ഹൈറേഞ്ച്-മലബാർ ബസ് സർവീസ് ഇനിയില്ല;യാത്രക്കാർക്ക് നന്ദി പറഞ്ഞ് ഹോളി ഫാമിലി

സ്വകാര്യ ബസുകൾ നടത്തുന്ന 140 കിലോമീറ്ററുളള ദീർഘദൂര യാത്രകൾ ഇനിമുതൽ കെഎസ്ആർടിസി ഏറ്റെടുക്കുമെന്നാണ് പുതിയ ഗതാഗത വകുപ്പിൻ്റെ ഉത്തരവ്. ദീർഘദൂര യാത്രകൾ നടത്തുന്ന സ്വകാര്യ ബസുകൾക്ക് താൽക്കാലിക പെർമിറ്റ് നീട്ടരുതെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. മലയോര മേഖലയും നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന സർവീസുകൾക്ക് ഈ ഉത്തരവ് വലിയ തിരിച്ചടിയാണ്.

സർവീസ് നിർത്തുന്നതോടെ ഏറ്റവും മികച്ച നഷ്ടം എന്ന് പറയുന്നത്, കട്ടപ്പനയും കണ്ണൂരും തമ്മിൽ ബന്ധപ്പെടുത്തിയിരുന്ന ഹോളി ഫാമിലി ബസ് ഇനി മുതൽ ഇല്ല എന്നതാണ്. 25 വർഷമായി സർവീസ് നടത്തുന്ന ബസാണ് ഹോളി ഫാമിലി.കേരളത്തിൻ്റെ രണ്ട് ഭാഗത്തുളള കുടിയേറ്റ മേഖലകളുമായി ഇത്രയും ബന്ധമുണ്ടാകാൻ കാരണം തന്നെ ഈ ബസ് ആണെന്ന് പറയാം.

ഹൈറേഞ്ച്-മലബാർ ബസ് സർവീസ് ഇനിയില്ല;യാത്രക്കാർക്ക് നന്ദി പറഞ്ഞ് ഹോളി ഫാമിലി
തൊണ്ണൂറുകളുടെ അവസാന സമയത്താണ് കട്ടപ്പനയെയും കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തെയും ബന്ധിപ്പിച്ച് ഹൈറേഞ്ച്-മലബാര്‍ നൈറ്റ് എക്‌സ്പ്രസ് എന്ന പേരില്‍ ഹോളി ഫാമിലി ബസ് സര്‍വീസ് ആരംഭിക്കുന്നത്. ഇത്തരത്തിലൊരു ബസ് സർവീസ് ആരംഭിക്കാനുളള കാരണം എന്താണെന്ന് വച്ചാൽ കോട്ടയം ജില്ലയിലെ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍നിന്ന് കണ്ണൂരിലേയ്ക്ക് കുടിയേറിയ കര്‍ഷകർ അവിടെയുളളത് കൊണ്ടാണ്.

സത്യം പറഞ്ഞാൽ മാനേജ്മെൻ്റ് പോലും വിചാരിചതിലും അപ്പുറമാണ് ബസിന് ലഭിച്ച സ്വീകാര്യത. ഫുൾ സിറ്റോടെയായിരിക്കും ബസ് കട്ടപ്പന സ്റ്റാൻ്റിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്.മലയോര മേഖലയും മലബാറും ഹോളി ഫാമിലി ബസിനെ ഒരു പോലെ സ്വീകരിച്ചു എന്നതാണ് ഈ റൂട്ടിൻ്റെ വിജയം. ശരിക്കും പറഞ്ഞാൽ കുടിയേറി പാർത്ത തങ്ങളുടെ ബന്ധുക്കളെ ഒന്ന് കാണാൻ പോകാൻ എളുപ്പമായിരുന്നല്ലോ. അത് കൊണ്ട് തന്നെ ബന്ധങ്ങൾ നിലനിർത്താൻ സഹായിച്ച ഈ സർവീസിനെ ആരും മറക്കില്ല.

ഹൈറേഞ്ച്-മലബാർ ബസ് സർവീസ് ഇനിയില്ല;യാത്രക്കാർക്ക് നന്ദി പറഞ്ഞ് ഹോളി ഫാമിലി

രണ്ട് ബസുകളാണ് 450-ല്‍ അധികം കിലോമീറ്ററുള്ള ഈ റൂട്ടില്‍ സര്‍വീസ് നടത്തി കൊണ്ടിരുന്നത്. വൈകിട്ട് 6.30-ന് കട്ടപ്പന സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ ഏഴിന് കണ്ണൂരെത്തും. അതേസമയത്ത് തന്നെ കണ്ണൂരില്‍ നിന്നുള്ള ബസ് കട്ടപ്പനയിലേക്കും പുറപ്പെട്ടിട്ടുണ്ടാകും. യാത്രക്കാര്‍ മാത്രമല്ല, വിവിധ വസ്തുക്കളും ലഗേജുകളും അയയ്ക്കാനും മലബാറിലും ഹൈറേഞ്ചിലും താമസിക്കുന്ന ആളുകള്‍ ബസ് സര്‍വീസിനെ ആശ്രയിച്ചിരുന്നു എന്നതാണ് പ്രത്യേകത.

സര്‍വീസ് നിര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുന്ന വിവരം ബസ് മാനേജ്‌മെന്റ് മാര്‍ച്ച് രണ്ടാം തീയതി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പോസ്റ്റ സംസ്ഥാന ഗതാഗത വകുപ്പിന്റെ നിര്‍ദേശ പ്രകാരം 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം ഓടുന്ന പ്രൈവറ്റ് ബസുകള്‍ നിര്‍ത്തിവെക്കാനുള്ള ഉത്തരവ് നമുക്കും ലഭിച്ചിരിക്കുകയാണ്. ഈ നിര്‍ദേശം പാലിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് നിര്‍ത്തിവയ്ക്കുകയാണ്. ഇതായിരുന്നു ബസ് മാനേജ്മെൻ്റ് പങ്കുവെച്ച പോസ്റ്റ്.

ഹൈറേഞ്ച്-മലബാർ ബസ് സർവീസ് ഇനിയില്ല;യാത്രക്കാർക്ക് നന്ദി പറഞ്ഞ് ഹോളി ഫാമിലി

ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഈ ഉത്തരവ് ഇടുക്കിയിലെ ഉയർന്ന പ്രദേശങ്ങളിലെ യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അഭിപ്രായപ്പെടുന്നത്. സ്വകാര്യ ബസുകൾക്കായി 140 കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര റൂട്ടുകൾ റദ്ദാക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യമനുസരിച്ചാണ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വകുപ്പ് ബന്ധപ്പെട്ട ആർടിഒയ്ക്ക് ഉത്തരവ് നൽകിയത്.

മുൻകാലങ്ങളിൽ കെഎസ്ആർടിസിയുടെ ഏറ്റെടുക്കൽ ശ്രമങ്ങൾ ദയനീയമായി പരാജയപ്പെട്ടതിനാൽ പലപ്പോഴും സർവീസുകൾ പാതിവഴിയിൽ നിർത്തിയതും യാത്രക്കാരെ വലച്ചിട്ടുണ്ടെന്നാണ് പ്രൈവറ്റ് ബസ് അസോസിയേഷൻ പറയുന്നത്. നിലവിൽ ഇടുക്കിയിൽ നിന്ന് 140 കിലോമീറ്ററിന് മുകളിലുള്ള 38 സർവീസ് പ്രൈവറ്റ് ബസ് പെർമിറ്റുകൾ ഉണ്ട്. അത് മാത്രമല്ല മറയൂർ, കാന്തലൂർ, വട്ടവട എന്നീ സ്ഥലത്തെ ജനങ്ങൾക്ക് എറണാകുളം നഗരവുമായി ബന്ധിപ്പിക്കുന്ന ചില പ്രധാന റൂട്ടുകളുമുണ്ട് ഈ റദ്ദാക്കിയതിൽ. 140 കിലോമീറ്ററിന് മുകളിലുള്ള സ്വകാര്യ ബസുകളുടെ പെർമിറ്റിന്റെ കാലാവധി ഫെബ്രുവരി 28-ന് അവസാനിക്കുമെന്നതിനാൽ ചില ബസുടമകൾ ഹൈക്കോടതിയെ സമീപിച്ച് 20 ദിവസത്തേക്ക് താൽക്കാലികമായി നീട്ടിനൽകിയിട്ടുണ്ട്.

2017 -ലാണ് ഇതിന് മുൻപ് കെഎസ്ആർടിസിക്ക് ആശ്വാസം നൽകാൻ ഇത്തരമൊരു വിധിയുണ്ടായത് എന്നാൽ പല റൂട്ടുകളിൽ കെഎസ്ആർടിസി ഇടയ്ക്ക് വച്ച് സർവീസ് നിർത്തേണ്ട അവസ്ഥ വന്നിരുന്നു. 155 സ്വകാര്യ ഫാസ്റ്റ് പാസഞ്ചർ സ്റ്റേജ് ക്യാരേജ് പെർമിറ്റുകൾ, 64 സൂപ്പർ ഫാസ്റ്റ് സ്റ്റേജ് ക്യാരേജ് പെർമിറ്റുകൾ, 22 സൂപ്പർ എക്സ്പ്രസ് പ്രൈവറ്റ് സ്റ്റേജ് ക്യാരേജ് പെർമിറ്റുകൾ എന്നിവ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസുകളായി മാറ്റാൻ തീരുമാനിച്ചപ്പോൾ കെഎസ്ആർടിസിക്ക് പ്രതിദിനം 2 ലക്ഷം രൂപയുടെ വരുമാന നഷ്ടമാണ് അത് വഴിയുണ്ടായത്.

Image Courtesy: Malabar Night Riders/Facebook

More from DriveSpark

Article Published On: Wednesday, March 15, 2023, 19:00 [IST]
English summary
Holy family bus ends 25 years of service between idukki and kannur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X