അക്ഷയ തൃതീയയ്ക്ക് വാങ്ങാൻ പറ്റിയ വണ്ടികൾ, ഗോൾഡൻ വ്റാപ്പ് ചെയ്ത ഹോണ്ട അക്കോർഡും ബെൻസും വിൽപ്പനയ്ക്ക്

സാധാരണ ഗൾഫ് രാജ്യങ്ങളിലാണ് തങ്ങളുടെ വാഹനം സ്വർണത്തിൽ പൊതിയുന്ന ഹബീബികളെ കാണുന്നത്. എന്നാൽ ഇന്ത്യയിലും അത് അനുകരിക്കുന്നവർ കുറവല്ല. മൈ കൺട്രി മൈ റൈഡ് അവരുടെ യൂട്യൂബ് ചാനലിൽ രണ്ട് കാറുകളുടെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഈ വീഡിയോയിൽ, ഡൽഹി എൻസിആർ മേഖലയിലെ ഒരു യൂസ്ഡ് കാർ ഡീലറുമായി വ്ലോഗർ സംസാരിക്കുന്നതാണ് കാണിക്കുന്നത്. വീഡിയോയിലെ ആദ്യ കാർ 2012 മോഡൽ മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് ലക്ഷ്വറി സെഡാനാണ്.

വീഡിയോയിൽ കാർ നന്നായി തന്നെ പരിപാലിച്ചിട്ടുണ്ട് എന്ന് കാണാം. വ്ലോഗർ ഈ സെഡാൻ്റെ ഇൻ്റീരിയർ കാണിക്കുന്നില്ല. കാർ പൂർണ്ണമായും സ്വർണ്ണ ഷേഡിൽ തന്നെയാണ് പൊതിഞ്ഞിരിക്കുന്നത്. ഇവിടെയുള്ള വീഡിയോയിൽ കാറിൻ്റെ യഥാർത്ഥ നിറം പറഞ്ഞിട്ടില്ല. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, കമ്പനി ഘടിപ്പിച്ച ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഒറിജിനൽ അലോയ് വീലുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് കാർ വരുന്നത്.

വിശദാംശങ്ങളിലേക്ക് വരുകയാണെങ്കിൽ, ഇത് 2012 മോഡൽ പെട്രോൾ ഇ-ക്ലാസ് സെഡാൻ ആണ്. ഡീലറിൻ്റെ അഭിപ്രായത്തിൽ കാർ ഓഡോമീറ്ററിൽ 75,000 കിലോമീറ്റർ പിന്നിട്ടിരിക്കുകയാണ്. 9.75 ലക്ഷം രൂപയാണ് ഈ സെഡാന് ഡീലർ ആവശ്യപ്പെടുന്ന വില. വീഡിയോയിലെ അടുത്ത കാർ ഹോണ്ട അക്കോർഡാണ്. ഈ കാറും പൂർണ്ണമായും ഗോൾഡൻ ഷേഡിൽ പൊതിഞ്ഞതാണ്. ഹോണ്ട അക്കോർഡ് യുവാക്കൾക്കിടയിൽ വളരെ ജനപ്രിയമായ സെഡാനാണ്, ആളുകൾ കൂടുതലായി മോഡിഫൈ ചെയ്യുന്നതും കാണാറുണ്ട്.

കാറിൻ്റെ യഥാർത്ഥ നിറം വെള്ളിയാണ്. 6 ലക്ഷം രൂപയാണ് ഈ കാറിന് ആവശ്യപ്പെടുന്ന വില. ബോഡി പാനലുകളിലെ കേടുപാടുകളോ പോറലുകളോ മറയ്ക്കാൻ ആളുകൾ യഥാർത്ഥത്തിൽ കാറുകൾ പൊതിയുന്ന കേസുകളുണ്ടായിട്ടുണ്ട്. കൂടാതെ,വാങ്ങാൻ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഒരു അംഗീകൃത സർവീസ് സെൻ്ററിൽ നിന്നോ മെക്കാനിക്കിൽ നിന്നോ കാർ പരിശോധിക്കുന്നത് വളരെ നല്ലതായിരിക്കും.

ഈ കാറുകളുടെ വില നോക്കിയാൽ അങ്ങേയറ്റം പ്രലോഭിപ്പിക്കുന്നതാണ് എന്നതാണ് പലരും ഇതു പോലെയുളള കച്ചവടത്തിലേക്ക് വരാനുളള കാരണം. എന്നിരുന്നാലും, ഇവ പ്രീമിയം അല്ലെങ്കിൽ ലക്ഷ്വറി വിഭാഗത്തിൽ പെടുന്ന കാറുകളാണെന്നും കാറുകൾക്ക് മെക്കാനിക്കൽ പ്രശ്‌നം നേരിടുകയാണെങ്കിൽ, അവ നന്നാക്കാൻ വളരെ ചെലവേറിയതായിരിക്കുമെന്ന കാര്യം കൂടി എല്ലാവരും ഓർക്കുന്നത് വളരെ നല്ലതായിരിക്കും

നോക്കിയും കണ്ടുമെല്ലാം വാങ്ങിയില്ലെങ്കിൽ പണിവരുന്ന വഴിയറിയില്ല. വലിയ അപകടങ്ങളിലെല്ലാം പെട്ടവണ്ടികളെല്ലാം പണിതെടുത്ത് ഉയർന്ന വിലക്ക് വിൽക്കുന്നതു പോലെയെല്ലാമുള്ള തട്ടിപ്പുകൾ യൂസ്‌ഡ് കാർ വിപണിയിലെ സ്ഥിരം കാഴ്ച്ചകളാണ്. ഈ തട്ടിപ്പിനെ മറികടക്കാനായി കാറിന്റെ ആക്‌സിഡന്റ് ഹിസ്റ്ററി പരിശോധിക്കുന്നതാണ് ഇത്തരം സംഗതികളെ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗം. പക്ഷേ ഇതിലും വലിയ തട്ടിപ്പുകൾ ഇന്ന് നടക്കുന്നുണ്ടെന്ന കാര്യം വിസ്‌മരിക്കുന്നില്ല.

പക്ഷേ ഒരുപരിധി വരെ അപടകം പറ്റിയ കാറുകളെ തിരിച്ചറിയാൻ ആക്‌സിഡന്റ് ഹിസ്റ്ററി പല ഘട്ടങ്ങളിലും ഏറെ സഹായിക്കാറുണ്ട്. യൂസ്ഡ് വാഹനം വാങ്ങുന്നതിനു മുന്നോടിയായി ഇക്കാര്യം പരിശോധിക്കാൻ എന്തെല്ലാം ചെയ്യേണമെന്ന് പറഞ്ഞുതരാം. അതിനു മുമ്പ് ആക്സിഡന്റ് കാറുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്തെന്ന് കൃത്യമായി ഒന്നു വിശദീകരിക്കാം. ചെറിയ തട്ടലും മുട്ടലുമൊന്നുമില്ലാതെ വണ്ടി കൊണ്ടുനടക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആയതിനാൽ ഇത്തരം വാഹനങ്ങളെയല്ല പൊതുവേ ആക്‌സിഡന്റ് കാറുകൾ എന്ന് വിശേഷിപ്പിക്കുന്നത്.

പൊതുവേ ആക്‌സിഡന്റ് വണ്ടികൾക്ക് റീസെയിൽ മൂല്യം കുറവായിരിക്കും. ചിലർ ഇത് ഒറ്റനോട്ടത്തിൽ കണ്ടെത്താനാവാത്ത രീതിയിൽ പുതുക്കിപണിത് കൊള്ളലാഭം കൊയ്യാനും ശ്രമിക്കാറുണ്ട്. തകർന്ന ഭാഗങ്ങളോ മറ്റ് കാര്യങ്ങളോ ഉപഭോക്താവ് കണ്ടെത്താതെ വാങ്ങികൊണ്ട് പോയി പണികിട്ടിയിട്ടുള്ള ഒട്ടേറെ സംഭവങ്ങൾ നാം കേട്ടിട്ടുണ്ടാവും. യൂസ്‌ഡ് കാറുകൾ വാങ്ങുമ്പോൾ ഒരു പ്രൊഫഷണൽ മെക്കാനിക്കിനെക്കൊണ്ട് പരിശോധിക്കുന്നതാണ് ഏറ്റവും ഉചിതം. അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തിയിട്ടുണ്ടെന്നും കാർ ഓടിക്കാൻ സുരക്ഷിതമാണെന്നും ഇതിലൂടെ ഉറപ്പാക്കുക.

More from DriveSpark

Article Published On: Sunday, May 26, 2024, 13:00 [IST]
English summary
Honda accord and mercedes benz e class wrapped in gold for sale details inside
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X