ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകും; ഹോണ്ട ബ്രിയോയ്ക്ക് സംഭവിച്ചത് ഒരു പാഠമായിരിക്കട്ടെ

അവധി ദിവസങ്ങൾ ആഘോഷകരമാക്കാൻ പലപ്പോഴും യാത്രകൾ പോകുകയും അത് പോലെ തന്നെ പുതിയ സഥലങ്ങൾ സന്ദർശിക്കാൻ പോകുന്നവരുമാണ് നമ്മളിൽ പലരും, എന്നാൽ അവധി ദിവസം ആഘോഷിക്കാനായി പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം, മധ്യപ്രദേശിലെ ഇൻഡോറിലെ ലോധിയ കുണ്ഡിൽ ഒരു ഹോണ്ട ബ്രിയോ വെള്ളക്കെട്ടിലേക്ക് വീണതിൻ്റെ കാരണമറിഞ്ഞാൽ തന്നെ ചിലപ്പോൾ നിങ്ങൾക്ക് ഒരു ഞെട്ടലുണ്ടായേക്കാം.

വീഡിയോയിൽ കാണുന്നത് പോലെ പെട്ടെന്ന് വാഹനം വെളളത്തിലേക്ക് വീഴുകയായിരുന്നു. വാഹനത്തിൻ്റെ ഹാൻഡ്ബ്രേക്ക് ഇടാൻ ഡ്രൈവർ മറന്നത് കൊണ്ടാണ് വാഹനം വെള്ളക്കെട്ടിലേക്ക് ഉരുണ്ടുവീണത്. 12 അടി ഉയരത്തിൽ നിന്നാണ് വാഹനം വെളളത്തിലേക്ക് വീണത്. വാഹനം വീഴുന്നത് കണ്ട് എല്ലാവരും ഭയന്ന് നിലവിളിക്കുകയും വാഹനത്തിലുണ്ടായിരുന്ന അച്ഛനും മകളും ആരെങ്കിലും രക്ഷിക്കാൻ വേണ്ടി കരയുന്നതും കാണാം.

ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകും; ഹോണ്ട ബ്രിയോയ്ക്ക് സംഭവിച്ചത് ഒരു പാഠമായിരിക്കട്ടെ

വാഹനത്തിന് നല്ല രീതിയിൽ നാശനഷ്ടമുണ്ടായിട്ടുണ്ട് എന്ന് വേണം കരുതാൻ. ഇത്തരത്തിലുളള അപകടങ്ങൾ തടയുന്നതിന് പലവിധമായ വഴികളുണ്ട്, പാറക്കെട്ടുകളുളള സ്ഥലങ്ങളിലോ ഇറക്കത്തിലോ വാഹനം പാർക്ക് ചെയ്താൽ ഒരു സുരക്ഷ എന്ന നിലയിൽ വാഹനത്തിൻ്റെ ടയറിൻ്റെ മുന്നിലായി അൽപ്പം വലിപ്പമേറിയ കല്ല് വയ്ക്കുന്നത് നല്ലതാണ്.

പഴയ വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ദുർബലമായ ഹാൻഡ്‌ബ്രേക്കുകളായിരിക്കും ഉളളത്, ഇത് ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് കാരണമാകാം. കൂടാതെ, ചില വ്യക്തികൾ ഹാൻഡ്‌ബ്രേക്ക് പൂർണ്ണമായി ഇടാറില്ല, അത് കൊണ്ട് തന്നെ അപകടം ഉണ്ടാകാനുളള സാധ്യതകൾ വളരെ കൂടുതലാണ്. നിങ്ങളുടെ വാഹനം താഴേക്ക് ഉരുളുന്നത് തടയാൻ കുറച്ച് അധികം കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്.

ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകും; ഹോണ്ട ബ്രിയോയ്ക്ക് സംഭവിച്ചത് ഒരു പാഠമായിരിക്കട്ടെ

നിങ്ങളുടെ വാഹനം ഗിയറിൽ പാർക്ക് ചെയ്യുക എന്നതാണ് മറ്റൊരു മുൻകരുതൽ നടപടി. പാർക്ക് ചെയ്യുമ്പോൾ ഇത് ട്രാൻസ്മിഷനിൽ അധിക സമ്മർദ്ദം ചെലുത്താമെങ്കിലും, നിങ്ങളുടെ വാഹനം ഒരു ചരിവിലൂടെ ഉരുളുന്നത് തടയുന്നതിനുള്ള ഒരു പ്രായോഗിക പരിഹാരമായി ഇതിനെ കാണാൻ സാധിക്കും. മുന്നിലേക്ക് ആണ് വാഹനം ഇറക്കത്തിൽ കിടക്കുന്നതെങ്കിൽ വാഹനം റിവേഴ്സ് ഗിയറിൽ കിടക്കുന്നതാണ് നല്ലത്.

വാഹനം ഗിയറിലാണെങ്കിൽ പോലും ചില സമയത്ത് ഹാൻഡ്ബ്രേക്ക് കൂടി ഇട്ടാൽ മാത്രമേ വാഹനം നിൽക്കുകയുളളു. സോഷ്യൽ മീഡിയയിലും ചിലപ്പോൾ നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുമുണ്ടാകാം ഇത്തരത്തിലുളള സംഭവങ്ങൾ. ഹാൻഡ് ബ്രേക്കുകൾ കൃത്യമായി മെയിൻ്റെയിൻ ചെയ്യാതെ പലപ്പോഴും ഹാൻഡബ്രേക്ക് കേബിൾ പൊട്ടിപ്പോയാൽ പോലും മാറ്റാത്തവരും നമ്മളുടെ ഇടയിലുണ്ട്.

നിശ്ചലമായ അവസ്ഥയില്‍ കാര്‍ ഉരുണ്ടു പോകുന്നത് തടയുകയാണ് ഹാന്‍ഡ്‌ബ്രേക്കിന്റെ പ്രാഥമിക ലക്ഷ്യം. ഇതിന് പുറമെ നിശ്ചലാവസ്ഥയില്‍ ഗിയര്‍ സംവിധാനത്തിന് മേലുള്ള മര്‍ദ്ദം അമിത സമ്മര്‍ദ്ദം കുറയ്ക്കാനും ഹാന്‍ഡ്‌ബ്രേക്കിന്റെ ഉപയോഗം സഹായിക്കും. ചെരിവുള്ള പ്രദേശത്ത് കാര്‍ ഗിയറില്‍ നിര്‍ത്തുമ്പോള്‍ ഗിയര്‍ സംവിധാനത്തില്‍ സമ്മര്‍ദ്ദം വര്‍ധിക്കും. ഈ അവസരത്തില്‍ ഹാന്‍ഡ്‌ബ്രേക്കിടുന്നതാണ് ഉചിതം.

കേന്ദ്ര മോട്ടോര്‍ വാഹനനിയമം 96 -ലെ അനുഛേദം അനുസരിച്ച് മോട്ടോര്‍ സൈക്കിളുകള്‍, മൂന്ന് ചക്രമുള്ള ഇന്‍വാലിഡ് ക്യാരേജ്, റോഡ് റോളര്‍ എന്നീ വാഹനങ്ങള്‍ക്ക് ഒഴികെ സര്‍വീസ് ബ്രേക്ക് കൂടാതെ പാര്‍ക്കിങ്ങ് ബ്രേക്കുകള്‍ അല്ലെങ്കില്‍ ഹാന്‍ഡ് ബ്രേക്ക് ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, പലപ്പോഴും വളരെ ലാഘവത്തോടെ മാത്രമാണ് ഹാന്‍ഡ് ബ്രേക്കിനെ നമ്മള്‍ ഒരോരുത്തരും പരിഗണിക്കുന്നത് എന്നതാണ് വസ്തുത.

ഹാന്‍ഡ്ബ്രേക്കിട്ട് കാറോടിച്ചാല്‍ ബ്രേക്ക് പെട്ടെന്ന് കേടാകും. ഹാന്‍ഡ്ബ്രേക്ക് ഉപയോഗിക്കുന്ന സന്ദര്‍ഭത്തില്‍ റോട്ടറുകളും ബ്രേക്ക് പാഡും തമ്മിലുള്ള ഘര്‍ഷണം വര്‍ധിക്കും. ഹാന്‍ഡ്ബ്രേക്കിട്ട് ഏറെ നേരം കാറോടിച്ചാല്‍ ഘര്‍ഷണം കാരണം ബ്രേക്ക് പാഡുകളില്‍ താപം കൂടും. ഈ ശീലം പതിവെങ്കില്‍ ബ്രേക്ക് പാഡുകള്‍ പെട്ടെന്ന് കരിഞ്ഞുതീരും.

എന്നാല്‍ ചില അത്യപൂര്‍വ അവസരങ്ങളില്‍ ബ്രേക്ക് ഫ്‌ളൂയിഡുകളിലേക്കും താപം പടരും. താപം കാരണം ബ്രേക്ക് ഫ്‌ളൂയിഡുകള്‍ പെട്ടെന്ന് തിളയ്ക്കും. തത്ഫലമായി ബ്രേക്കുകളില്‍ ഫലപ്രദമായ സമ്മര്‍ദ്ദം ചെലുത്താന്‍ ബ്രേക്ക് ഫ്‌ളൂയിഡിന് കഴിയാതെ വരും. ഹാന്‍ഡ്ബ്രേക്കിട്ട് കുറഞ്ഞ വേഗത്തില്‍ സഞ്ചരിച്ചത് കൊണ്ടു വലിയ അപകടമില്ല. ഇനി കുറച്ചു ദൂരമധികം ഓടിച്ചാലും അപകടം സംഭവിക്കില്ല. അമിതമായി ചൂടായ ബ്രേക്ക് ഫ്‌ളൂയിഡുകള്‍ ബ്രേക്ക് പാഡുകളെയാണ് പ്രധാനമായും ബാധിക്കുക.

More from DriveSpark

Article Published On: Tuesday, August 8, 2023, 15:29 [IST]
English summary
Honda brio falls from 12 feet height to water pool viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X