യന്ത്രമനുഷ്യനുമായി ഒബാമയുടെ അഭിമുഖം

By Santheep

യന്ത്രങ്ങള്‍ ലോകത്തിന്റെ നിയന്ത്രണമേറ്റെടുക്കുന്ന കാലം ഇന്ന് ഹോളിവുഡ് സിനിമകളുടെ ഒരു പ്രമേയം മാത്രമാണ്. യന്തിരന്‍ എന്ന പേരില്‍ തമിഴില്‍ ഇത്തരമൊരു പടമിറങ്ങിയപ്പോഴും ഇതൊരു വിദൂരസാധ്യത പോലുമല്ല എന്ന രീതിയിലാണ് നാം സമീപിച്ചത്. എന്നാല്‍, മനുഷ്യന്‍ സ്വന്തം പരിണാമത്തെ ഹൈജാക്ക് ചെയ്ത അതേ രീതിയില്‍ യന്ത്രങ്ങളും സ്വയം ഏറ്റെടുക്കുന്ന കാലം വരാന്‍ സാധ്യതയുണ്ടെന്നാണ് സയന്‍സ് പറയുന്നത്. ഇത്തരം ഭീതികള്‍ നിറഞ്ഞ പടങ്ങള്‍ പുറത്തിറങ്ങുന്ന നാടിന്റെ പ്രസിഡണ്ടും ജപ്പാനിലെ യന്ത്രമനുഷ്യനും തമ്മില്‍ ഈയിടെ നടന്ന ഒരു കൂടിക്കാഴ്ച രസകരമായിരുന്നു.

ബരാക് ഒബാമയുടെ ജപ്പാന്‍ സന്ദര്‍ശനത്തിനിടെയാണ് റോബോട്ട് അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയത്. ഹോണ്ട നിര്‍മിച്ച അസിമോ (ASIMO) എന്നു പേരായ ഈ റോബോട്ട് ഒബാമയോട് ജപ്പാന്‍ ചുവയുള്ള ഇംഗ്ലീഷില്‍ സംസാരിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണിപ്പോള്‍. ചിത്രങ്ങളും വീഡിയോയും താഴെ.

യന്ത്രമനുഷ്യനുമായി ഒബാമയുടെ അഭിമുഖം

അസിമോ റോബോട്ടിന്റെ ശേഷികള്‍ ഒബാമയെയും അതുവഴി ലോകത്തെയും അറിയിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അസിമോയുടെ സന്ദര്‍ശനപരിപാടി സംഘടിപ്പിച്ചത്. 'മിസ്റ്റര്‍ പ്രസിഡണ്ട്, ഞാന്‍ അസിമോ, ഒരു ഹ്യൂമനൈസ്ഡ് റോബോട്ട്. താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു' എന്ന വാക്കുകളോടെ റോബോട്ട് തന്നെയാണ് സംഭാഷണത്തിനു തുടക്കമിട്ടത്.

യന്ത്രമനുഷ്യനുമായി ഒബാമയുടെ അഭിമുഖം

തുടര്‍ന്ന് ചാടല്‍, ഓടല്‍, ഫൂട്‌ബോള്‍ തട്ടല്‍ തുടങ്ങി തനിക്ക് ചെയ്യാന്‍ ശേഷിയുള്ള വിവിധ കാര്യങ്ങളുടെ പ്രദര്‍ശനമായിരുന്നു. എല്ലാ ദിവസവും താന്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതായും ഭാവിയില്‍ വീടുകള്‍ താനൊരു മികച്ച സഹായിയായി മാറുമെന്നും റോബോട്ട് ഒബാമയെ ധരിപ്പിച്ചു. അസിമോയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതലറിയാം താളുകളില്‍.

യന്ത്രമനുഷ്യനുമായി ഒബാമയുടെ അഭിമുഖം

അസിമോ എന്ന ചുരുക്കപ്പേരിനെ വലിച്ചുനീട്ടിയാല്‍ 'അഡ്വാന്‍സ്ഡ് സെറ്റെപ് ഇന്‍ ഇന്നവേറ്റീവ് മൊബിലിറ്റി' എന്നു ലഭിക്കുന്നു. ലോകത്തിലെ ഏറ്റവും വികസിതമായ മനുഷ്യരൂപമുള്ളതും മനുഷ്യന്റേതിനു സമാനമായ പ്രവര്‍ത്തനശേഷികള്‍ ഉള്ളതുമായ റോബോട്ടാണിത്. ഈ റോബോട്ടിന് നടക്കുവാനും ഓടുവാനും പടികളിറങ്ങിക്കയറുവാനുമെല്ലാം സാധിക്കും.

യന്ത്രമനുഷ്യനുമായി ഒബാമയുടെ അഭിമുഖം

വസ്തുക്കളെ തിരിച്ചറിയാനും മനുഷ്യന്റെ മുഖഭാവങ്ങള്‍ മനസ്സിലാക്കുവാനുമുള്ള ശേഷിയും അസിമോയ്ക്കുണ്ട്. റോബോട്ടിന്റെ മോന്തായം നിറയെ ഉയര്‍ന്ന ശേഷിയുള്ള സെന്‍സറുകളും കാമറകളുമാണ്. ചലിക്കുന്നതും ചലിക്കാത്തതുമായ വസ്തുക്കളെ തിരിച്ചറിയാനും അവയില്‍ നിന്നും വിട്ടുനടക്കാനും റോബോട്ടിന് സാധിക്കും.

യന്ത്രമനുഷ്യനുമായി ഒബാമയുടെ അഭിമുഖം

അസിമോയുടെ ഏറ്റവും പുതിയ പതിപ്പാണ് അമേരിക്കന്‍ പ്രസിഡണ്ടിനെ കാണാനെത്തിയത്. കഴിഞ്ഞ 20 വര്‍ഷമായി ഈ റോബോട്ടിനെ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്നു. ഓരോ പുതിയ സാങ്കേതികതയും കൂട്ടിച്ചേര്‍ത്ത് അനുദിനം പുതുക്കിക്കൊണ്ടിരിക്കുകയാണ് ഈ റോബോട്ടിനെ. ഒബാമയെ കണ്ടത് അസിമോയുടെ പന്ത്രണ്ടാമത്തെ പതിപ്പാണ്.

യന്ത്രമനുഷ്യനുമായി ഒബാമയുടെ അഭിമുഖം

മണിക്കൂറില്‍ 5.5 മൈല്‍ വേഗതയില്‍ ഓടാന്‍ കഴിയും. ഓടുന്നതിനിടയ്ക്ക് പെട്ടെന്ന് ദിശ മാറ്റുവാനും ശേഷിയുണ്ട് ഈ റോബോട്ടിന്.

വീഡിയോ

വീഡിയോ

More from DriveSpark

Article Published On: Tuesday, April 29, 2014, 6:52 [IST]
English summary
President of the United States of America, Barack Obama has been in Japan since 24th of April, 2014. The President was visited by a special guest from Honda's headquarters.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X