തക്കാളിപ്പെട്ടിക്ക് ഗോദ്രേജ് പൂട്ടോ! 1 ലക്ഷത്തിന്റെ സ്‌കൂട്ടറിന് 14 ലക്ഷത്തിന്റെ നമ്പര്‍ സ്വന്തമാക്കി യുവാവ്

അടുത്ത കാലത്തായി നമ്പര്‍പ്ലേറ്റുകള്‍ ലേലത്തില്‍ പിടിക്കാനായി വാഹന ഉടമകള്‍ ലക്ഷങ്ങള്‍ വാരിവിതറുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. നമ്മുടെ കൊച്ചുകേരളത്തില്‍ ലിറ്റ്മസ് 7 സിസ്റ്റംസ്‌സ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി സ്ഥാപനത്തിന്റെ ഉടമയായ വേണു ഗോപാലകൃഷ്ണന്‍ ഇത്തരത്തില്‍ ഒറ്റ വാഹന നമ്പര്‍ ലേലത്തിലൂടെയാണ് ദേശീയ തലത്തില്‍ ശ്രദ്ധേയനായത്. 'KL 07 DG 0007' എന്ന നമ്പര്‍ 45.99 ലക്ഷം രൂപ പൊടിച്ചാണ് വേണു സ്വന്തമാക്കിയത്. കേരളത്തില്‍ ഇതുവരെ ലേലത്തില്‍ വിറ്റ ഏറ്റവും വിലപിടിപ്പുള്ള നമ്പര്‍ ആയി ഇതുമാറി.

തന്റെ ലംബോര്‍ഗിനി ഉറൂസ് പെര്‍ഫോമന്റെ എന്ന വില കൂടിയ കാര്‍ മോഡലിന് വേണ്ടിയാണ് ഐടി കമ്പനി ഉടമ ഇത്രയും ഉയര്‍ന്ന തുക മുടക്കാന്‍ തയാറായത്. 1 ലക്ഷം രൂപ വിലയുള്ള ഒരു സ്‌കൂട്ടറിന്റെ നമ്പറിനായി നിങ്ങള്‍ പരമാധവധി എത്ര രൂപ മുടക്കാന്‍ തയാറാകും?. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്കും ആ നമ്പറിനോടുള്ള ക്രേസിനും അനുസരിച്ച് അതില്‍ മാറ്റമുണ്ടാകും.

himachal fancy number scooter

ഇപ്പോള്‍ 1 ലക്ഷം രൂപ മാത്രം വിലയുള്ള സ്‌കൂട്ടറിന്റെ നമ്പറിനായി അതിന്റെ 14 ഇരട്ടിയോളം വരുന്ന തുക മുടക്കിയ ഒരാളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 1 ലക്ഷം രൂപയുള്ള സ്‌കൂട്ടിക്ക് 14 ലക്ഷം രൂപ മുടക്കി വിഐപി നമ്പര്‍ സ്വന്തമാക്കിയ യുവാവിന്റെ സ്വദേശം ഹിമാചല്‍പ്രദേശിലെ ഹമീര്‍പൂര്‍ ആണ്. സഞ്ജീവ് കുമാര്‍ എന്നയാളാണ് ഹിമാചല്‍പ്രദേശ് ഗതാഗതവകുപ്പ് നടത്തിയ ലേലത്തിലൂടെ HP21C-0001 എന്ന ഇഷ്ടപ്പെട്ട ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്.

ഇരുക്ര വാഹനങ്ങളുടെ വിഭാഗത്തില്‍ ഹിമാചല്‍ പ്രദേശില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന തുക ചെലവാക്കിയ ലേലമാണിത്.സഞ്ജീവിനെ കൂടാതെ സോളന്‍ ജില്ലയില്‍ നിന്നുള്ള മറ്റൊരാള്‍ മാത്രമായിരുന്നു ലേലത്തില്‍ പങ്കെടുത്തിരുന്നത്. ഓണ്‍ലൈനായിട്ടായിരുന്നു ലേലം. സോളന്‍ ജില്ലയിലെ ബാഡ്ഡി സ്വദേശി ഈ നമ്പറിനായി 13.5 ലക്ഷം രൂപ വരെ ലേലം വിളിച്ചിരുന്നു. എന്നാല്‍ സഞ്ജീവ് കുമാര്‍ ഇതിലും ഉയര്‍ന്ന തുക വിളിച്ച് നമ്പര്‍ തന്റെ പേരില്‍ ഉറപ്പിക്കുകയായിരുന്നു.

1 ലക്ഷം രൂപ മാത്രം വില വരുന്ന ഹോണ്ട ആക്ടിവ സ്‌കൂട്ടറിനാണ് 14 ലക്ഷം രൂപയുടെ നമ്പര്‍പ്ലേറ്റ് ലഭിക്കുന്നത് എന്നാണ് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. 14 ലക്ഷം രൂപ സംസ്ഥാന ഗജനാവിലേക്ക് നല്‍കിയതില്‍ സഞ്ജീവ് കുമാറിന് യാതൊരു വിഷമവുമില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് പ്രകടമാണ്. പ്രത്യേകതകളുള്ള വിഐപി നമ്പറുകള്‍ സ്വന്തമാക്കുക എന്നത് തന്റെ പാഷനാണെന്ന് സഞ്ജീവ് പറഞ്ഞു.

'ആഗ്രഹത്തിനും പാഷന്റെയും കാര്യത്തില്‍ വില നോക്കാന്‍ പാടില്ല. അസാധാരണമായ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഒരിക്കലും അതിന്റെ വില നോക്കാന്‍ പാടില്ല' സഞ്ജീവ് കുമാര്‍ പറഞ്ഞു. ഏതായാലും ഹിജമാചലില്‍ നിന്നുള്ള ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായി. പലരും ഈ പണംപൊടിച്ചുള്ള നമ്പര്‍പ്ലേറ്റ് ലേലത്തില്‍ അത്ഭുതപ്പെടുമ്പോള്‍, മറ്റുള്ളവര്‍ ഇതിനെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയുടെയും ഡിജിറ്റല്‍ ലേല പ്രക്രിയയുടെ സുതാര്യതയുടെയും പ്രതിഫലനമായി കാണുന്നു.

ഇന്ത്യയില്‍ വിഐപി അല്ലെങ്കില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ പലപ്പോഴും പദവി, ഭാഗ്യം, വ്യക്തിപരമായ ഐഡന്റിറ്റി എന്നിവയെ പ്രതീകപ്പെടുത്തുന്നു. '0001', '9999', അല്ലെങ്കില്‍ '0007' പോലുള്ള പ്രത്യേക കോമ്പിനേഷനുകള്‍ നേടുന്നതിന് വലിയ തുകകള്‍ ചെലവഴിക്കാന്‍ പല വാഹന ഉടമകളും തയാറാണ്. ചില സന്ദര്‍ഭങ്ങളില്‍ ഈ നമ്പറുകള്‍ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഹിമാചല്‍ പ്രദേശില്‍ സ്‌കൂട്ടറിനായി 14 ലക്ഷത്തോളം മുടക്കിയതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?. അത് കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Friday, June 20, 2025, 18:16 [IST]
English summary
Himachal pradesh resident purchased vip vehicle number for rs 14 lakh for rs 1 lakh worth scooter
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X