ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ ഹിറ്റ് കാര്‍
കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച് ഈ സ്‌കോര്‍ ഏറെക്കാലം നിലനില്‍ക്കുമെന്നാണ് സൗരവ് ഗാംഗുലിയുടെ അഭിപ്രായം. ശ്രീലങ്കയ്‌ക്കെതിരെ ഈഡന്‍ ഗാഡന്‍സില്‍ രോഹിത് ഗുരുനാഥ് ശര്‍മ പടുത്തുയര്‍ത്തിയ പടുകൂറ്റന്‍ സ്‌കോറിനെ തകര്‍ക്കുന്ന ഒന്ന് നമ്മുടെ ജീവിതകാലത്തുണ്ടാകുമോ എന്നതൊരു ചോദ്യമാണ്. അനിശ്ചിതത്വത്തിന്റെ കളിയായ ക്രിക്കറ്റില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നതാണ് ബുദ്ധിപരം.
രോഹിത് ശര്‍മ, ഏതൊരു ക്രിക്കറ്ററെയും പോലെ വാഹനങ്ങളെ സ്‌നേഹിക്കുന്നയാളാണ്. ബിഎംഡബ്ല്യു കാറുകളോടുള്ള ഇഷ്ടം മൂത്ത് അവയുടെ ചിത്രങ്ങള്‍ ശേഖലിക്കുമായിരുന്നു രോഹിത് തന്റെ ചെറുപ്പകാലത്ത്. ഇദ്ദേഹത്തിന്റെ പക്കലുള്ള കാറുകളെക്കുറിച്ചുള്ള വിവരങ്ങളാണ് താഴെ.

ചിത്രങ്ങളിലൂടെ നീങ്ങുക.

രോഹിത് ശര്‍മയുടെ 5 സീരീസ്
ബിഎംഡബ്ല്യു 5 സീരീസ് സെഡാന്റെ 'എം' പതിപ്പാണ് രോഹിത് ശര്‍മയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളില്‍ പ്രധാനപ്പെട്ടത്.

രോഹിത് ശര്‍മയുടെ 5 സീരീസ്
നിലവില്‍ വാഹനത്തിന് 5 വേരിയന്റുകളാണുള്ളത്. 520ഡി ലക്ഷ്വറി, 520 ഡി മോഡേണ്‍, 525ഡി ലക്ഷ്വറി പ്ലസ്, 530ഡി എം സ്‌പോര്‍ട് എന്നിങ്ങനെ.

രോഹിത് ശര്‍മയുടെ 5 സീരീസ്
എല്ലാ വേരിയന്റുകളിലും ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

രോഹിത് ശര്‍മയുടെ 5 സീരീസ്
ഒമ്പത് നിറങ്ങളില്‍ ബിഎംഡബ്ല്യു 5 സീരീസ് സെഡാന്‍ ലഭ്യമാണിപ്പോള്‍. 520 ഡി ലക്ഷ്വറി, 520ഡി മോഡേണ്‍ വേരിയന്റുകള്‍ ലിറ്ററിന് 18.48 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്. 530ഡി എം സ്‌പോര്‍ട് വേരിയന്റിന്റെ മൈലേജ് ലിറ്ററിന് 14.69 കിലോമീറ്ററാണ്. 525ഡി ലക്ഷ്വറി പ്ലസ് മോഡല്‍ ലിറ്ററിന് 17.09 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

രോഹിത് ശര്‍മയുടെ 5 സീരീസ്
49,20,000 രൂപയിലാണ് ബിഎംഡബ്ല്യു 5 സീരീസ് സെഡാന്റെ വിലകള്‍ തുടങ്ങുന്നത്. 58,60,000 രൂപയില്‍ ഇവ അവസാനിക്കുന്നു.

രോഹിത് ശര്‍മയുടെ സ്‌കോഡ ലോറ
നിലവില്‍ സ്‌കോഡ ലോറ മോഡല്‍ വിപണിയിലില്ല. ഒക്‌ടേവിയ മോഡല്‍ ഒരു പുതുക്കലിനായി പിന്‍വലിഞ്ഞപ്പോള്‍ സ്‌കോഡ രാജ്യത്തെത്തിച്ച വാഹനമാണിത്. വേണ്ടപോലെ വിറ്റുപോയില്ല ഈ മോഡല്‍. ഇപ്പോള്‍ സ്‌കോഡ ഒക്ടോവിയ തിരിച്ചെത്തി ഈ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു.


Click it and Unblock the Notifications








