ദാ ഈ ലുക്കിനും വർക്കിനും മുന്നിൽ ഇന്നതെ പല വമ്പന്മാരും പകച്ചു പോവും
ഇന്ത്യൻ വാഹന ചരിത്രത്തിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്ന മോഡലുകളിലൊന്നാണ് ഹിന്ദുസ്ഥാൻ അംബാസഡർ എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഇത് ഒരു സ്വപ്ന മോഡലായിരുന്നു, ഒരുകാലത്ത് നിരവധി ഇന്ത്യൻ കുടുംബങ്ങളുടെ സ്റ്റാറ്റസ് സിംബലായിരുന്നു ഈ സെഡാൻ. ഹിന്ദുസ്ഥാൻ അംബാസഡറിൻ്റെ നിർമ്മാണം 2014 -ൽ കമ്പനി അവസാനിപ്പിച്ചു.
എന്നാൽ ഇന്നും ഈ സെഡാന് വാഹന പ്രേമികൾക്കിടയിൽ മാന്യമായ ഒരു ഡിമാൻഡ് തന്നെയുണ്ട്. വർഷങ്ങളായി, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ സെഡാൻ്റെ പരിഷ്കരിച്ചതും റീസ്റ്റോർ ചെയ്തതുമായ നിരവധി പതിപ്പുകൾ നാം കണ്ടിട്ടുണ്ട്. ഒരു പഴയ അംബാസഡർ ഭംഗിയായി റീസ്റ്റോർ ചെയ്യുകയും പ്രീമിയമായി കാണപ്പെടുന്നതിന് പരിഷ്‌ക്കരിക്കുകയും ചെയ്യുന്ന ഒരു വീഡിയോയാണ് ഇവിടെ ഞങ്ങൾ പങ്കുവെയ്ക്കുന്നത്.

ഈ വീഡിയോയിൽ, സെഡാനിൽ അവർ വരുത്തിയ എല്ലാ മാറ്റങ്ങളെയും കസ്റ്റമൈസേഷനുകളെയും കുറിച്ച് വ്ലോഗർ വ്യക്തമാക്കുന്നു. ഈ സെഡാനിൽ ഒരാളുടെ ശ്രദ്ധ ആദ്യം എത്തുന്നത് ഈ ആഫ്റ്റർ മാർക്കറ്റ് ഹെഡ്‌ലാമ്പ് യൂണിറ്റിലേക്കാണ്. റിംഗ് -ടൈപ്പ് ഡ്യുവൽ ഫംഗ്ഷൻ എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പ്രൊജക്ടർ എൽഇഡി ലാമ്പുകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.
സെഡാൻ്റെ ഒറിജിനൽ ക്രോം ഗ്രില്ല് ബ്ലാക്ക് ഔട്ട് ചെയ്തിരിക്കുന്നതായി കാണാം, കൂടാതെ ഗ്രില്ലിനെ വെർട്ടക്കലി രണ്ടായി വിഭജിക്കുന്ന ബോഡി കളർഡ് പ്ലാസ്റ്റിക് പാനലുകൾ നൽകിയിട്ടുണ്ട്. ഈ അംബാസഡർ സെഡാൻ്റെ ബമ്പറിനും കസ്റ്റമൈസേഷനുകൾ ലഭിക്കുന്നു. ഈ ഭാഗത്തെ ക്രോം നീക്കം ചെയ്ത് ബോഡി കളർ പെയിൻ്റ് നൽകിയിട്ടുണ്ട്.

അമിതമായ ക്രോം എലമെന്റുകൾ ഈ കാറിൽ നല്ലതല്ലെന്നും അതിനാലാണ് അവർ ഈ തീരുമാനം എടുത്തതെന്നും വീഡിയോയിൽ പരാമർശിക്കുന്നു. ഹെഡ്‌ലാമ്പുകൾക്ക് ചുറ്റുമുള്ളതും, ബ്ലൈൻഡ് സ്പോട്ട് മിറർ, ബോണറ്റ് എന്നിവയിലുള്ള ക്രോം നിലനിർത്തിയിട്ടുണ്ട്. സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ, ഫെൻഡർ കസ്റ്റമൈസ് ചെ്തിരിക്കുന്നത് കാണാം, റേഞ്ച് റോവർ ഇവോക്കിൽ നിന്ന് എടുത്ത ഒരു എയർ വെൻ്റാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഒരു സ്റ്റിക്ക്-ഓൺ അല്ല, പകരം ഇതിനായി ഫെൻഡർ കട്ട് ചെയ്താണ് സെറ്റ് ചെയ്തിരിക്കുന്നത്.
സൈഡ് പ്രൊഫൈലിലെ മറ്റൊരു പ്രധാന ആകർഷണം എന്നത് വീലുകളാണ്. പ്ലാറ്റി കമ്പനിയിൽ നിന്നുള്ള 16 ഇഞ്ച് ആഫ്റ്റർ മാർക്കറ്റ് അലോയി വീലുകളാണ് കാറിന് ലഭിക്കുന്നത്. ചക്രങ്ങൾ കാറിൽ വളരെ മനോഹരമായി കാണപ്പെടുന്നു. ഇത് കൂടാതെ, സെഡാൻ സെഡ് പ്രൊഫൈലിൽ അതേപടി തുടരുന്നു.

അംബാസഢറിന്റെ സിഗ്നേച്ചർ വൈറ്റ് ഷേഡിൽ കാർ മുഴുവൻ വീണ്ടും പെയിൻ്റ് ചെയ്തിട്ടുണ്ട്.നമുക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ വാഹനത്തിൻ്റെ ബൂട്ട് വളരെ വലുതാണ്, അതിൽ കസ്റ്റം നിർമ്മാതാക്കൾ ഇപ്പോൾ ഒരു സബ്-വൂഫർ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട്. സബ്-വൂഫർ ഉണ്ടെങ്കിലും, ബൂട്ടിനുള്ളിൽ മതിയായ സ്റ്റോറേജ് സ്പെയ്സുണ്ട്.
ക്യാബിനിലേക്ക് നീങ്ങുമ്പോഴാണ് ബാക്കിയുള്ള മാറ്റങ്ങൾ ദൃശ്യമാകുന്നത്. ബീജ് ഷേഡിലാണ് ക്യാബിൻ കസ്റ്റമൈസ് ചെയ്തിരിക്കുന്നത്. സീറ്റ് കവറുകൾ ലെത്‌റെറ്റ് അപ്‌ഹോൾസ്റ്ററി ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്‌തിരിക്കുന്നതായി മനസിലാക്കാം. ഡാഷ്‌ബോർഡിലും ഇതേ ഷേഡ് നൽകിയിരിക്കുന്നു. ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, എസി വെൻ്റുകൾ, സെൻ്റർ കൺസോൾ എന്നിവയ്ക്ക് ചുറ്റും ഫോക്സ് വുഡൻ ഇൻസെർട്ടുകളുമായാണ് കാർ പരിഷ്കരിച്ചിരിക്കുന്നത്. ഈ കാറിലെ കൺട്രോളുകളും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററുമെല്ലാം സ്റ്റോക്ക് യൂണിറ്റുകളാണ്. സെൻ്റർ കൺസോളിൽ നാല് ഡോറുകൾക്കും പവർ വിൻഡോ ബട്ടണുകൾ സ്ഥാപിച്ചിരിക്കുന്നു.
ബീജ് ഷേഡിലാണ് റൂഫ് ലൈനർ സജ്ജീകരിച്ചിരിക്കുന്നത്. അതുപോലെ, കാറിന് ഡോർ പാഡുകളിൽ ലെതർ റാപ്, ഫ്ലോറിനായി 7D മാറ്റുകൾ, നവീകരിച്ച മ്യൂസിക് സിസ്റ്റം, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സ്‌ക്രീൻ, സെൻ്റർ ആംറെസ്റ്റോടുകൂടിയ സുഖപ്രദമായ റിയർ സീറ്റുകൾ തുടങ്ങിയവ ലഭിക്കുന്നു. ഇവിടെ കാണുന്ന അപ്ഹോൾസ്റ്ററിയുടെയും ഫാബ്രിക്കിൻ്റെയും ഫിറ്റും ഫിനിഷും വളരെ മികച്ചതായി കാണപ്പെടുന്നു, കൂടാതെ പൂർത്തിയായ പ്രൊഡക്ട് വളരെ ക്ലീനായി തോന്നുന്നു.


Click it and Unblock the Notifications








