''ഒത്തില്ല''! മോഡേണാവാനുള്ള ശ്രമത്തിൽ പരാജയപ്പെട്ട അവിഗോ; ഈ അംബാസഡർ ഒരു കദന കഥ

നമുക്ക് യാതൊരുവിധ ആമുഖവും ആവശ്യമില്ലാത്ത ഒരു കാറാണ് ഹിന്ദുസ്ഥാൻ മോട്ടോർസ് അംബാസഡർ എന്നത്. ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കാറുകളിൽ ഒന്നായിരുന്നു ഇത്. പതിറ്റാണ്ടുകളായി, ഹിന്ദുസ്ഥാൻ മോട്ടോർസ് വ്യത്യസ്ത പതിപ്പുകളിൽ അംബാസഡർ വിപണിയിൽ വാഗ്ദാനം ചെയ്തിരുന്നു. രാജ്യത്തെ പ്രമുഖരും നിരവധി സർക്കാർ ഉദ്യോഗസ്ഥരും ഇത് ഉപയോഗിച്ചിരുന്നു.

ഒരു കാലത്ത് ഈ സെഡാൻ ഒരു സ്റ്റാറ്റസ് സിംബലായി തന്നെ കണക്കാക്കപ്പെട്ടിരുന്നു. പ്രധാന മന്ത്രിയും മുഖ്യമന്ത്രിമാരുമടക്കം നിരവധി മുതിർന്ന രാഷ്ട്രീയ നേതാക്കളും ഇത് ഉപയോഗിച്ചിരുന്നു. എന്നാൽ വളരെ കുറഞ്ഞ വിൽപ്പനയും ഡിമാൻഡും കാരണം 2014 -ൽ ഹിന്ദുസ്ഥാൻ മോട്ടോർസിന് (HM) തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടി വന്നതായി നമുക്കെല്ലാവർക്കും അറിയാവുന്നതാണ്.

ക്ലാസിക്, നോവ, ഗ്രാൻഡ് എന്നിങ്ങനെ അംബാസഡറിന്റെ പല പതിപ്പുകളേയും കുറിച്ച് നമുക്ക് അറിയാം. എന്നാൽ അത്രയധികം ശ്രദ്ധിക്കപ്പെടാതെ പോയ അംബാസഡറിന്റെ ഒരു വളരെ വ്യത്യസ്തമായ പതിപ്പിനെയാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്. 2003 -ൽ, ഉപഭോക്താക്കളുടെ ശ്രദ്ധ നേടുന്നതിനായി HM അംബാസഡറിന്റെ വ്യത്യസ്ത രൂപത്തിലുള്ള ഒരു പതിപ്പ് പുറത്തിറക്കി. അവിഗോ എന്നായിരുന്നു ഈ പതിപ്പിന്റെ പേര്, ഈ വാഹനത്തിന്റെ വിശദമായ വോക്ക് എറൗണ്ട് വീഡിയോ ഇതോടൊപ്പം ഉണ്ട്.

ഹിന്ദുസ്ഥാൻ അംബാസഡർ അവിഗോയുടെ ഈ അപൂർവ മോഡലിന്റെ വളരെ നീറ്റ് & ക്ലീനായ ഒരു യൂണിറ്റ് നമുക്ക് ഇവിടെ കാണാൻ സാധിക്കും. വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമാണ് ഇത് ഉൽപ്പാദിപ്പിച്ചതിനാൽ ഇത് ഇന്ന് ഒരു അപൂർവ മോഡൽ തന്നെയാണ്. HM അംബാസഡറിന് ഉപഭോക്താക്കളിൽ നിന്ന് ശ്രദ്ധ പതിയെ നഷ്ടപ്പെട്ടിരുന്നു. ഇത് പ്രധാനമായും മറ്റ് കോംപറ്റീഷൻ മോഡലുകളുടെ വരവും കാരണമായിരുന്നു.

മാരുതി, ഹ്യുണ്ടായി തുടങ്ങിയ ബ്രാൻഡുകളും ഹോണ്ട, ടൊയോട്ട തുടങ്ങിയ ജാപ്പനീസ് കാർ നിർമ്മാതാക്കളും അംബാസഡറിനേക്കാൾ കുറഞ്ഞ വിലയ്ക്ക് പ്രീമിയം സെഡാനുകൾ വിപണിയിൽ വാഗ്ദാനം ചെയ്തതോടെ അംബാസഡർ വെട്ടിലായി. പ്രാദേശിക നിർമ്മാതാക്കൾ ഈ ക്ഷീണത്തിൽ നിന്ന് കരകയറാൻ DC -യെ സമീപിക്കുകയും അംബാസഡർ സെഡാന്റെ ആധുനിക രൂപത്തിലുള്ള ഒരു പതിപ്പ് രൂപകൽപ്പന ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. DC -യിലെ സീനിയർ ഡിസൈനറായ മാനവേന്ദ്ര സിങ്ങിനെയാണ് പദ്ധതിയ്ക്കായി ചുമതലപ്പെടുത്തിയത്.

വിപണിയിൽ ഉണ്ടായിരുന്ന നിരവധി ഇറ്റാലിയൻ, യൂറോപ്യൻ കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹമാണ് അവിഗോ രൂപകൽപ്പന ചെയ്തത്. അവിഗോയിലെ ബോണറ്റ്, ഫ്രണ്ട് ഗ്രില്ല്, ഹെഡ്‌ലാമ്പുകൾ എന്നിവ സാധാരണ അംബാസഡർ സെഡാനിൽ നിന്ന് വ്യത്യസ്തമാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ ചെറുതായി ചരിഞ്ഞാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്, മുൻ ഗ്രില്ലിനും ഒരു കർവ്വ്ഡ്/ വളഞ്ഞ രൂപകൽപ്പനയുണ്ട്.

ബോണറ്റിൽ ക്യാരക്ടർ ലൈനുകളൊന്നുമില്ല, ഈ പതിപ്പിലെ വീലുകളും വ്യത്യസ്തമായിരുന്നു. അവിഗോയ്ക്ക് മറ്റ് അംബാസഡറുകളിൽ നിന്ന് വ്യത്യസ്തമായി അലോയി വീലുകൾ ലഭിച്ചു, അതേസമയം പഴയ പതിപ്പുകൾക്ക് സ്റ്റീൽ റിമ്മുകളാണ് കമ്പനി നൽകിയിരുന്നത്. വശങ്ങളിൽ ഇതല്ലാതെ കാര്യമായ മാറ്റങ്ങൾ ഇല്ല. അതിനു ശേഷം, പിന്നിലേക്ക് നീങ്ങുമ്പോൾ, ടെയിൽഗേറ്റിൽ ടെയിൽ ലാമ്പുകളിലേക്ക് നീളുന്ന ഒരു ട്രിം നമുക്ക് കാണാം.

ടെയിൽ ലൈറ്റുകളും ക്ലിയർ ലെൻസ് യൂണിറ്റുകളാണ്, ടെയിൽ ലാമ്പിന്റെ രൂപകൽപ്പന സാധാരണ അംബാസഡർ സെഡാനിൽ നിന്ന് ഒരല്പം വ്യത്യസ്തമാണ്. അവിഗോയുടെ പ്രധാന ലക്ഷ്യം എന്നത് സെഡാനെ കൂടുതൽ പ്രീമിയം ആക്കി ഉപഭോക്താക്കളെ ആകർഷിക്കുക എന്നതായിരുന്നു. എന്നിരുന്നാലും, കാര്യങ്ങൾ വിചാരിച്ചതു പോലെ ആയിരുന്നില്ല. ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും പ്രിയം കുറഞ്ഞ അംബാസഡർ മോഡലുകളിൽ ഒന്നായിരുന്നു ഇത്.

കാറിന്റെ പരമ്പരാഗത രൂപമോ ക്യാരക്ടറോ DC മാറ്റിയത് ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് ഇതിൽ നിന്ന് മനസിലാക്കാം. അതുകൊണ്ടാണ് അവഗോ അവതരിപ്പിച്ച് മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ ഹിന്ദുസ്ഥാൻ മോട്ടോർസിന് ഇതിന്റെ ഉത്പാദനം നിർത്തേണ്ടി വന്നത്. ഇതിനുശേഷം, HM അംബാസഡർ ഗ്രാൻഡ് പുറത്തിറക്കി, ഇന്ത്യൻ വിപണിക്ക് ലഭിച്ച അവസാന തലമുറ അംബാസഡർ കൂടിയാണിത്.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് അവിഗോ വാഗ്ദാനം ചെയ്തിരുന്നത്. മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ പതിപ്പാണ് ഈ വീഡിയോയിൽ കാണുന്നത്. പുറത്തു മാത്രമല്ല അകത്തും മാറ്റങ്ങൾ ഉണ്ടായിരുന്നു, അവിഗോയുടെ ഡാഷ്‌ബോർഡ് ഡിസൈനും പഴയ അംബാസഡറുകളിൽ നിന്ന് അല്പം വ്യത്യസ്തമായിരുന്നു.

ഓഡോമീറ്റർ റീഡിംഗുകളും ട്രിപ്പ് ഇൻഫൊമേഷനുകളും വെളിപ്പെടുത്തുന്ന ഒരു ചെറിയ ഡിജിറ്റൽ മീറ്ററുള്ള ഒരു വൃത്താകൃതിയിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇതിന് മധ്യഭാഗത്ത് ഉണ്ടായിരുന്നു. റൗണ്ട് ഷെയിപ്പിലുള്ള എസി വെന്റുകൾ, ഫാബ്രിക് സീറ്റുകൾ, സെന്റർ ആംറെസ്റ്റുള്ള പിൻ സീറ്റുകൾ, റീഡിംഗ് ലാമ്പ് എന്നിവയെല്ലാം കാറിനെ കൂടുതൽ പ്രീമിയമാക്കി മാറ്റാൻ വാഗ്ദാനം ചെയ്തിരുന്നു.

More from DriveSpark

Article Published On: Thursday, May 23, 2024, 8:30 [IST]
English summary
Hindustan motors ambassador avigo rare model showcased
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X