അഭിനയിച്ച നാലില്‍ 3 സിനിമകളും ബ്ലോക്ക്ബസ്റ്റര്‍! ക്രിസ്റ്റയില്‍ ചുറ്റുന്ന റോക്കിയുടെ 'മെഹബൂബ'

ഇന്ത്യയില്‍ സാധാരണക്കാരായാലും സെലിബ്രിറ്റികളായാലും സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന കാര്‍ ആണ് ടൊയോട്ട ഇന്നോവ. ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന പ്രീമിയം എംപിവിയുടെ രണ്ട് പതിപ്പുകള്‍ ഇന്ന് വില്‍പ്പനക്കെത്തുന്നുണ്ട്. ഏറ്റവും പുതിയ തലമുറ മോഡല്‍ ആയ ഇന്നോവ ഹൈക്രോസിനൊപ്പം മുന്‍ഗാമിയായ ഇന്നോവ ക്രിസ്റ്റയും ഒരുമിച്ച് വില്‍ക്കുന്നു. തലമുറമാറ്റം സംഭവിക്കുമ്പോള്‍ ആ മോഡല്‍ നിര്‍ത്തലാക്കുന്ന പാരമ്പര്യം ക്രിസ്റ്റയുടെ കാര്യത്തിലാണ് ടൊയോട്ട തെറ്റിച്ചത്. അത് ഈ കാറിന്റെ ജനപ്രീതിക്ക് അടിവരയിടുന്നു. ഇപ്പോള്‍ തെന്നിന്ത്യയിലെ ഒരു പ്രമുഖ നടി ഇന്നോവ ക്രിസ്റ്റയില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. അത് ആരാണെന്ന് നോക്കാം.

ആദ്യം നമുക്ക് ഇന്നോവ ക്രിസ്റ്റയെ കുറിച്ച് പറയാം. ഇന്ത്യയിലെ പ്രീമിയം എംപിവി വിഭാഗത്തിലെ കിരീടം വെക്കാത്ത രാജാവാണ് ഇന്നോവ ക്രിസ്റ്റ. പുതുതലമുറ മോഡലായ ഇന്നോവ ഹൈക്രോസ് വിപണിയിലെത്തിയപ്പോള്‍ ജാപ്പനീസ് കമ്പനി ക്രിസ്റ്റ താല്‍ക്കാലികമായി നിര്‍ത്തലാക്കിയെങ്കിലും വിപണിയില്‍ നിന്നുള്ള വമ്പന്‍ ഡിമാന്‍ഡ് കാരണം തിരികെയെത്തിച്ചിരുന്നു. എന്നാല്‍ ഇത് ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക.

srinidhi shetty spotted in toyota innova crysta

ടൊയോട്ട ഇന്നോവ ക്രിസ്റ്റ GX, GX പ്ലസ്, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്. 7, 8 സീറ്റര്‍ പതിപ്പുകളില്‍ ഇത് ലഭ്യമാണ്. 148 bhp പവറും 343 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ക്രിസ്റ്റയുടെ ഹൃദയം. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. ക്രിസ്റ്റക്ക് ലിറ്ററിന് 14 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കോ, പവര്‍ എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും കാറില്‍ ടൊയോട്ട നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് ഡ്രൈവര്‍ സീറ്റ് അഡ്‌ജെസ്റ്റ്‌മെന്റ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സെക്കന്‍ഡ് റോയിലെ പിക്‌നിക് ടേബിള്‍, ലതര്‍ സീറ്റുകള്‍ എന്നിവ കൂടാതെ 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ ഫീച്ചറുകള്‍ കാറില്‍ ലഭ്യമാണ്.

toyota innova crysta

7 എയര്‍ബാഗുകള്‍, മുമ്പിലും പിന്നിലും പാാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ പ്രീമിയം എംപിവിയുടെ സേഫ്റ്റി കിറ്റില്‍ വരുന്നു. 19.99 ലക്ഷം രൂപ മുതല്‍ 26.55 ലക്ഷം രൂപ വരെയാണ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്നോവ ക്രിസ്റ്റയുടെ എക്‌സ്‌ഷോറൂം വില. ടൊയോട്ടയുടെ വാഹനനിരയില്‍ ഇന്നോവ ഹൈക്രോസിന് താഴെയായാണ് ഇത് സ്ഥാനം പിടിച്ചിരിക്കുന്നത്.

വിശ്വാസ്യത, വിശാലമായ ഇന്റീരിയര്‍, ശക്തമായ പെര്‍ഫോമന്‍സ്, യാത്രസുഖം എന്നിവ നല്‍കുന്ന ഫാമിലി കാര്‍ നോക്കുന്നവരുടെ ആദ്യ ചോയ്‌സാണ് ഇന്നോവ ക്രിസ്റ്റ. പല സിനിമാ താരങ്ങളും അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഈ എംപിവി വാങ്ങുകയോ അല്ലെങ്കില്‍ ഇന്നോവ ക്രിസ്റ്റ ടാക്‌സി ഉപയോഗിക്കുകയോ ചെയ്യുന്നത് നാം കാണാറുണ്ട്. ഇപ്പോള്‍ ഇന്നോവ ക്രിസ്റ്റയില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടി ശ്രീനിഥി ഷെട്ടി.

srinidhi shetty spotted in toyota innova crysta

കെജിഎഫ് എന്ന പാന്‍ ഇന്ത്യന്‍ ഹിറ്റ് ഫ്രാഞ്ചൈസിയിലെ നായികയായ ശ്രീനിഥി മലയാളികള്‍ക്കും സുപരിചിതയാണ്. അഭിനയിച്ച രണ്ട് ചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റായിട്ടും വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് നടി അഭിനയിച്ചിട്ടുള്ളത്. രണ്ട് കന്നഡ ഇന്‍ഡസ്ട്രി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടും പ്രതീക്ഷിച്ച പോലെ പടങ്ങളില്‍ ഓടിനടന്ന് അഭിനയിക്കുകയായിരുന്നില്ല നടി.

2018-ല്‍ പുറത്തിറങ്ങിയ കെജിഎഫ് ചാപ്റ്റര്‍ 1 ബോക്‌സ്ഓഫീസില്‍ നിന്ന് 250 കോടി രൂപയാണ് വാരിയത്. ഇതിന്റെ രണ്ടാം ഭാഗമായ കെജിഎഫ് ചാപ്റ്റര്‍ 2 കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് 1200 കോടി രൂപയാണ് ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കാന്‍ നടിക്കായില്ലെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. കെജിഎഫിന് ശേഷം ശ്രീനിഥി അഭിനയിച്ച വിക്രമിന്റെ കോബ്ര ഫേ്‌ലാപ്പായിരുന്നു.

srinidhi shetty spotted in toyota innova crysta

ശേഷം നടിക്ക് വലിയ പ്രൊജക്ടുകള്‍ ഒന്നും വന്നില്ലെങ്കിലും ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'ഹിറ്റ് കേസ് 3' എന്ന തെലുഗു സിനിമ ഇപ്പോള്‍ ഗംഭീര വിജയമായിരിക്കുകയാണ്. ടോളിവുഡിലെ കോപ് ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തില്‍ നാചുറല്‍ സ്റ്റാര്‍ നാനിയാണ് നായകന്‍. വെറും നാല് ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ഇടംനേടിയ ഹിറ്റ് 3 നാനിയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരിക്കുകയാണ്.

10 വര്‍ഷം നീണ്ടുനില്‍ക്കുന്ന കരിയറില്‍ ചെയ്ത 4 ചിത്രങ്ങളില്‍ മൂന്നും വന്‍ വിജയമായ സന്തോഷത്തിലാണ് നടി ഇപ്പോള്‍. ഹിറ്റ് 3 തീയറ്ററില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കെ ഇന്നോവ ക്രിസ്റ്റയില്‍ ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ ശ്രീനിഥിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായത്. ഈ കാര്‍ ശ്രീനിഥിയുടെ സ്വന്തമാണോ എന്ന കാര്യം തീര്‍ച്ചയില്ലെ. ഏതായാലും കോടികള്‍ സമ്പാദ്യമുള്ള ശ്രീനിഥിയെ പോലുള്ള നടിമാര്‍ പോലും സ്ഥിരമായി ഉപയോഗിക്കുന്നത് ഇന്നോവക്ക് വിവിധ തുറകളിലുള്ള ആളുകള്‍ക്കിടയിലെ സ്വാധീനം ഉയര്‍ത്തിക്കാണിക്കുന്നു.

More from DriveSpark

Article Published On: Friday, May 9, 2025, 18:06 [IST]
English summary
Hit 3 actress srinidhi shetty spotted in toyota innova crysta at hyderabad airport viral video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X