Honda Amaze മികച്ച ഫാമിലി കാർ; കാരണങ്ങൾ ഇവയാണ്

ഹോണ്ട കാർസ് ഇന്ത്യയ്ക്ക് സെഡാൻ സെഗ്മെൻ്റിൽ രണ്ട് മുൻനിര മോഡലുകളാണുളളത്. കമ്പനിയുടെപ്രതിമാസ വിൽപ്പനയിൽ അമേസും സിറ്റിയും വളരെക്കാലമായി സ്ഥിരതയുള്ള പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്, വാഹനങ്ങളുടെ ഏറ്റവും പുതിയ മോഡലുകളും ശ്രദ്ധേയമായ രീതിയിലുളള വിൽപ്പനയാണ് നേടുന്നത്.

 Honda Amaze മികച്ച ഫാമിലി കാർ; കാരണങ്ങൾ ഇവയാണ്

നിലവിൽ ഹോണ്ടയിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഓഫറാണ് അമേസ്, 6.56 ലക്ഷം രൂപ മുതൽ 11.41 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. കഴിഞ്ഞ വർഷം ഇറങ്ങിയ ഫെയ്സ് ലിഫ്റ്റ് മോഡലിൽ ഒരുപാട് ഫിച്ചേഴ്സ് ഹോണ്ട നിറച്ചിരുന്നു, അത് കൊണ്ട് തന്നെ വിവിധ പ്രായത്തിലുളള ഉപഭോക്താക്കളെ ആകർഷിക്കാൻ ബ്രാൻഡിന് കഴിഞ്ഞു.

 Honda Amaze മികച്ച ഫാമിലി കാർ; കാരണങ്ങൾ ഇവയാണ്

എന്നാൽ ഫിച്ചേഴ്സ് കൂടുതൽ ഉളളത് കൊണ്ട് മാത്രമാണോ ആളുകൾ അമേസ് തെരഞ്ഞെടുക്കുന്നത്? വാഹനത്തിൻ്റെ യാത്രാസുഖം എത്രത്തോളം ഉണ്ട്? മൈലേജ് എത്ര കിട്ടും? ഡ്രൈവിംഗ് ഡൈനാമിക്സും റൈഡ് നിലവാരവും എങ്ങനെയുണ്ട്? എസി മികച്ചതാണോ?

 Honda Amaze മികച്ച ഫാമിലി കാർ; കാരണങ്ങൾ ഇവയാണ്

വാഹനം വാങ്ങാൻ പോകുമ്പോൾ എല്ലാവരുടേയും മനസിൽ തോന്നുന്ന ചോദ്യങ്ങളാണ് ഇവയെല്ലാം. അമേസിനെക്കുറിച്ചുളള എല്ലാ സംശയങ്ങൾക്കും അത് പോലെ തന്നെ എന്ത് കൊണ്ടാണ് അമേസിനെ ഒരു ഫാമിലി കാർ എന്ന് വിശേഷിപ്പിക്കുന്നത് എന്ന് കൂടി നമ്മുക്ക് നോക്കാം

 Honda Amaze മികച്ച ഫാമിലി കാർ; കാരണങ്ങൾ ഇവയാണ്

ആദ്യം തന്നെ വാഹനത്തിൻ്റെ ബൂട്ട് സ്പേസിനെക്കുറിച്ച് പറയാം കാരണം ഒരു ഫാമിലി കാറിന് ഏറ്റവും അത്യാവശമുളള ഒന്നാണല്ലോ വിശാലമായ ബൂട്ട് സ്പേസ്. 420 ലിറ്റർ ലഗേജ് കൊണ്ടുപോകാനുള്ള ശേഷിയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഒരു വാരാന്ത്യ ഫാമിലി ഔട്ടിംഗിൽ നിങ്ങൾക്ക് എളുപ്പത്തിൽ സാധനങ്ങൾ ബൂട്ടിൽ വയ്ക്കാൻ കഴിയം

 Honda Amaze മികച്ച ഫാമിലി കാർ; കാരണങ്ങൾ ഇവയാണ്

യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്ക് കാരണമാകുന്ന മികച്ച റൈഡ് നിലവാരം പുലർത്തുന്നത് എല്ലായ്പ്പോഴും ഹോണ്ടയുടെ മികവാണ്. Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ സീറ്റുകൾ തുണികൊണ്ടാണ് പൂർത്തിയാക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ യാത്രക്കാർക്ക് മികച്ച യാത്രാസുഖം ലഭിക്കുന്നുണ്ട്. പുറകിൽ യാത്രക്കാർക്ക് മതിയായ ലെഗ് റൂം ഉറപ്പുവരുത്തിയിട്ടുണ്ട്.

 Honda Amaze മികച്ച ഫാമിലി കാർ; കാരണങ്ങൾ ഇവയാണ്

ബോക്സി അനുപാതങ്ങളും നേർരേഖകളും ഹോണ്ട അമേസിനുള്ളിലും തുടരുന്നു. ബീജ്, ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ ഡ്യുവൽ-ടോൺ ഇന്റീരിയറാണ് അകത്തളത്തിലേക്ക് പ്രവേശിക്കുമ്പോൾ സ്വാഗതം ചെയ്യുന്നത്. സീറ്റുകൾ ബീജ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു അതുപോലെ തന്നെ ഡോറുകളുടെയും ഡാഷ്‌ബോർഡിന്റെയും താഴത്തെ ഭാഗങ്ങളും ബീജിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

 Honda Amaze മികച്ച ഫാമിലി കാർ; കാരണങ്ങൾ ഇവയാണ്

ക്രൂയിസ് കൺട്രോൾ സിസ്റ്റം ഹൈവേകളിൽ , ഡ്രൈവർക്ക് മികച്ച ഡ്രൈവിങ്ങ് ഫീൽ നൽകും. ലെഗ് റൂം, തൈ സപ്പോർട്ട് എന്നിവ അമേസ് എത്ര മികച്ച രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു, കാരണം പിൻസീറ്റിൽ പോലും ദീർഘനേരം യാത്ര ചെയ്താലും ഒരു തരത്തിലുമുളള ക്ഷീണം തോന്നില്ല. സീറ്റുകൾക്ക് ചില കോണ്ടറിംഗ് ലഭിക്കുന്നുണ്ട്. കൂടാതെ ഇൻബിൽറ്റ് കപ്പ് ഹോൾഡറുകളുള്ള മടക്കാവുന്ന ആംറെസ്റ്റും കമ്പനി നൽകുന്നുണ്ട്. പിൻ യാത്രക്കാർക്ക് 12V പവർ ഔട്ട്ലെറ്റും ഒരുക്കിയിട്ടുണ്ട്.

 Honda Amaze മികച്ച ഫാമിലി കാർ; കാരണങ്ങൾ ഇവയാണ്

അമേസിന് കരുത്തേകുന്നത് പെട്രോൾ, ഡീസൽ എഞ്ചിനുകളാണ്. രണ്ടും അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സെവൻ സ്റ്റെപ്പ് സിവിടി ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. പെട്രോൾ വേരിയന്റ് പരമാവധി 88 bhp കരുത്തിൽ 110 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം Amaze ഡീസൽ രണ്ട് വ്യത്യ‌സ്ത ട്യൂൺ അവസ്ഥയിലാണ് വിപണിയിൽ എത്തുന്നത്. മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ 98.6 bhp കരുത്തിൽ 200 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

 Honda Amaze മികച്ച ഫാമിലി കാർ; കാരണങ്ങൾ ഇവയാണ്

മറുവശത്ത് കോംപാക്‌ട് സെഡാന്റെ സിവിടി വേരിയന്റ് 78.9 bhp പവറിൽ 160 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. പെട്രോൾ സിവിടിയുടെ പവർ ഡെലിവറി വളരെ ലീനിയർ ആണ്. സുഖകരമായ യാത്രയ്ക്ക് മുൻഗണന കൊടുക്കുന്നതിനാലാണ് ഇത്തരത്തിൽ ട്യൂൺ ചെയ്‌തിരിക്കുന്നത്.

 Honda Amaze മികച്ച ഫാമിലി കാർ; കാരണങ്ങൾ ഇവയാണ്

ഹോണ്ടയുടെ സബ്-ഫോർ-മീറ്റർ സെഡാന്റെ മറ്റൊരു പ്ലസ് ആണ് കുറഞ്ഞ കർബ് ഭാരം. അത്, ഒരു റെസ്‌പോൺസീവ് ചേസിസുമായി ചേർന്ന് നമ്മുടെ ഡ്രൈവിനെ വളരെ ആകർഷകവും രസകരവുമാക്കുന്നുണ്ട്.

 Honda Amaze മികച്ച ഫാമിലി കാർ; കാരണങ്ങൾ ഇവയാണ്

അമേസിൻ്റെ സസ്പെൻഷൻ സെറ്റപ്പ് മൃദുവായ ഭാഗത്താണ്. അതിനാലാണ് സെഡാനിൽ പരമാവധി സൗകര്യം നൽകാൻ കമ്പനി ആഗ്രഹിച്ചത്. കുണ്ടും കുഴികളും നന്നായി ആഗിരണം ചെയ്യുന്ന തരത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

 Honda Amaze മികച്ച ഫാമിലി കാർ; കാരണങ്ങൾ ഇവയാണ്

സുരക്ഷയുടെ കാര്യത്തിൽ Amaze ഒട്ടും മോശക്കാരനല്ല. സ്റ്റാൻഡേർഡായി ഇരട്ട എയർബാഗുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് കൺട്രോൾ, പിൻ പാർക്കിംഗ് ക്യാമറ, ഇബിഡിയുള്ള എബിഎസ്, ചൈൽഡ് സീറ്റുകൾക്കുള്ള ISOFIX മൗണ്ട്സ്, എഞ്ചിൻ ഇമ്മൊബിലൈസർ എന്നിവയാണ് വാഹനത്തിലെ പ്രധാന സുരക്ഷാ സംവിധാനങ്ങൾ.

 Honda Amaze മികച്ച ഫാമിലി കാർ; കാരണങ്ങൾ ഇവയാണ്

ഇന്ധനക്ഷമതയെ സംബന്ധിച്ചിടത്തോളം പെട്രോൾ പതിപ്പ് മാനുവലിലും സിവിടിയിലും ഏകദേശം 18 കിലോമീറ്റർ നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. മറുവശത്ത് ഡീസൽ മാനുവൽ വേരിയന്റിന് 24 കിലോമീറ്ററും വാഗ്‌ദാനം ചെയ്യും. എന്നാൽ സിവിടി ഓട്ടോമാറ്റിക് 21 കിലോമീറ്ററിൽ കൂടുതൽ നൽകാൻ കഴിയും.

 Honda Amaze മികച്ച ഫാമിലി കാർ; കാരണങ്ങൾ ഇവയാണ്

ഹോണ്ട അമേസിന് നല്ല ടേണിംഗ് റേഡിയസ് ഉണ്ട്, ബമ്പർ-ടു-ബമ്പർ സിറ്റി ട്രാഫിക്കിലും ഇറുകിയ പാർക്കിംഗ് സ്ഥലങ്ങളിൽ പോലും വാഹനം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു ഏറ്റവും വലിയ പ്ലസ് പോയിൻ്റ് NCAP റേറ്റിംഗിൽ ഫോർ സ്റ്റാർ റേറ്റിംഗാണ് ഹോണ്ട അമേസിന്. അത് കൊണ്ട് തന്നെ ഇത്രയും ഫീച്ചേഴ്സും വിലയുടെ കാര്യം നോക്കിയാൽ പത്ത് ലക്ഷത്തിനുളളിൽ ഇത്രയും നല്ല വാഹനം ഈ സെഗ്മെൻ്റിൽ കാണാൻ കഴിയില്ല.

More from DriveSpark

Article Published On: Friday, July 1, 2022, 12:24 [IST]
English summary
Honda amaze is a best family car these are the reasons
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X