂട്ടര്‍ എടുക്കാന്‍ ചെന്ന റൈഡര്‍ക്ക് പക്ഷെ പിഴച്ചു. അപകടത്തില്‍പ്പെട്ട ഇരുചക്രവാഹനങ്ങള്‍ തിരിച്ചെടുക്കുന്നതിന് മുമ്പ് എഞ്ചിന്‍ ഓഫാക്കണമെന്ന കാര്യം ഇദ്ദേഹം മറന്നു.

ഹാന്‍ഡില്‍ബാര്‍ പിടിച്ചു സ്‌കൂട്ടറിനെ സാവകാശം പൊക്കിയെടുത്തെങ്കിലും ആക്‌സിലറേഷനില്‍ പിടിവീണതോട് കൂടി സ്‌കൂട്ടര്‍ പിന്നെയും കുതിച്ചു മുന്നോട്ട്.

സ്‌കൂട്ടറിനെ പിടിച്ചു നിര്‍ത്താന്‍ ഇദ്ദേഹം പഠിച്ച പണി പതിനെട്ടും പയറ്റി. പക്ഷെ സ്‌കൂട്ടര്‍ വരുതിയില്‍ നിന്നില്ല. ഹാന്‍ഡില്‍ബാറില്‍ നിന്നും കൈയ്യെടുക്കാന്‍ ഇദ്ദേഹം മറന്നുപോയി എന്നതാണ് യാഥാര്‍ത്ഥ്യം.
പിന്നില്‍ കാത്തുനിന്ന കാറുകളുടെ വശം ചേര്‍ന്ന് നീങ്ങിയ ആളില്ലാ സ്‌കൂട്ടര്‍ ഒടുവില്‍ മറ്റൊരു കാറില്‍ ഇടിച്ചാണ് നിന്നത്. അനാവശ്യമായ ബ്രേക്കിംഗ് എന്തുമാത്രം വലിയ അപകടം വിളിച്ചു വരുത്തുമെന്നതിനുള്ള ഉദ്ദാഹരണം കൂടിയാണ് ഈ വീഡിയോ.

മുന്നില്‍ വാഹനം കണ്ടാല്‍ പൊടുന്നനെ ബ്രേക്ക് പിടിക്കുന്ന ശീലം റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഒപ്പം ഇരുചക്ര വാഹന യാത്രികര്‍ മതിയായ സുരക്ഷ ഗിയറുകള്‍ ധരിക്കേണ്ട ആവശ്യകതയും ഈ വീഡിയോ പറഞ്ഞു വെയ്ക്കുന്നു.


Click it and Unblock the Notifications