ബോലേറോയെ ഇടിച്ചു കൂട്ടി ഹോണ്ട സിറ്റി; വൈറൽ വീഡിയോ കാണാം
തല തിരിഞ്ഞ ഡ്രൈവിങ്ങിന് പേരുകേട്ട രാജ്യമാണ് ഇന്ത്യ എന്ന് എല്ലാവർക്കും അറിയാമല്ലോ. അത് കൊണ്ട് തന്നെ അപകടവും കൂടുതലാണ്. അത് സ്വകാര്യ വാഹനങ്ങലുടെ കാര്യത്തിലാണെങ്കിലും ശരി സർക്കാർ വാഹനങ്ങളുടെ കാര്യത്തിലും ശരി. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ മഹീന്ദ്ര ബൊലേറോയും ഹോണ്ട സിറ്റിയും തമ്മിലുള്ള അപകടത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിലെല്ലാം ഇപ്പോൾ വെറലാണ്.
ഇടിയുടെ ആഘാതത്തിൽ ബൊലേറോ ഗേറ്റിലേക്ക് ഇടിച്ചു കയറുന്നത് വീഡിയോയിൽ കാണാൻ കഴിയും. ഹോണ്ട സിറ്റി അമിത വേഗത്തിൽ വന്ന് ബൊലേറോയുടെ സൈഡ് പ്രൊഫൈലിലേക്കാണ് ഇടിക്കുന്നത്. സംഭവം നടന്നതിന് ശേഷം ഹോണ്ട സിറ്റി ഓടിച്ചിരുന്ന വ്യക്തി വാഹനം ഉപേക്ഷിച്ച് ഓടിക്കളഞ്ഞു.

ആയിരക്കണക്കിന് അപകടങ്ങളാണ് ഇന്ത്യൻ റോഡുകളിൽ സംഭവിക്കുന്നത്. മുന്നോട്ട് പോകും തോറും വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ അപകടങ്ങളുടെ എണ്ണം കൂടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഒരു പഠനത്തിൻ്റെ റിപ്പോർട്ട് പുറത്ത് വന്നതിൽ ഏറ്റവും മോശം ഡ്രൈവർമാരുളളത് ഇന്ത്യയിലാണ് എന്നാണ്. അതിൽ വലിയ അതിശയോക്തിയൊന്നുമില്ല.
റാങ്കിങ്ങ് നോക്കുകയാണെങ്കിൽ നാലാം സ്ഥാനമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. പല ഘടകങ്ങൾ വിലയിരുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. ട്രാഫിക്കുമായി ബന്ധപ്പെട്ട ബോധവൽക്കരണം, അപകടങ്ങളുടെ എണ്ണം, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് വിദഗ്ദർ പറഞ്ഞിരിക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളിലേയും ഇൻഷുറൻസ് കമ്പനികൾ തങ്ങളുടെ വിപണി താരതമ്യം നടത്താൻ മുഖവിലയ്ക്ക് എടുക്കുന്ന ഘടകങ്ങൾ കൂടിയാണ് ഇവ. ലോകത്തിലെ ഏറ്റവും നല്ല ഡ്രൈവർമാരും അത് പോലെ തന്നെ മോശം ഡ്രൈവേഴ്സ് എവിടെയാണ് ഉളളതെന്നും ഇൻഷുറൻസ് കമ്പനികൾ കണ്ടെത്തും.

ഇന്ത്യൻ റോഡുകളിൽ ഓരോ വർഷവും റോഡപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ചുളള വാഹനമോടിക്കൽ, റോഡിൻ്റെ ഗുണനിലവാരം, അത് പോലെ സമൂഹമാധ്യമങ്ങളിലൂടെ റോഡുകളുടെ ശോചനീയാവസ്ഥ. അപകട മരണത്തിൻ്റെ എണ്ണം എന്നിവയെല്ലാമാണ് നിലവിൽ പഠനത്തിന് വേണ്ടി ആധാരമാക്കിയിരിക്കുന്നത്. റോഡപകടങ്ങളിലൂടെ മരണം സംഭവിക്കുന്നതിൻ്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ എന്ന് പറയാതിരിക്കാൻ കഴിയില്ല.
പുറത്ത് വന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജപ്പാനാണ് ഏറ്റവും സുരക്ഷിതമായ രാജ്യം. അമ്പത് രാജ്യങ്ങളിലാണ് പഠനം നടത്തിയത്. രക്തത്തിലെ മദ്യത്തിൻ്റെ അളവ് മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്ത് നോക്കുകയാണെങ്കിൽ ജപ്പാനിൽ വളരെ കുറവാണ് അത് പോലെ തന്നെ സമൂഹ മാധ്യമങ്ങളുടെ ഇടപെടലുകളും അത് വഴിയുളള ബോധവൽക്കരണവും ജപ്പാനിൽ നല്ല ശതമാനം ആളുകളിലും പ്രതികരണം ഉണ്ടാക്കുന്നുണ്ട്.
ജപ്പാനിലെ റോഡിൻ്റെ ഗുണനിലവാരത്തെ സംബന്ധിച്ച് നാലാം സ്ഥാനത്താണ് രാജ്യം, ഡൈവർമാർക്ക് മാത്രമല്ല കാൽനടക്കാർക്കും വളരെ സുരക്ഷിതമായ രാജ്യമാണ് ജപ്പാനെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. സുരക്ഷയുടെ കാര്യം നോക്കുകയാണെങ്കിൽ യൂറോപ്പിലെ പത്ത് രാജ്യങ്ങളാണ് ഏറ്റവും സുരക്ഷിതമായ
ലോകത്തിലെ ഏറ്റവും മോശം ഡ്രൈവർമാരുള്ളത് തായ്‌ലൻഡിലാണ്. അത് മറ്റൊന്നും കൊണ്ടല്ല. ലോകത്തിലെ ഏറ്റവും മോശം ട്രാഫിക് സാഹചര്യങ്ങളാണ് തായ്‌ലൻഡിലുള്ളത് എന്നത് കൊണ്ടാണ്. പെറുവാണ് രണ്ടാ സ്ഥാനത്ത്. മോശം ഡ്രൈവർമാരുളള രാജ്യം എന്ന പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ലെബനൻ. ഇന്ത്യയുടെ കാര്യം അദ്യം തന്നെ സൂചിപ്പിചിരുന്നല്ലോ. നിയമങ്ങൾ പാലിക്കുന്നതിലും, അത് പോലെ തന്നെ കൃത്യനിർവഹണത്തിലുളള പാളിച്ച കൊണ്ടാണ് ഇത്രയും താഴ്ന്ന നിലയിലേക്ക് രാജ്യം എത്തിയത്.
ഇന്ത്യയുടെ തലസ്ഥാന നഗരിയാണ് ഏറ്റവും കൂടുതൽ അപകടസാധ്യത ഉളള നഗരമായി പട്ടികയിൽ മുന്നിൽ. അപകടങ്ങൾ കൂടുതലും മെട്രോപൊളിറ്റൻ നഗരങ്ങളിലാണ് നടക്കുന്നത് എന്നാണ് പുതിയ പഠനത്തിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. തലസ്ഥാന നഗരി പട്ടികയിൽ മുന്നിലെത്തി നിൽക്കുമ്പോൾ രാജ്യത്തെ മറ്റ് നഗരങ്ങളുടെ അവസ്ഥയും പിന്നിലല്ല. ഹൈദരാബാദ്, ബംഗ്ലൂരു, മുംബൈ എന്നീ നഗരങ്ങളാണ് തലസ്ഥാന നഗരത്തിന് പിന്നിലായി പട്ടികയിലുളള സ്ഥലങ്ങൾ.


Click it and Unblock the Notifications








