ആളെ മയക്കുന്ന ചിരിയാണ് ഈ സുന്ദരിയുടെ മെയിൻ; ക്യൂട്ട് ലുക്കിൽ അമേരിക്കൻ വണ്ടിയിൽ വന്നിറങ്ങി നടി
ബോളിവുഡിലെ താരങ്ങൾക്ക് അമേരിക്കൻ ബ്രാൻഡായ ജീപ്പിനോട് അൽപ്പം പ്രിയം കൂടുതലാണ്. ബോവുഡിലെ സീരിയൽ സിനിമ നടീനടൻമാരൊക്കെ തങ്ങളുടെ തുടക്കകാലത്ത് സ്വന്തമാക്കുന്നത് പലപ്പോഴും ജീപ്പിൻ്റെ പല മോഡലുകളായിരിക്കും. അത്തരത്തിലൊരു സുന്ദരി നടിയാണ് മഹിമ മക്‌വാന. ബാല താരമായി മിലേ ജബ് ഹം തും, ബാലിക വധു എന്നീ ടെലിവിഷൻ സീരിയുകളിലൂടെയാണ് അഭിനയലോകത്തേക്ക് കടന്നത്. പത്താം വയസിൽ അഭിനയം ആരംഭിച്ച മഹിമ ബോളിവുഡിൽ തൻ്റെ 15 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. താരം തൻ്റെ പ്രിയ വാഹനമായ ജീപ്പ് കോമ്പസിൽ വന്നിങ്ങുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
2023 -ൽ ഫെബ്രുവരി 14-ന് പ്രണയദിനത്തിലാണ് മഹിമ തൻ്റെ ജീപ്പ് കോമ്പസ് സ്വന്തമാക്കിയത്. കോമ്പസിന് 18.99 ലക്ഷം മുതൽ 32.41 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന 2.0 ലിറ്റർ ഫോർ-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് മോഡലിൽ ലഭിക്കുക.
കമ്പനി പുതിയതായി കോമ്പസ് ട്രയൽ എന്ന മോഡൽ അവതരിപ്പിച്ചിരുന്നു. ട്രയല്‍ എഡിഷന്‍ എസ്‌യുവി 'ജീപ്പ് ട്രസ്റ്റ്' എക്‌സ്‌ക്ലൂസീവ് ഓണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി ദീര്‍ഘകാല ആനുകൂല്യങ്ങളോടെ ലഭ്യമാകും. കോമ്പസ് ട്രയല്‍ എഡിഷനില്‍ എക്‌സ്‌ക്ലൂസീവ് ഹൂഡ്, സൈഡ് ബോഡി ഡെക്കലുകള്‍, മാറ്റ് ബ്ലാക്ക് ഗ്രില്‍ ആക്‌സന്റുകള്‍, ന്യൂട്രല്‍ ഗ്രേ എലമെന്റുകള്‍ എന്നിവ പ്രധാന ഭാഗങ്ങളിലായി നല്‍കിയിരിക്കുന്നു.
ഗ്രാനൈറ്റ് മെറ്റാലിക് സാറ്റിന്‍ ഗ്ലോസ് 18 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, ഡാര്‍ക്ക് കാമൊഫ്‌ലാഷ് ഗ്രാഫിക് എന്നിവ എസ്‌യുവിയുടെ മൊഞ്ച് കൂട്ടുന്നു. സ്‌പോര്‍ട്ടിയായിട്ടാണ് ട്രയല്‍ എഡിഷൻ്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. കോമ്പസ് ട്രയല്‍ എഡിഷനില്‍ ബ്ലാക്ക് ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയും, ഡാഷ്ബോര്‍ഡില്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്ന ഇഗ്‌നൈറ്റ് റെഡ് മിഡ്-ബോള്‍സ്റ്റര്‍ ട്രേസറുകളും ഉണ്ട്.

സ്റ്റിയറിംഗ് വീല്‍, ഗിയര്‍ ലിവര്‍, സീറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവിടങ്ങളില്‍ ചുവപ്പ് നിറത്തിലുള്ള സ്റ്റിച്ചിംഗുകളും, എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഫ്‌ലോര്‍ മാറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ ട്രയല്‍ തീംഡ് സ്‌കഫ് പ്ലേറ്റും ബ്ലാക്ക്ഡ്ഔട്ട് ഒആര്‍വിഎമ്മുകളും ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. 3 വര്‍ഷത്തെ സൗജന്യ ആന്വല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് (AMC), 5 വര്‍ഷത്തെ വിപുലീകൃത വാറണ്ടി, കോമ്പസ് ട്രയല്‍ എഡിഷന്‍ വാങ്ങുന്നവര്‍ക്ക് 20,000 രൂപയുടെ ക്യാഷ് ബെനിഫിറ്റ് എന്നിവ ലഭിക്കും.
ജീപ്പ് കോമ്പസ് ട്രയല്‍ എഡിഷന്റെ വില 25.41 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ജൂലൈ മാസത്തിൽ ജീപ്പ് നിരവധി ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. കോമ്പസ്, മെറിഡിയൻ, ഗ്രാൻഡ് ചെറോക്കി എന്നീ മൂന്ന് മോഡലുകൾ വേരിയന്റിനെയും മറ്റ് നിബന്ധനകളേയും ആശ്രയിച്ച് 3.90 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ ഈ മാസം സ്വന്തമാക്കാനാവും. ഡോക്ടർമാരും ലീസിംഗ് സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള ചില പ്രത്യേക വിഭാഗക്കാർക്ക് ജീപ്പ് കോർപ്പറേറ്റ് സ്‌കീമുകളും ഇത്തവണ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ഈ ആനുകൂല്യങ്ങൾ തിരഞ്ഞെടുത്ത വകഭേദങ്ങൾക്ക് മാത്രമേ ബാധകമാകൂവെന്ന കാര്യവും കമ്പനി പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ജീപ്പിന്റെ സി-സെഗ്മെന്റ് എസ്‌യുവിയായ കോമ്പസിന് നിലവിൽ 2.80 ലക്ഷം രൂപ വരെ കൺസ്യൂമർ, കോർപ്പറേറ്റ് ഡിസ്കൗണ്ടോടെയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ മെഡിക്കൽ മേഖലയിലെ പ്രൊഫഷണലുകൾക്കും തിരഞ്ഞെടുത്ത കോർപ്പറേറ്റ്, ലീസ് പാർട്ണർമാർക്കും അധികമായി 15,000 രൂപ ബോണസും ഉപയോഗപ്പെടുത്താനാവും.
അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ മൂന്നുവരി 7 സീറ്റർ എസ്‌യുവിയായ മെറിഡിയനിൽ മൊത്തം 2.30 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 1.30 ലക്ഷം രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യവും ഈ മാസം ഉപയോഗപ്പെടുത്താനാവുമെന്നും കമ്പനി പറയുന്നു. അങ്ങനെ മൊത്തത്തിൽ 3.60 ലക്ഷം രൂപ വിലക്കുറവിൽ മെറിഡിയൻ സ്വന്തമാക്കാനുള്ള അവസരമാണ് ആളുകൾക്ക് കൈവന്നിരിക്കുന്നത്.


Click it and Unblock the Notifications









