സംഗതി വാങ്ങിയതോ? റോയൽ എൻഫീൽഡിനൊപ്പം സ്റ്റൈലൻ ചിത്രം പങ്കുവെച്ച് ഹോളിവുഡ് സൂപ്പർ സ്റ്റാർ

നമ്മുടെ നാട്ടിലെ സെലിബ്രിറ്റികൾ, അത് ഇപ്പോൾ മോളിവുഡ് മുതൽ അങ്ങ് ബൊളിവുഡ് വരെ പല വിദേശ നിർമ്മിത ആഡംബരക്കാറുകൾക്കും ബൈക്കുകൾക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ നമുക്ക് വലിയ അതിശയം ഒന്നും ഉണ്ടാക്കുകയില്ല. എന്നാൽ നമ്മുടെ നാട്ടിലെ വാഹനത്തിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ, അത് അല്പം കൗതുകം ഉയർത്താം. ഹോളിവുഡ് നടനായ ജേയ്സൺ സ്റ്റാതമാണ് അടുത്തിടെ റോയൽ എൻഫീൽഡ് കോണ്ടിനെൻ്റൽ GT 650 -യ്ക്ക് ഒപമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് അദ്ദേഹം അടിക്കുറിപ്പൊന്നും എഴുതിയില്ലെങ്കിലും റോയൽ എൻഫീൽഡിനെ ടാഗ് ചെയ്തിട്ടുണ്ട്.

മിസ്റ്റർ ക്ലീൻ ഷേഡിൽ പൂർത്തിയാക്കിയ കോണ്ടിനെൻ്റൽ GT 650 -യ്‌ക്കൊപ്പം ജെയ്‌സൺ പോസ് ചെയ്തിരിക്കുന്നത് എന്ന് ചിത്രങ്ങളിൽ നിന്ന് മനസിലാക്കാം. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസി, ദി ട്രാൻസ്‌പോർട്ടർ ഫ്രാഞ്ചൈസി, ബീക്കീപ്പർ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ താരം മോട്ടോർസൈക്കിൾ സ്വന്തമായി വാങ്ങിയോ ഇല്ലയോ എന്നത് വ്യക്തമല്ല.

പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയായി ഒരു വിശദാംശവും കൊടുക്കാത്തതിനാൽ ആരാധകർ കുഴഞ്ഞിരിക്കുകയാണ്. മിസ്റ്റർ ക്ലീനിനെ കൂടാതെ, കോണ്ടിനെൻ്റൽ GT 650 -ക്ക് സ്ലിപ്പ്സ്ട്രീം ബ്ലൂ, അപെക്സ് ഗ്രേ, ഡക്സ് ഡീലക്സ്, റോക്കർ റെഡ്, ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ കൂടെ ലഭ്യമാണ്.

ഇന്ത്യൻ വിപണിയിൽ, റോയൽ എൻഫീൽഡിന്റെ മുൻ നിര മോഡലുകളിൽ ഒന്നായ കോണ്ടിനെൻ്റൽ GT 650 -ക്ക് 3.19 ലക്ഷം രൂപ മുതൽ 3.45 ലക് രൂപഷം വരെയാണ് എക്സ്-ഷോറൂം വില വരുന്നത്. 3.03 ലക്ഷം മുതൽ 3.31 ലക്ഷം രൂപ വരെ വിലയുള്ള ലൈനപ്പിലെ ഇൻ്റർസെപ്റ്റർ 650 -ക്ക് മുകളിലാണ് ഇത് സ്ഥാനം പിടിച്ചിരിക്കുന്നത്.

270 ഡിഗ്രി ഫയറിംഗ് ഓർഡർ ലഭിക്കുന്ന 648 സിസി പാരലൽ -ട്വിൻ എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. ഈ മോട്ടോർ 47 bhp മാക്സ് പവറും 52 Nm പീക്ക് torque ഉം വികസിപ്പിക്കുന്നു. സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത് ഫ്രണ്ടിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഗ്യാസ് ചാർജ്ഡ് ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ്.

അതേസമയം ബ്രേക്കിംഗ് സിസ്റ്റത്തിനായി 320 mm സിംഗിൾ ഫ്രണ്ട് ഡിസ്‌കും പിന്നിൽ 240 mm ഡിസ്‌കുമാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഇരു ബൈക്കുകൾക്കും ഡ്യുവൽ ചാനൽ ABS സംവിധാനവും ലഭിക്കും. റോയൽ എൻഫീൽഡിൻ്റെ മോഡൽ നിരയിൽ ഇവ കൂടാതെ രണ്ട് 650 സിസി മോട്ടോർസൈക്കിളുകൾ കൂടിയുണ്ട്.

മോട്ടോർ സൈക്കിളുകൾ കസ്റ്റമൈസ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്കായി കമ്പനി നിർമ്മിച്ച ഷോട്ട്ഗൺ 650 -യും, കൂടാതെ ഒരു ഹൈവേ ക്രൂസർ മോഡലായ സൂപ്പർ മീറ്റിയോർ 650 -യുമാണ് ഇവർ. ഈ രണ്ട് മോട്ടോർസൈക്കിളുകളുടെയും വില കോണ്ടിനെൻ്റൽ GT 650 -യേക്കാൾ കൂടുതലാണ്.

'ഇൻ്റർസെപ്റ്റർ ബിയർ' എന്ന് വിളിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പുതിയ മോട്ടോർസൈക്കിളുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കൾ ഉടൻ തന്നെ തങ്ങളുടെ മോഡൽ നിര വികസിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ഇൻ്റർസെപ്റ്റർ 650 -യുടെ വൻതോതിൽ പുനർനിർമ്മിച്ചതും കാര്യമായി പരിഷ്കരിച്ചതുമായ ഒരു പതിപ്പായിരിക്കും.

ഭാരം ലാഭിക്കാൻ സഹായിക്കുന്ന ടു -ഇൻ- വൺ എക്‌സ്‌ഹോസ്റ്റുമായിട്ടാണ് ഇത് വരുന്നത്. കൂടാതെ ചങ്കി ഡ്യുവൽ പർപ്പസ് ടയറുകളുമായി വരുന്ന സ്‌പോക്ക് വീലുകളും ഇതിൽ ഉണ്ടാകും. പുതിയ ടെയിൽ ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, പുതിയ ഹാൻഡിൽബാർ ഡിസൈൻ, നവീകരിച്ച സീറ്റ് എന്നിവ പോലെ മറ്റ് ചില മാറ്റങ്ങളും വാഹനത്തിൽ നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Friday, June 21, 2024, 8:30 [IST]
English summary
Hollywood star jason statham shares pictures with re continental gt 650 tagging royal enfield
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X