150 രൂപയ്ക്ക് 300 km ഓടും; കസ്റ്റം ബിൽഡ് കാറിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

ലോകരാഷ്ട്രങ്ങൾ എല്ലാം ക്ലീനർ മൊബിലിറ്റിയ്ക്കായി പല വഴികളും തിരഞ്ഞു കൊണ്ടിരിക്കുകയാണ്, പുകയ്ക്ക് പകരം നീരാവി പുറന്തള്ളുന്ന ഹ്രൈഡജൻ കാറുകൾ ഇതിന് പറ്റിയ ഒരു പരിഹാരം തന്നെയാണ്. ടൊയോട്ട, ഹ്യുണ്ടായി തുടങ്ങി ഒട്ടനവധി പ്രമുഖ കാർ നിർമ്മാതാക്കൾ ഇതിനോടകം തന്നെ നിരവധി ഹൈഡ്രർൻ ഫ്യുവൽ സെൽ മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്.

എന്നാൽ നമ്മുടെ രാജ്യത്തും പല മിടുക്കന്മാരും ഈ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ സ്വയം നിർമ്മിച്ചിട്ടുണ്ട്. അതിശയിക്കേണ്ട, കഴിഞ്ഞ വർഷം, മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ തന്റെ വീട്ടിൽ ഇട്ടു തന്നെ പൂർണ്ണമായും ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന കാർ നിർമ്മിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു.

കസ്റ്റം ബിൽഡ് കാറിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാർ അതിന്റെ കുറഞ്ഞ പ്രവർത്തനച്ചെലവും അതുല്യമായ രൂപകൽപ്പനയും കാരണം അതിശയകരമാം വിധം ശ്രദ്ധ നേടി. ഇപ്പോൾ, ഏകദേശം ഒരു വർഷത്തിനുശേഷം, ഹൈഡ്രജൻ കാർ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്, അദ്ദേഹം കാർ നേരിട്ട് കാണുകയും അതിന്റെ സ്രഷ്ടാവായ മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ സ്വദേശി ഹർഷൽ നക്ഷനെ സന്ദർശിക്കുകയും ചെയ്തു.

ഹർഷലിനെ കാണുകയും അദ്ദേഹത്തിന്റെ സൃഷ്ടി പരിശോധിക്കുകയും ചെയ്ത ശേഷം - വലിയ സെറ്റപ്പിൽ ഒന്നുമല്ലാതെ വീട്ടിൽ നിർമ്മിച്ച, ഗ്രീൻ ഷെയ്ഡിൽ പൂർത്തിയാക്കിയിരിക്കുന്ന AI- പവർഡ് ഹൈഡ്രജൻ കാറിനായുള്ള ശ്രമങ്ങളും അതിന്റെ നിർമ്മാണവും ദേവേന്ദ്ര ഫഡ്‌നാവിസ് പ്രശംസിച്ചു. മൈക്രോബ്ലോഗിംഗ് സൈറ്റായ X -ൽ അദ്ദേഹം തന്റെ ട്വീറ്റിൽ, ഹർഷലിന്റെ നേട്ടത്തെ അഭിനന്ദിക്കുകയും അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്തിരുന്നു.

കസ്റ്റം ബിൽഡ് കാറിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന കാർ താൻ സ്വയം പരിശോധിക്കുന്നതിന്റെ നിരവധി ചിത്രങ്ങളും ഫഡ്‌നാവിസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹർഷലിന്റെ ഈ കാർ നിലവിൽ അതിന്റെ പ്രാരംഭ പ്രോട്ടോടൈപ്പ് സ്റ്റേജിലാണ്. 150 രൂപയ്ക്കുള്ള ഹൈഡ്രജൻ ഉപയോഗിച്ച് 300 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഈ കാർ വികസിപ്പിക്കുന്നതിനായി തന്റെ സമ്പാദ്യത്തിൽ നിന്ന് 25 ലക്ഷം രൂപയോളം താൻ ഇൻവെസ്റ്റ് ചെയ്തതായി ഹർഷൽ പറയുന്നു.

കാർ AI -കൺട്രോള്ഡാണ്, കൂടാതെ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്, കൂടാതെ സെൽഫ് ഡ്രൈവിംഗ് ഫീച്ചറും ഇതിൽ ട്രയൽ റൺ ചെയ്തു കൊണ്ടിരിക്കുകയാണ്. വിഷ്വൽ അപ്പീലിന്റെ കാര്യത്തിൽ, ഹർഷലിന്റെ ഗ്രീൻ ഷെയ്ഡിലുള്ള ഹൈഡ്രജൻ പവർ കാറിൽ സിസർ ഡോറുകൾ, സൺറൂഫ്, ഓട്ടോണമസ് ഡ്രൈവിംഗ് എന്നിവ പോലുള്ള സവിശേഷമായ ഡിസൈൻ ഘടകങ്ങൾ ലഭിക്കുന്നുണ്ട്.

കസ്റ്റം ബിൽഡ് കാറിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

ഇവയെല്ലാം വീട്ടിൽ തന്നെ നിർമ്മിച്ച ഒരു കാറിന് പ്രശംസനീയമായ സവിശേഷതകളാണ്. ഇത്തരം 100 വാഹനങ്ങളെങ്കിലും സ്റ്റോക്ക് ചെയ്തുകഴിഞ്ഞാൽ ഈ കാറിന്റെ മാസ് പ്രൊഡക്ഷൻ ആരംഭിക്കാനാണ് ഹർഷൽ പദ്ധതിയിടുന്നത്. വൻതോതിലുള്ള ഉൽപ്പാദനം നിലവിൽ ഉയർന്ന തോതിലുള്ള കാറിന്റെ വിലയിലും കാര്യമായ കുറവ് വരുത്തുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

കാർ ഇപ്പോഴും പ്രീ-പ്രൊഡക്ഷൻ സ്റ്റേജിൽ ആയതിനാൽ ലോഞ്ചിംഗിന്റെ കാര്യങ്ങൾ ഒന്നും വ്യക്തമല്ല. കാറിന്റെ സവിശേഷതകളും ഹർഷലും ടീമും വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, AICars.in എന്ന വെബ്‌സൈറ്റിൽ കാറിനെ അടുത്തറയാനുള്ള അവസരം കമ്നി ഒരുക്കിയിട്ടുണ്ട്. വാഹനത്തെ നമ്മുടെ ലൊക്കാലിറ്റിയിൽ പ്രദർശിപ്പിക്കാൻ അപേക്ഷ നൽകാനുള്ള ഓപ്ഷനുമുണ്ട്.

കസ്റ്റം ബിൽഡ് കാറിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

ഈ ഹൈഡ്രജൻ കാർ നിർമ്മിക്കാനുള്ള ഹർഷലിന്റെയും ടീമിന്റെയും ശ്രമങ്ങൾ പേപ്പറിൽ ആകർഷകമായി തോന്നുമെങ്കിലും, ഇത്തരത്തിൽ വീടുകളിൽ നിർമ്മിച്ചതും കസ്റ്റമൈസ് ചെയ്തതുമായ കാറുകൾ പൊതു റോഡുകളിൽ ഉപയോഗിക്കുന്നത് നിയമപരമായി അനുവദനീയമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ARAI പോലുള്ള വിവിധ അധികൃതരും, അവയുടെ റോഡ്-യോഗ്യത സ്ഥിരീകരിക്കുന്നതിന് സ്ഥാപിച്ചിട്ടുള്ള ഹോമോലോഗേഷൻ നിയമങ്ങൾ പ്രകാരം അംഗീകരിക്കപ്പെടുന്നതുവരെ, ഇതുപോലുള്ള ഹെവി മോഡിഫൈഡ് കാറുകൾ പബ്ലിക്ക് റോഡുകളിൽ ഓടിക്കാൻ കഴിയില്ല.

കൂടാതെ, രാജ്യത്ത് ഹൈഡ്രജൻ ഫ്യുവൽ നിറയ്ക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം, ഹൈഡ്രജൻ-പവർ കാറുകളുടെ ഉപയോഗം പരമ്പരാഗത ഇന്റേണൽ കംബഷൻ എഞ്ചിൻ കാറുകളെപ്പോലെ കാര്യക്ഷമവും തടസ്സരഹിതവുമാകണം എന്നില്ല. സുപ്രീം കോടതിയും മോട്ടോർ വാഹന നിയമവും അനുസരിച്ച്, പൊതു റോഡുകളിൽ ഇത്തരത്തിലുള്ള പരിഷ്കാരങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.

ചില വ്യക്തികൾ ഈ വാഹനങ്ങളെ പ്രൊജക്റ്റ് കാറുകളായി കണക്കാക്കുകയും റേസിംഗ് ട്രാക്കുകൾ അല്ലെങ്കിൽ ഫാം ഹൗസുകൾ പോലുള്ള സ്വകാര്യ പ്രോപ്പർട്ടികളിൽ ഉപയോഗിക്കുകയും ചെയ്‌തേക്കാം, എന്നിരുന്നാലും പൊതുവഴികളിൽ ഇവ കണ്ടെത്തിയാൽ പിടിച്ചെടുക്കാനും പിഴ ചുമത്താനും പൊലീസിന് അധികാരമുണ്ട്. അതിനാൽ ഇത്തരം വാഹനങ്ങൾ നിങ്ങൾ ഉപയോഗിച്ചു നോക്കുന്നുണ്ടെങ്കിൽ പോലും ഇക്കാര്യങ്ങൾ മനസിൽ ഇരിക്കണം.

More from DriveSpark

Article Published On: Tuesday, November 7, 2023, 11:30 [IST]
English summary
Home made hydrogen powered car gets maharashtra dycm appreciations
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X