'കമോൺഡ്രാ അംബി'; പുതിയ തുറുപ്പ് ചീട്ടുമായി Hindustan Motors

ഹിന്ദുസ്ഥാൻ മോട്ടോർസ് അടുത്ത വർഷത്തോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ നിർമ്മിക്കുന്നതിനായി യൂറോപ്യൻ കമ്പനിയുമായി ചേർന്ന് പുതിയ സംരഭത്തിനൊരുങ്ങുകയാണ്.

'കമോൺഡ്രാ അംബി'; പുതിയ തുറുപ്പ് ചീട്ടുമായി Hindustan Motors

ഇരു കമ്പനികളുടെയും സാമ്പത്തികവും, സാങ്കേതികപരവുമായുളള കാര്യങ്ങളിൽ ചർച്ചകൾക്ക് 5 മാസമെടുക്കും, ജൂലൈയിൽ ചർച്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനുശേഷം മാത്രമേ, നിക്ഷേപങ്ങളുടെ ഘടന തീരുമാനിക്കുന്നത്. ഫെബ്രുവരി 15 നകം പുതിയ കമ്പനി രൂപീകരിക്കാനാകുമെന്നാണ് നിർമാതാക്കൾ പറയുന്നത്.

'കമോൺഡ്രാ അംബി'; പുതിയ തുറുപ്പ് ചീട്ടുമായി Hindustan Motors

പുതിയ സ്ഥാപനം രൂപീകരിച്ചതിന് ശേഷം, പദ്ധതിയുടെ പൈലറ്റ് റൺ ആരംഭിക്കുന്നതിന് ഒരു വർഷം വേണ്ടി വരും, അടുത്ത സാമ്പത്തിക വർഷാവസാനത്തോടെ എന്തായാലും സംയുക്തമായി വാഹനം പുറത്തിറക്കിയേക്കും. ഇരുചക്രവാഹന പദ്ധതി വാണിജ്യവത്കരിച്ച് രണ്ട് വർഷത്തിന് ശേഷം ഫോർ വീലർ ഇവികളുടെ നിർമ്മാണം സംബന്ധിച്ച് നിർമാതാക്കൾ തീരുമാനമെടുക്കും

'കമോൺഡ്രാ അംബി'; പുതിയ തുറുപ്പ് ചീട്ടുമായി Hindustan Motors

ഇലക്ട്രോണിക് ഹാർഡ്‌വെയറിനും സോഫ്റ്റ്‌വെയറിനുമൊപ്പം ചില നിയന്ത്രണ സംവിധാനങ്ങളും മാറ്റിസ്ഥാപിക്കേണ്ടതിനാൽ ഹിന്ദുസ്ഥാൻ മോട്ടോർസിൻ്റെ ഉത്തർപര പ്ലാൻ്റിൽ കുറച്ച് അറ്റകുറ്റ പണികളുണ്ട്.

'കമോൺഡ്രാ അംബി'; പുതിയ തുറുപ്പ് ചീട്ടുമായി Hindustan Motors

സ്വന്തമായി ഫോർജിംഗ്, ഫൗണ്ടറി, പെയിന്റ് ഷോപ്പ്, അസംബ്ലി, വെൽഡിംഗ് ഷോപ്പ് എന്നിവയുള്ള രാജ്യത്തെ ഏക യഥാർത്ഥ ഉപകരണ നിർമ്മാതാവ് എച്ച്എം ആണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. രാജ്യത്തെ വാഹന പ്രേമികളെ ഗൃഹാതുരതയിലേക്കു റിവേഴ്സ് ഗിയർ ഇടാൻ പ്രേരിപ്പിക്കുന്ന വളരെ iconic ആയ ഇന്ത്യൻ വാഹന നിർമ്മാതാക്കളാണ് ഹിന്ദുസ്ഥാൻ മോട്ടോർസ്.

'കമോൺഡ്രാ അംബി'; പുതിയ തുറുപ്പ് ചീട്ടുമായി Hindustan Motors

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നിർമ്മാണ പ്ലാന്റാണ് ഉത്തരപാറ പ്ലാന്റ്. ജപ്പാനിലെ ടൊയോട്ട പ്ലാന്റിന് ശേഷം ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ നിർമ്മാണ പ്ലാന്റാണിത്. 1948-ൽ ഈ പ്ലാന്റിലേക്ക് പ്രവർത്തനങ്ങൾ മാറ്റിയത്.

'കമോൺഡ്രാ അംബി'; പുതിയ തുറുപ്പ് ചീട്ടുമായി Hindustan Motors

പ്രധാന നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിനുമുമ്പ്, ഗുജറാത്തിലെ ഓഖ എന്ന തുറമുഖത്താണ് ഹിന്ദുസ്ഥാൻ മോട്ടോർസ് സ്ഥാപിച്ചത്. അത് കൊണ്ട് തന്നെ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന് സ്വതന്ത്ര ഇന്ത്യയേക്കാൾ പഴക്കമുണ്ട് .

'കമോൺഡ്രാ അംബി'; പുതിയ തുറുപ്പ് ചീട്ടുമായി Hindustan Motors

2014 സെപ്റ്റംബറിലാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ ഉത്തർപാറ പ്ലാന്റിൽ നിന്ന് അവസാന അംബാസഡർ പുറത്തിറങ്ങിയത്. ആ സമയത്ത്,വാഹന നിർമ്മാതാക്കൾ വലിയ കടത്തിലായിരുന്നു, നമുക്കറിയാവുന്നതുപോലെ,അന്ന് അംബാസഡറിന്റെ വിൽപ്പനയും ഡിമാൻഡും ശരിക്കും വലുതായിരുന്നില്ല. ഒടുവിൽ, ബ്രാൻഡ് നാമം ഗ്രൂപ്പ് പിഎസ്എയ്ക്ക് വിറ്റു.

'കമോൺഡ്രാ അംബി'; പുതിയ തുറുപ്പ് ചീട്ടുമായി Hindustan Motors

അംബസാസിഡറിനെ ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ പ്യൂഷേ ഏറ്റെടുത്തത് 2017 ഫെബ്രുവരിയിലാണ്. അതോടെ അംബാസിഡറിന്‍റെ തിരിച്ചുവരവ് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വീണ്ടും ജീവന്‍വച്ചു. പുതിയ അംബാസഡറിന്റെ ഡിസൈനും എൻജിനുമെല്ലാം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് പിഎസ്എ ഗ്രൂപ്പിൽനിന്ന് ലഭിക്കുന്ന വിവരം.

'കമോൺഡ്രാ അംബി'; പുതിയ തുറുപ്പ് ചീട്ടുമായി Hindustan Motors

പുതിയ രൂപത്തിലും ഭാവത്തിലും അംബാസിഡർ 2.0 ഉടൻ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റെട്രോ ലൈഫ്‌സ്‌റ്റൈല്‍ രീതിയിലുള്ള പുത്തന്‍ കാര്‍ തന്നെ അവതരിപ്പിച്ച് അംബാസഡറിനെ വീണ്ടും വില്‍പനയ്‌ക്കെത്തിക്കാനാണ് സാധ്യത.

'കമോൺഡ്രാ അംബി'; പുതിയ തുറുപ്പ് ചീട്ടുമായി Hindustan Motors

മൂന്ന് പതിറ്റാണ്ടായി ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറായിരുന്നു അംബാസഡർ. 90-കളുടെ പകുതി വരെ അംബാസഡർ ഒരു സ്റ്റാറ്റസ് സിംബലായി കണക്കാക്കപ്പെട്ടിരുന്നു. വിപണിയിൽ തന്റേതായ ഒരു അടയാളം സൃഷ്ടിക്കുന്നതിൽ വിജയിച്ചെങ്കിലും, ഇന്ത്യൻ വിപണിയിലേക്കുള്ള മാരുതി സുസുക്കി, ഹ്യുണ്ടായി, ഫോർഡ് തുടങ്ങിയ കമ്പനികളുടെ കടന്നുവരവ് ബ്രാൻഡിന് കടുത്ത വെല്ലുവിളി ഉയർത്തി, അത് താങ്ങാനാകാതെയാണ് അംബാസഡർ വിപണിയിൽ നിന്ന് വിടവാങ്ങിയത്.

More from DriveSpark

Article Published On: Monday, July 4, 2022, 15:25 [IST]
English summary
Hindustan motors planning to launch electric two wheeler soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X