ഹോളി ദിനത്തില്‍ അര്‍മാദിക്കാന്‍ പൊലീസ്
ഹോളി ദിനത്തില്‍ തോന്നിയ പോലെ വണ്ടിയോടിച്ചാല്‍ തട്ടിപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ ആരെയും അനുവദിക്കില്ലെന്ന് ദില്ലി പൊലീസ് തീരുമാനമെടുത്തു. ഒരു പെറ്റിയെങ്കിലും അടിക്കാതെ ഒരുത്തനെയും വിടില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഹോളി ദിനങ്ങളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ വ്യാപകമാകുന്നതും ആക്സിഡന്‍ഡുകള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്താണ് ദില്ലി പൊലീസ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്.

അമിതവേഗത, അപകടകരമായ ഡ്രൈവിംഗ്, അശ്രദ്ധമായ ഡ്രൈവിംഗ്, ട്രിപ്പിള്‍ ഡ്രൈവിംഗ്, ഹെല്‍മെറ്റില്ലാതെ വണ്ടിയോട്ടല്‍, വെള്ളമടിച്ച് വണ്ടിയോട്ടല്‍ തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങള്‍ ഒരു കാരണവശാലും ഹോളി ദിനത്തില്‍ പൊറുക്കപ്പെടുന്നതല്ല.
അല്‍കോമീറ്ററുകളും സ്പീഡോമീറ്റുകളും മറ്റ് സന്നാഹങ്ങളുമായി പ്രധാന നിരത്തുകളിലിറങ്ങാന്‍ ഒരു പ്രത്യേക സേനയെത്തന്നെ രൂപീകരിച്ചിട്ടുണ്ട്.
വെള്ളമടിച്ചിട്ടുണ്ടെന്ന് കണ്ടാല്‍ ഉടന്‍ വണ്ടി പിടിച്ചെടുക്കുകയും ആളെ അറസ്റ്റ് ചെയ്യുകയും ചെയ്യാനാണ് നിര്‍ദ്ദേശം പോയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ ഹോളി ദില്ലി പൊലീസ് ആഛോഷിച്ചത് 8,526 പേര്‍ക്കെതിരെ കോടതി നടപടികള്‍ക്ക് മുതിര്‍ന്നാണ്.
200 പ്രത്യേക ചെക്കിംഗ് സംഘങ്ങളെ നഗരത്തിലെമ്പാടുമായി വിന്യസിക്കും. ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യല്‍, ഫൈന്‍, ജയില്‍ തുടങ്ങിയ നിരവധി നടപടികളാണ് വണ്ടികളിന്മേല്‍ ഹോളി ആഘോഷിക്കുന്നവരെ കാത്തിരിക്കുന്നത്.


Click it and Unblock the Notifications








