ഹോണ്ട ആക്ടിവയ്ക്ക് നാണകേടുണ്ടാക്കുമല്ലോ; ഫോൺ നോക്കി വണ്ടിയോടിച്ചാൽ ഫലം ഇതാണ്, വീഡിയോ വൈറൽ
ഇരുചക്രവാഹന യാത്രക്കാർ പലതരം സുരക്ഷാ ഗിയർ ധരിക്കുന്നുണ്ട് എങ്കിലും അപകടത്തിൽ പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ഇരുചക്ര വാഹനമോ ഏതെങ്കിലും വാഹനമോ ഓടിക്കുമ്പോൾ റോഡിൽ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും പ്രധാനം. എന്നിരുന്നാലും, ഇന്നത്തെ കാലത്ത് പലരും റോഡിൽ നോക്കാതെ വാഹനമോടിക്കുകയും പല കാര്യങ്ങളിൽ ശ്രദ്ധ തിരിച്ചു അപകടം ക്ഷണിച്ചു വരുത്തുന്നു.
അത്തരത്തിലുളള ഒരു അശ്രദ്ധമായ റൈഡിങ്ങിൻ്റെ വീഡിയോ ഓൺലൈനിൽ വൈറലാണ്. ഹോണ്ട ആക്ടിവയിൽ പൊയ്ക്കൊണ്ടിരിക്കുന്ന റൈഡർ ഒരു കിയ സെൽറ്റോസിൻ്റെ പിന്നിൽ ഇടിക്കുന്ന ദൃശ്യങ്ങൾ കാറിൻ്റെ പിന്നിലുളള ക്യാമറയിൽ പതിഞ്ഞു. ജയ്പൂരിൽ വച്ചാണ് സംഭവം ഉണ്ടായത്. ഡാഷ്‌ക്യാമിലെ നിന്ന്, സെൽറ്റോസ് ഡ്രൈവർ റോഡിൽ സാധാരണ വേഗതയിലാണ് വാഹനമോടിച്ചിരുന്നതെന്ന് കാണാൻ കഴിയുന്നുണ്ട്. അതിനുശേഷം ഡ്രൈവർ ടേൺ ഇൻഡിക്കേറ്റർ ഓണാക്കുന്നുണ്ട്.

ടേൺ ഇൻഡിക്കേറ്ററുകൾ ഇട്ട ശേഷം അവൻ ഇടത്തേക്ക് നീങ്ങാൻ തുടങ്ങുന്ന സമയത്ത് ഹോണ്ട ആക്ടിവയിലുള്ള ഒരാൾ കാർ കാണാതെ മൊബൈൽ നോക്കി ഓടിച്ച് സെൽറ്റോസിന്റെ പിന്നിൽ ഇടിച്ചു. സ്‌കൂട്ടർ ഓടിക്കുന്നതിനിടെ ഹോണ്ട ആക്‌ടിവയുടെ റൈഡർ സ്‌മാർട്ട്‌ഫോണിൽ ശ്രദ്ധ തെറ്റിയത് ശ്രദ്ധാപൂർവം കാണുന്നവർക്ക് മനസിലാകും. റൈഡറുടെ വലതു കൈ ഹാൻഡിൽ ബാറിൽ ഉണ്ടെങ്കിലും ഇടത് കൈ ഫോണിൽ പിടിച്ചിട്ടുണ്ടെന്ന് വീഡിയോയിൽ കാണാം. മുന്നിലുള്ള റോഡിലേക്കല്ല ഫോണിലേക്കാണ് അയാൾ നോക്കുന്നത്.
ഇതിന് തൊട്ടുപിന്നാലെ സെൽറ്റോസ് ഡ്രൈവർ വലത്തേക്ക് തിരിഞ്ഞപ്പോൾ റൈഡർ ഇതു കാണാതെ പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. റഏാഡിലൂടെ വാഹനം ഓടിക്കുമ്പോൾ നേരെ നോക്കി വണ്ടിയോടിച്ചിട്ട് പോലും വാഹനങ്ങൾ ഇടിക്കുന്നു. അപ്പോഴാണ് ഫോണിൽ നോക്കി സ്കൂട്ടർ ഓടിക്കുന്ന മഹാൻമാരുടെ വരവ്. എങ്ങനെ വിശ്വസിച്ച് വാഹനവുമായി റോഡിലേക്കിറങ്ങും.
ഹോണ്ട തങ്ങളുടെ പുത്തൻ ഇലക്ട്രിക് ആക്ടിവയുടെ കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. യമഹ, സുസുക്കി തുടങ്ങിയ സഹ ബ്രാൻഡുകൾക്ക് ഒപ്പം ജാപ്പനീസ് ഓട്ടോ മേജർ ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ മേഖലയിൽ നിശബ്ദത പാലിച്ചിരിക്കുമ്പോൾ തന്നെ, ഹോണ്ട ഗവേഷണ-വികസന (R&D) ആവശ്യങ്ങൾക്കായി വലിയ തുക നിക്ഷേപിക്കുകയും മറ്റ് ഇവി ബ്രാൻഡുകളുമായി പങ്കാളിത്തം നേടുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് EM1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ അരങ്ങേറ്റം മുതൽ ടോക്കിയോയിലെ ഹോം മോട്ടോറിംഗ് ഷോയിൽ SC e: കൺസെപ്റ്റിന്റെ വേൾഡ് പ്രീമിയറിന് ഹോണ്ട ആതിഥേയത്വം വഹിച്ചത് വളരെ കണക്കിടുമ്പോൾ, ഇത് കൂടുതൽ പ്രകടമാണ്. പോക്കറ്റ് കൺസെപ്റ്റ്, MEV-വാൻ കൺസെപ്റ്റ്, സസ്റ്റൈന-C കൺസെപ്റ്റ്, ഹോണ്ട പവർ പോഡ് e: പ്രോട്ടോടൈപ്പ് എന്നിങ്ങനെ വിവിധ സെഗ്‌മെന്റുകളിലേക്ക് ഹോണ്ട കടക്കുന്നതിന് ജപ്പാൻ മൊബിലിറ്റി ഷോ 2023 സാക്ഷ്യം വഹിക്കുന്നു.
SC e: കൺസെപ്റ്റ് ഒരു പ്രോട്ടോടൈപ്പ് മാത്രമാണെന്നും ഇതുവരെ പ്രൊഡക്ഷൻ പ്ലാനുകളൊന്നും തയ്യാറാക്കിയിട്ടില്ലെന്നും ഹോണ്ട സ്ഥിരീകരിച്ചു. എന്നിരുന്നാലും, ആക്ടിവയെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് സ്കൂട്ടറിന്റെ മുൻഗാമിയായി ഇത് പ്രവർത്തിക്കും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, അതോടൊപ്പം ഇവയുടെ പ്ലാറ്റഫോമും പങ്കിടാം. ഹോണ്ട പറയുന്നത് അനുസരിച്ച്, ജപ്പാനിലെ "ക്ലാസ് 2 മോപെഡിന്" തുല്യമായ ഒരു ഇലക്ട്രിക് പേഴ്സണൽ കമ്മ്യൂട്ടർ സ്കൂട്ടറാണ് ഈ കൺസെപ്റ്റ് മോഡൽ.
ചാർജിംഗിന് ഇടയിലുള്ള കാത്തിരിപ്പ് സമയം ഇല്ലാതാക്കാൻ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികൾ ഇതിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. ഹോണ്ട SC e: കൺസെപ്റ്റ് ഹോണ്ട മൊബൈൽ പവർ പാക്ക് e: സ്വാപ്പബിൾ ബാറ്ററികളുടെ രണ്ട് യൂണിറ്റുകൾ ഉപയോഗിക്കുന്നു. ഇലക്‌ട്രിക് മോട്ടോർസൈക്കിളിന് മാത്രം അദ്വിതീയമായ സ്മൂത്തും പവർഫുള്ളുമായ റൈഡ് ഇത് വാഗ്ദാനം ചെയ്യുമെന് കമ്പനിന് അവകാശപ്പെടുന്നു, കൂടാതെ ആളുകളുടെ ദൈനംദിന യാത്രകൾക്ക് കൂടുതൽ സുഖവും സൗകര്യവും പ്രദാനം ചെയ്യുമെന്ന് പറയപ്പെടുന്നു.
ആക്ടിവ ഇവിയായി ഈ മോഡൽ വിപണിയിൽ എത്തിയാൽ ഇന്ത്യയിൽ ബ്രാൻഡിന് വളരെ മികച്ച പ്രതികരമാവും ലഭിക്കുക എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. രാജ്യത്ത് പലയിടത്തും ഗിയർലെസ് സ്കൂട്ടറുകൾ ഏത് തന്നെ ആയാലും കമ്പനിയും മോഡലും ഒന്നും നോക്കാതെ തന്നെ ആക്ടിവ എന്ന് വിശേഷിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഒരു ബ്രാൻഡ് ഐഡന്റിറ്റി ഇവി രംഗത്തും ജാപ്പനീസ് ടൂ-വീലർ നിർമ്മാതാക്കൾക്ക് പടുത്ത് ഉയർത്താനാവുമോ എന്ന് നമുക്ക് കണ്ടറിയാം. എന്നിരുന്നാലും നിലവിൽ ഇന്ത്യൻ ഇവി ടൂ-വീലർ വിപണി കൈയ്യടക്കി വെച്ചിരിക്കുന്ന ഏഥർ, ഓല പോലെയുള്ള കമ്പനികൾക്ക് ഹോണ്ടയുടെ ഇവി ഒരു വൻ വെല്ലുവിളിയാവും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല.


Click it and Unblock the Notifications








