റോൾസ് റോയ്സിനെ ഇലക്ട്രിക് ആക്കി മാറ്റി ഹോളിവുഡ് സൂപ്പർസ്റ്റാർ, ബ്രാൻഡ് പോലും വിറച്ച് പോയി
ജേസൺ മോമോവയുടെ 1929 മോഡൽ റോൾസ്-റോയ്‌സ് കിഡ്‌ലിംഗ്ടൺ കമ്പനി ഇലക്ട്രിക്കിലേക്ക് മാറ്റിയിരിക്കുകയാണ്. യുകെയിലെ കിഡ്‌ലിംഗ്ടണിലുള്ള ഇലക്‌ട്രോജെനിക് കമ്പനിയാണ് ഹോളിവുഡ് താരം ജേസൺ മോമോവയുടെ 1929 മോഡൽ റോൾസ് റോയ്‌സ് ഫാൻ്റം II പൂർണമായും ഇലക്ട്രിക് വാഹനമാക്കി മാറ്റിയിരിക്കുന്നത്. പെട്രോൾ എഞ്ചിന് പകരം വളരെ നിശബ്ദമായ ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ച വാഹനം ഭയങ്കര വൈറലായിരിക്കുകയാണ്.
ഈ പ്രോജക്റ്റിന് വേണ്ടി, ഇലക്‌ട്രോജെനിക് റോൾസ് റോയ്‌സിൻ്റെ യഥാർത്ഥ പെട്രോൾ എഞ്ചിനും ഗിയർബോക്‌സും നീക്കം ചെയ്യുകയും നിലവിലുള്ള ഷാസിയിലേക്ക് ഒരു പുതിയ ഇലക്ട്രിക് പവർട്രെയിനും ബാറ്ററി പാക്കുകളും സംയോജിപ്പിക്കുകയായിരുന്നു. ഇത് ഏകദേശം 100 വർഷം പഴക്കമുള്ള റോൾസ് റോയ്‌സിനെ അതിൻ്റെ പൈതൃകവും സ്വഭാവവും നിലനിർത്തിക്കൊണ്ടുതന്നെ എന്നാൽ നിശബ്ദവും മലിനീകരണരഹിതവുമാക്കുന്ന ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുകയാണ്.

അക്വാമാൻ, ഗെയിം ഓഫ് ത്രോൺസ് എന്നീ സിനിമകളിലൂടെ പേരുകേട്ട ജേസൺ മോമോവ തൻ്റെ പ്രിയപ്പെട്ട റോൾസ് റോയ്സിനെ ഇലക്ട്രിക് വാഹനമാക്കി മാറ്റാൻ പറ്റിയ പങ്കാളിയെ തേടുകയായിരുന്നു. തൻ്റെ കസ്റ്റമൈസേഷൻ പൂർത്തിയാക്കുന്നതിന് മോമോവ 18 മാസത്തോളം ഇലക്‌ട്രോജെനിക്കിൻ്റെ ടീമുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.
പുതിയ ഇലക്ട്രിക് പവർട്രെയിനിന് പുറമേ, പുതിയ ബ്ലൂടൂത്ത് കണക്റ്റഡ് സൗണ്ട് സിസ്റ്റം ഫീച്ചറുകളും ഇലക്‌ട്രോജെനിക് വിൻ്റേജ് റോൾസ് റോയ്‌സിൽ ഘടിപ്പിച്ചിട്ടുണ്ട്. വൈദ്യുതീകരിച്ച ഫാൻ്റം II എന്ന തൻ്റെ സ്വപ്നം നടപ്പിലാക്കുന്നതിൽ കമ്പനിയുടെ സമർത്ഥമായ പ്രവർത്തനത്തിന് മൊമോവ അഭിനന്ദനം അറിയിക്കുകയും ചെയ്തു. പലതരം മോഡിഫിക്കേഷനുകൾ കേട്ടിട്ടുണ്ടെങ്കിലും ഇത്തരം വാഹനത്തിൻ്റെ ഹൃദയം തന്നെ മാറ്റിവയ്ക്കുന്നത് ആദ്യമായിട്ടാണ്.

നമ്മുടെ രാജ്യത്ത് പല സ്കൂട്ടറുകളുടെ എഞ്ചിൻ മാറ്റിയതിന് ശേഷം ബാറ്ററിയും മോട്ടോറും ഘടിപ്പിക്കുന്ന പല കമ്പനികളും നിലവിലുണ്ട് എന്നാൽ കാറുകളുടെ എഞ്ചിൻ മാറ്റുന്നത് ഇത് വരെ വന്നിട്ടില്ല എന്നാണ് തോന്നുന്നത്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമത്. മഹാരാഷ്ട്രയില്‍ 3,079 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളാണ് പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് രണ്ടാമത്. ഡല്‍ഹിയില്‍ 1,886 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തനക്ഷമമായ 1,041 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുമായി നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയാണ് പട്ടികയില്‍ മൂന്നാമത്. ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്കും ഇവി പ്രേമികള്‍ക്കുമെല്ലാം സന്തോഷം നല്‍കിക്കൊണ്ട് ഫെയിം II പദ്ധതിക്കുള്ള സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 1,500 കോടി രൂപയാണ് പദ്ധതിക്കായി അധികമായി നീക്കിവച്ചിരിക്കുന്നത്.

ഇതോടെ ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി മൊത്തം നീക്കിയിരുത്തിയ തുക 10,000 കോടി രൂപയില്‍ നിന്ന് 11,500 കോടി രൂപയില്‍ എത്തി. രാജ്യത്ത് ഹരിത മൊബിലിറ്റിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനാണ് ധനസഹായം മെച്ചപ്പെടുത്തുന്നത് വഴി ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ഫോര്‍ വീലറുകള്‍ എന്നിവ വാങ്ങുന്നവര്‍ക്ക് ഡിമാന്‍ഡ് ഇന്‍സെന്റീവുകള്‍ പ്രയോജനപ്പെടുമെന്ന് ഉറപ്പാക്കിക്കൊണ്ട് 'ഫണ്ട് ആന്‍ഡ് ടേം-ലിമിറ്റഡ്' അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി.
പുതുക്കിയ അടങ്കലില്‍ 7,048 കോടി രൂപ വാഹന സബ്സിഡിക്കായി നീക്കിവച്ചിരിക്കുന്നു. കൂടാതെ മൂലധന ആസ്തികള്‍ സ്ഥാപിക്കുന്നതിന് 4,048 കോടി രൂപയും പദ്ധതിക്ക് കീഴിലുള്ള മറ്റ് വിവിധ സംരംഭങ്ങള്‍ക്കായി 400 കോടി രൂപയും നീക്കിവച്ചിരിക്കുന്നു. 2019-ലാണ് ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായത്. 895 കോടി രൂപയായിരുന്നു ആദ്യ ഘട്ടത്തില്‍ അനുവദിച്ചതെങ്കില്‍ ഫെയിമിന്റെ രണ്ടാം ഘട്ടത്തിനായി 10,000 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചത്.

പൊതുഗതാഗതത്തിന്റെ വൈദ്യുതീകരണമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. 2022-ല്‍ ഫെയിം II അവസാനിക്കാനിരുന്നതായിരുന്നു എന്നാല്‍ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് പദ്ധതി 2024 മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 7,000 ഇലക്ട്രിക് ബസുകള്‍, 5 ലക്ഷം ഇലക്ട്രിക് ത്രീ-വീലറുകള്‍, സ്ട്രോംഗ് ഹൈബ്രിഡുകള്‍ ഉള്‍പ്പെടെ 55,000 ഇലക്ട്രിക് ഫോര്‍ വീലറുകള്‍, 10 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ എന്നിവക്ക് പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.


Click it and Unblock the Notifications








