രാധികയുടെ ഗാരേജിലെ ചെറുസൗന്ദര്യം
സിദ്ദീഖ്-ലാലിന്‍റെ വിയറ്റ്നാം കോളനിയിലൂടെയാണ് പ്രിയ നന്ദിനി എന്ന രാധിക സിനിമയിലെത്തുന്നത്. ബാലനടിയില്‍ നിന്നുയര്‍ന്ന് പിന്നീട് നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും, ലാല്‍ ജോസിന്‍റെ ക്ലാസ്മേറ്റ്സ് ആണ് ഒരു ബ്രേക് നല്‍കിയത്. ക്ലാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രം നല്‍കിയ ആ ഒരു 'ഇത്' തുടര്‍ന്ന് കിട്ടിയില്ല രാധികയ്ക്ക് എന്ന് വേണമെങ്കില്‍ പറയാം. എന്തായാലും കുറെയേറെ നല്ല കഥാപത്രങ്ങള്‍ അവര്‍ക്കിപ്പോള്‍ ലഭിക്കുന്നുണ്ട്.
ഹോണ്ട ബ്രിയോ ഹാച്ച്ബാക്കാണ് രാധിക സ്വന്തമാക്കിയ വാഹനം. ഈ കാറിന്‍റെ സ്ത്രൈണത വളരെ പ്രശസ്തമാണ്. ആദ്യത്തെ കാഴ്ചയില്‍ തന്നെ ആരും വീണുപോകും. സ്ത്രീകള്‍ മാത്രമല്ല സ്ത്രീസൗന്ദര്യം ഇഷ്ടപ്പെടുന്ന പുരുഷന്മാരും ഈ കാറിന്‍റെ ആരാധകരാണ്.

ദാ, ദിതാണ് രാധികയുടെ ബ്രിയോ പ്രീമിയം ഹാച്ച്ബാക്ക്.

രാധികയുടെ ഹോണ്ട ബ്രിയോ
4.2 ലക്ഷം രൂപയിലാണ് ഈ പ്രീമിയം ഹാച്ച്ബാക്കിന്‍റെ വില തുടങ്ങുന്നത്. ഉയര്‍ന്ന പതിപ്പിന് 6.2 ലക്ഷത്തിന്‍റെ പരിസരത്താണ് വില.

രാധികയുടെ ഹോണ്ട ബ്രിയോ
ഈ വാഹനം പെട്രോളില്‍ മാത്രമേ ലഭിക്കൂ എന്ന് പറയേണ്ടതില്ലല്ലോ. ഹോണ്ടയുടെ ആദ്യത്തെ ഡീസല്‍ വാഹനം കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്. ബ്രിയോ ഹാച്ച്ബാക്കിന്‍റെ സെഡാന്‍ പതിപ്പിലാണ് ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നത്. 25.8 എന്ന അന്തംവിട്ട മൈലേജ് ഈ എന്‍ജിന്‍ പകരുന്നുണ്ട്.

രാധികയുടെ ഹോണ്ട ബ്രിയോ
1198 സിസി എന്‍ജിനാണ് രാധികയുടെ വണ്ടിക്കുള്ളത്. മാന്വല്‍ ട്രാന്‍സ്മിഷനിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും വാഹനം ലഭിക്കും.

രാധികയുടെ ഹോണ്ട ബ്രിയോ
ലിറ്ററിന് 18.9 കിലോമീറ്ററാണ് മൈലേജ്.

രാധികയുടെ ഹോണ്ട ബ്രിയോ
ടെഫെറ്റ വൈറ്റ്, ക്രിസ്റ്റല്‍ ബ്ലാക് പേള്‍, അലബാസ്റ്റര്‍ സില്‍വര്‍, എന്‍ര്‍ക്വറ്റിക് ബ്ലൂ, അര്‍ബന്‍ ടൈറ്റാനിയം, റാലി റെഡ് എന്നീ നിറങ്ങളില്‍ ബ്രിയോ ലഭിക്കും. ഇവയില്‍ അര്‍ബന്‍ ടൈറ്റാനിയം ആണ് രാധികയുടെ കാറിന്‍റെ നിറം.


Click it and Unblock the Notifications








