ലംബോര്‍ഗിനിയുടെ ജീവിതം; ഒരു ഫ്‌ലാഷ്ബാക്ക്

By Santheep

ഫെറുക്‌സിയോ ലംബോര്‍ഗിനി എന്ന വിഖ്യാതനായ കാര്‍ നിര്‍മാതാവിനെ നമ്മളിന്നറിയുന്നത് ലംബോര്‍ഗിനി കാറുകളിലൂടെയാണ്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഫെറുക്‌സിയോ ഒരു ചെറിയ ട്രാക്ടര്‍ കമ്പനി സ്ഥാപിച്ചു. അക്കാലത്ത്, യുദ്ധം സമ്മാനിച്ച ക്ഷാമക്കെടുതികള്‍ നേരിടാന്‍ സര്‍ക്കാരുകള്‍ ആഞ്ഞ് ശ്രമിക്കുകയായിരുന്നു. കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കുന്ന നയമായിരുന്നു ഇറ്റാലിയന്‍ സര്‍ക്കാരിന്റേത്. ട്രാക്ടറുകള്‍ക്ക് തരക്കേടില്ലാത്ത ഡിമാന്‍ഡുള്ള സമയം.

ഫെറുക്‌സിയോ എലിയോ ആര്‍റ്റുറോ ലംബോര്‍ഗിനി ട്രാക്ടറുകളെക്കൂടാതെ എര്‍ കണ്ടീഷനിംഗ് സിസ്റ്റവും ഹീറ്ററുകളുമെല്ലാം അക്കാലത്ത് നിര്‍മിച്ചിരുന്നു. ഇതെല്ലാം വന്‍വിജയമായതോടെ ഫെറുക്‌സിയോ ഇറ്റലിയിലെ വന്‍ സമ്പന്നരിലൊരാളായി മാറി.

സൂപ്പര്‍കാറുകളോട് വലിയ കമ്പമായിരുന്നു ഫെറുക്‌സിയോയ്ക്ക്. നിരവധി സൂപ്പര്‍കാറുകള്‍ അദ്ദേഹത്തിന്റെ ഗാരേജിലെത്തിച്ചേര്‍ന്നു. അവയിലൊന്ന് ഒരു ഫെരാരി 250ജിടി ആയിരുന്നു. ഈ വാഹനത്തിന്റെ ക്ലച്ച് സംബന്ധമായ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫെറുക്‌സിയോ ഫെരാരി കമ്പനിയെ സമീപിച്ചു. കുറെക്കൂടി മികച്ച ക്ലച്ച് ഘടിപ്പിച്ചു നല്‍കണമെന്നായിരുന്നു ഫെറുക്‌സിയോയുടെ ആവശ്യം. എന്നാല്‍ ഇതിലും മികച്ചത് തങ്ങളുടെ പക്കലില്ല എന്നായിരുന്നു ഫെരാരിയുടെ മറുപടി.

ഫെരാരിയില്‍ നിന്നുണ്ടായ അനുഭവം ഫെറുക്‌സിയോ എലിയോ ആര്‍റ്റുറോ ലംബോര്‍ഗിനിയെ വന്‍തോതില്‍ ചൊടിപ്പിക്കുകയുണ്ടായി. പ്രകോപിതനായ ഏതൊരു പണക്കാരനെയും പോലെയാണ് പിന്നീട് ഫെറുക്‌സിയോയും നീങ്ങിയത്.

1970കളിലെ എണ്ണ പ്രതിസന്ധിയില്‍ പെട്ട് ലംബോര്‍ഗിനി തകര്‍ച്ചയുടെ വക്കിലെത്തി. സാമ്പത്തികമാന്ദ്യത്തില്‍ പെട്ട ആളുകല്‍ ഉയര്‍ന്ന വിലയുള്ള കാറുകല്‍ വാങ്ങുന്ന ഏര്‍പ്പാടില്‍ നിന്ന് പിന്‍വാങ്ങിത്തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ ഫെറുക്‌സിയോ തന്റെ പക്കലുള്ള എല്ലാ ഓഹരികളും വിറ്റഴിച്ചു. പലകൈകളിലൂടെ മറിഞ്ഞ് ഒടുവില്‍ കമ്പനിയുടെ ഉടമസ്ഥത ഫോക്‌സ് വാഗന്റെ പക്കലെത്തി. 1990കളിലായിരുന്നു ഇത്. 1916 ഏപ്രില്‍ 28നു ജനിച്ച ഫെറുക്‌സിയോ എലിയോ ആര്‍റ്റുറോ ലംബോര്‍ഗിനി 1993 ഫെബ്രുവരി 28ന് എഴുപത്താറാം വയസ്സില്‍ മരിച്ചു.

ലംബോര്‍ഗിനിയുടെ ചരിത്രത്തിലേക്ക്

ലംബോര്‍ഗിനിയുടെ ചരിത്രത്തിലേക്ക്

ലംബോര്‍ഗിനിയുടെ ചരിത്രത്തിലേക്ക് സഞ്ചരിക്കുന്നു അടുത്ത താളുകളില്‍.

ലംബോര്‍ഗിനി മ്യൂറ

ലംബോര്‍ഗിനി മ്യൂറ

1966നും 1973നും ഇടയിലാണ് ലംബോര്‍ഗിനി മ്യൂറയുടെ നിര്‍മാണകാലം. അക്കാലത്ത് ലോകത്തിലെ ഏറ്റവും വേഗതയേറിയ, ഉല്‍പാദനത്തിനുള്ള കാറായിരുന്നു ഇത്. ഉയര്‍ന്ന പ്രകടനക്ഷമതയുള്ള ഇടത്തരം എന്‍ജിനുകള്‍ ഘടിപ്പിച്ച, ടൂ സീറ്റര്‍ സ്‌പോര്‍ട്‌സ് കാറുകളുടെ ട്രെന്‍ഡ് തുടങ്ങിയത് മ്യൂറയാണെന്ന് ചരിത്രം പറയുന്നു.

റേസ്‌കാര്‍ ശൈലിയിലുള്ള ഉയര്‍ന്ന പ്രകടനശേഷിയുള്ള കാറുകളെക്കാള്‍ കരുത്തേറിയ ഗ്രാന്‍ഡ് ടൂറര്‍ മോഡലുകളായിരിക്കും വിജയം നേടുക എന്ന വിശ്വാസക്കാരനായിരുന്നു ഫെറുക്‌സിയോ ലംബോര്‍ഗിനി. ഈ വിശ്വാസത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചത് ലംബോര്‍ഗിനിയുടെ എന്‍ജിനീയര്‍മാരാണ്. അത് ചരിത്രം സൃഷ്ടിച്ച ഒരു കാറിന്റെ പിറവിക്ക് കാരണമായി. 1966ല്‍ ജനീവയില്‍ ഈ മോഡല്‍ ലോഞ്ച് ചെയ്യപ്പെട്ടു.

ലോബോര്‍ഗിനി എസ്പാഡ

ലോബോര്‍ഗിനി എസ്പാഡ

1967ലെ ജനീവ മോട്ടോര്‍ഷോയിലാണ് ഈ വാഹനം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 1,217 മോഡലുകള്‍ ഈ കാറിന്റെ ഉല്‍പാദിപ്പിച്ചു. അക്കാലത്തെ ഏറ്റവും വിജയിച്ച കാറുകളിലൊനവ്‌നായിരുന്നു ഇത്.

പോര്‍ചുഗീസ് ഭാഷയില്‍ എസ്പാഡ എന്നതിനര്‍ത്ഥം വാള്‍ എന്നാണ്. വെറും വാളല്ല; കാളകളെ കൊല്ലുന്ന വാള്‍.

എസ്പാഡയ്ക്ക് നല്‍കിയിരുന്നത് ഒരു 4 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനായിരുന്നു. 325 കുതിരകളുടെ കരുത്തുള്ള എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്. മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകര്‍ന്നിരുന്നത്.

ലോബോര്‍ഗിനി യുറാക്കോ

ലോബോര്‍ഗിനി യുറാക്കോ

ഒരു ചെറു സൂപ്പര്‍കാര്‍ നിര്‍മിക്കുക എന്ന ഫെറുക്‌സിയോയുടെ സ്വപ്‌നമായിരുന്നു യുറാക്കോയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. 1960കളിലാണ് ഈ വാഹനം പുറത്തുവന്നത്.

ഫെരാരി ഡിനോ 246ന്റെ എതിരാളിയായാണ് ഈ വാഹനം വിപണിയിലെത്തിയത്. ഒരു വി8 എ്#ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരുന്നത്. പോഷെ 911നും ഈ വാഹനത്തിന്റെ എതിരാളിയായിരുന്നു.

2+2 എന്ന നിലയിലാണ് സീറ്റുകള്‍ ക്രമീകരിച്ചിരുന്നത് ഈ വാഹനത്തില്‍.

എന്നാല്‍ പ്രതീക്ഷിച്ചപോലെ വില്‍പന കണ്ടെത്താന്‍ ഈ വാഹനത്തിന് കഴിഞ്ഞില്ല. വളരെ മോശപ്പെട്ട ഇന്റീരിയര്‍ ഡിസൈനായിരുന്നു വാഹനത്തിനുണ്ടായിരുന്നത്. വാഹനം ബുക്ക് ചെയ്തവര്‍ കാത്തിരുന്ന വലയുകയുണ്ടായി എന്നും ചരിത്രം പറയുന്നു.

ലംബോര്‍ഗിനി കൗണ്ടാഷ്

ലംബോര്‍ഗിനി കൗണ്ടാഷ്

80കളിലെ ഏറ്റവും വിഖ്യാതമായ കാറുകളിലൊന്നായിരുന്നു കൗണ്ടാഷ് എന്നു പറയാം. വാഹനത്തിന്റെ കിടിലന്‍ സ്റ്റൈലിംഗ് തന്നെയായിരുന്നു ഇതിനുകാരണം. അക്കാലം വരെ കണ്ടിട്ടില്ലാത്ത ഡിസൈന്‍ സവിശേഷതകളുമായാണ് കാര്‍ വിപണി പിടിച്ചത്.

സിസര്‍ ഡോറുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിരുന്നത്. അക്കാലത്തെ എല്ലാ സമ്പന്നരുടെയും ഒരു സ്വപ്‌നവാഹനമായി ഇവന്‍ മാറി.

5.2 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് വാഹനത്തിലുണ്ടായിരുന്നത്. 455 കുതിരകളുടെ കരുത്ത് ഈ എന്‍ജിന്‍ പുറത്തെടുത്തു.

ലംബോര്‍ഗിനി ജല്‍പ

ലംബോര്‍ഗിനി ജല്‍പ

ലംബോര്‍ഗിനി സില്‍ഹൂട്ടെ മോഡലിനെ അടസിഥാനമാക്കിയാണ് ഈ വാഹനം വിപണിയിലെത്തിയത്. ഈ മോഡലിന്റെ അടിസ്ഥാനരൂപം 1973ലിറങ്ങിയ ലംബോര്‍ഗിനി യുറാക്കോ ആണ് ഈ വാഹനത്തിന്റെ ആധാരം.

മണിക്കൂറില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ വെറും 7.3 സെക്കന്‍ഡ് നേരം മാത്രമാണ് ഈ വാഹനമെടുത്തിരുന്നത്. ഇത് അക്കാലത്ത് ഒരു വന്‍ സംഭവം തന്നെയായി മാറി. മണിക്കൂറില്‍ 161 മൈലേ# വേഗതയില്‍ പായാന്‍ ഈ എന്‍ജിന് സാധിച്ചിരുന്നു.

ലംബോര്‍ഗിനി എല്‍എം002

ലംബോര്‍ഗിനി എല്‍എം002

ലംബോര്‍ഗിനി എസ്‌യുവി മേഖലയിലേക്ക് വരുന്നത് എല്‍എം002 എന്ന വാഹനവും കൊണ്ടാണ്. ലംബോര്‍ഗിനി ഉല്‍പാദിപ്പിച്ച ആദ്യത്തെ ഫോര്‍ വീല്‍ ഡ്രൈവായിരുന്നു ഇത്.

ചീറ്റ എന്ന പേരില്‍ ലംബോര്‍ഗിനി അവതരിപ്പിച്ച ഒരു പ്രോട്ടോടൈപ്പാണ് ഈ വാഹനത്തിനു പിന്നില്‍. 1977ല്‍ ഈ പ്രോട്ടോടൈപ്പ് അവതരിപ്പിക്കപ്പെട്ടു. അമേരിക്കന്‍ മിലിട്ടറിക്ക് വില്‍ക്കാം എന്ന പ്രതീക്ഷയിലാണ് ഈ വാഹനം നിര്‍മിക്കപ്പെട്ടത്.

ലംബോര്‍ഗിനി ഡയാബ്ലോ

ലംബോര്‍ഗിനി ഡയാബ്ലോ

90നും 2001നുമിടയ്ക്ക് നിര്‍മിക്കപ്പെട്ടതാണ് ഈ വാഹനം. മണിക്കൂറില്‍ 200 മൈല്‍ എന്ന വേഗത പിടിക്കാന്‍ ഈ വാഹനത്തിന് കഴിയുമായിരുന്നു. ഈ വേഗത പിടിക്കുന്ന ലംബോര്‍ഗിനിയുടം ആദ്യത്തെ മോഡലായിരുന്നു ഡയാബ്ലോ.

ചെകുത്താന്‍ എന്നാണ് ഡയാബ്ലോ എന്ന വാക്കിന് സ്പാനിഷിലുള്ള അര്‍ത്ഥം.

ലംബോര്‍ഗിനി മഴ്‌സിലാഗോ

ലംബോര്‍ഗിനി മഴ്‌സിലാഗോ

ഈ മോഡലാണ് ഓഡി കമ്പനിയുടെ കീഴിലേക്കു മാറിയതിനു ശേഷം പുറത്തിറങ്ങുന്ന ആദ്യവാഹനം. ഫോക്‌സ്‌വാഗണ്‍ ഏറ്റെടുക്കുമ്പോള്‍ കൊണ്ടുവന്ന ഈ ഡിസൈന്‍ ലംബോര്‍ഗിനിയുടെ ഏതിനുമുമ്പത്തെ 11 വര്‍ഷത്തെ ചരിത്രത്തില്‍ പുറത്തിറങ്ങിയ പുതിയ ഡിസൈനായിരുന്നു.

2 സീറ്റുകളാണ് മഴ്‌സിലാഗോയ്ക്കുണ്ടായിരുന്നത്. 572 കുതിരകളുടെ കരുത്ത് പുറത്തെടുക്കുന്ന വി12 എന്‍ജിനാണ് വാഹനത്തിലുണ്ടായിരുന്നത്. സാങ്കേതികമായി വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു ഈ കാര്‍. ഉയര്‍ന്ന എയ്‌റോഡൈനമിക്‌സ് പാലിക്കുന്ന ഡിസൈനും വാഹനത്തിനുണ്ടായിരുന്നു.

ലംബോര്‍ഗിനി ഗല്ലാര്‍ഡോ

ലംബോര്‍ഗിനി ഗല്ലാര്‍ഡോ

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് വിപണിയില്‍ നിന്നും പിന്‍വാങ്ങിയ ഈ വാഹനം, ലംബോര്‍ഗിനിയുടെ ഏറ്റവും വിഖ്യാതമായ മോഡലുകളിലൊന്നാണ്. 14,022 യൂണിറ്റ് ഈ വാഹനത്തിനു പുറത്തിറങ്ങി.

5 ലിറ്റര്‍ എന്‍ജിനും പേറിയാണ് ഒന്നാംതലമുറ ഗല്ലാര്‍ഡോ വിപണിയിലെത്തിയത്. ഈ വി10 എന്‍ജിനോടൊപ്പം രണ്ട് ട്രാന്‍സ്മിഷനുകള്‍ ചേര്‍ത്ത് ലഭിക്കുമായിരുന്നു. ഒരെണ്ണം സാധാരണ മാന്വല്‍ ട്രാന്‍സ്മിഷനും മറ്റൊന്ന് 6 സ്പീഡ് ഇലക്ട്രോ ഹൈഡ്രോളിക് ട്രാന്‍സ്മിഷനും.

2003നും 2014നും ഇടയിലാണ് ഈ മോഡല്‍ നിര്‍മിക്കപ്പെട്ടത്.

ലംബോര്‍ഗിനി അവന്റഡോര്‍

ലംബോര്‍ഗിനി അവന്റഡോര്‍

2011ലാണ് ഈ വാഹനം അവതരിച്ചത്. ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ് അവതരിപ്പിക്കപ്പെട്ടത്. 10 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്ന മഴ്‌സിലാഗോയ്ക്ക് പകരക്കാരനാവുക എന്നതായിരുന്നു നിയോഗം.

ലിമിറ്റഡ് എഡിഷനായി പുറത്തിറങ്ങിയ റെവന്‍ടോണില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഈ വാഹനത്തിന്റെ ഡിസൈന്‍.

6.5 ലിറ്റര്‍ ശേഷിയുള്ള വി12 എന്‍ജിനാണ് വാഹനത്തിനുണ്ടായിരുന്നത്. 690 കുതിരകളുടെ കരുത്ത് ഈ എന്‍ജിനുല്‍പാദിപ്പിച്ചു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 2.9 സെക്കന്‍ഡ് നേരമെടുക്കും ഈ വാഹനം. മണിക്കൂറില്‍ 350 കിലോമീറ്ററാണ് വാഹനത്തിന് പരമാവധി പോകാവുന്ന വേഗത.

ലംബോര്‍ഗിനിയുടെ ചരിത്രത്തിലേക്ക്

അതാത് കാലങ്ങളില്‍ വേണ്ടുവോളം ഖ്യാതി നേടിയ കാറുകളാണ് ഇതുവരെ നമ്മള്‍ കണ്ടതെല്ലാം. ഇന്ന് കാറുകളില്‍ സാധാരണണായിക്കൊണ്ടിരിക്കുന്ന ഇഎസ്പി, എബിഎസ്, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ തുടങ്ങിയ സന്നാഹങ്ങളൊന്നും തന്നെ ഈ കാറുകളില്‍ പലതിലുമില്ല. എങ്കിലും പഴക്കം ചെന്നതുകൊണ്ട് പുലി പുലിയല്ലാതാവുന്നില്ല എന്ന കാര്യവും പറയേണ്ടതുണ്ട്.

മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്ന പ്രയോഗത്തിന്റെ പ്രസക്തി തന്നെ നശിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നമ്മുടെ ജീവിതം. എന്നിരിക്കിലും, മാന്വലില്‍ തന്നെ ഒരു ജീവിതം അതിന്റെ എല്ലാ ആര്‍ഭാടങ്ങളോടും കൂടി അര്‍മാദിച്ചു തീര്‍ത്ത ഈ വാഹനങ്ങളെ നമുക്കൊന്ന് നമിക്കുക.

More from DriveSpark

Article Published On: Monday, April 28, 2014, 19:13 [IST]
English summary
Ferrucio Lamborghini, the famous Italian industrialist was born on this 28th day of April, and would have been 98 today.
കൂടുതല്‍... #lamborghini #auto history
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X