സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് പറയുന്നതിൻ്റെ ഗുണം മനസിലായോ; സിറ്റിയും വെർണയും കൂട്ടിയിടച്ചത് കണ്ടോ

വാഹനമോടിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് പറയുന്നത് നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. എന്നാൽ പലരും ഇതൊന്നും ചെവിക്കൊളളാറില്ല. അതിൻ്റെ പരിണിതഫലമോ വാഹനം അപകടത്തിൽപെടുമ്പോൾ ജീവഹാനി വരെ സംഭവിക്കുന്നു. അത്തരത്തിലൊരു അപകടത്തിൻ്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോണ്ട സിറ്റിയും ഹ്യുണ്ടായി വെർണയും തമ്മിൽ കൂട്ടിയിടിച്ച വീഡിയോ ആണിത്. രണ്ട് വാഹനങ്ങളും പൂർണമായും തകർന്നിട്ടുണ്ട്. വെർണയുടെ നിയന്ത്രണം വിട്ട് എതിരെ വന്ന ഹോണ്ട സിറ്റിയൽ ഇടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളിലേയും യാത്രക്കാർക്ക് ഗുരുതരമായ പരിക്കുകൾ ഒന്നും ഇല്ല. സുരക്ഷയ്ക്ക് ഏറ്റവും പ്രധാനമായിട്ട് വേണ്ടത് സീറ്റബെൽറ്റാണ്.

സീറ്റ് ബെൽറ്റ് ഒന്നും വേണ്ട ഞാൻ വളരെ മര്യാദയ്ക്കാണ് വണ്ടിയോടിക്കുന്നത് എന്ന് വാദിക്കുന്ന വിദ്വാൻമാരുണ്ട്. അവരോട് ഒരു വാക്ക് പറയട്ടെ, നിങ്ങൾ മര്യാദയ്ക്കും നിയമം പാലിച്ചുമായിരിക്കും ഡ്രൈവ് ചെയ്യുന്നത്. പക്ഷേ നിങ്ങളുടെ എതിരെ വരുന്ന ആൾ നിങ്ങളെ പോലെ മിടുക്കനായ ഒരു ഡ്രൈവറായിരിക്കണം എന്നില്ലല്ലോ. സീറ്റ് ബെൽറ്റ് ധരിച്ചാൽ ശ്വാസം മുട്ടും, കവല വരെ പോയാൽ പോരെ എന്തിനാ സീറ്റ് ബെൽറ്റ് എന്നിങ്ങനെയുളള മുടന്തൻ ന്യാങ്ങൾ പറയുമ്പോൾ ഓർക്കണം ചിലപ്പോൾ നിങ്ങളുടെ ജീവനായിരിക്കും നഷ്ടപ്പെടുക. നിങ്ങൾ മികച്ച ഒരു ഡ്രൈവറായിരിക്കാം പക്ഷേ സുരക്ഷയാണ് വലുത്.

അത് നിങ്ങളുടേയും വാഹനത്തിൽ ഒപ്പം യാത്ര ചെയ്യുന്നവരുടേയും. അത് കൊണ്ട് സീറ്റ് ബെൽറ്റ് ധരിക്കുകയും മറ്റുളളവരെ ധരിക്കാൻ നിർബന്ധിക്കുകയും വേണം. സീറ്റ് ബെൽറ്റ് ധരിക്കുമ്പോഴും ശ്രദ്ധിക്കണം, മറ്റൊന്നും കൊണ്ടല്ല സീറ്റ് ബെൽറ്റ് ധരിക്കുന്നതിന് ശരിയായ രീതിയുണ്ട്. ആദ്യം സീറ്റിലേക്ക് ശരിക്കും ചേർന്നിരുന്നതിന് ശേഷം മാത്രം സീറ്റ് ബെൽറ്റ് ധരിക്കുക. പുതിയ വാഹനത്തിൽ സീറ്റുകളിൽ പ്ലാസ്റ്റിക്ക് കവറുകളാൽ പൊതിഞ്ഞിരിക്കുകയായിരിക്കും. അത് മാറ്റുന്നതായിരിക്കും നല്ലത്. പുതിയ സീറ്റ്കവർ ഇടുമ്പോഴും സീറ്റ് ബെൽറ്റിൻ്റെ ദ്വാരം മൂടിപോകാതിരിക്കാൻ ശ്രദ്ധിക്കണം.

അപകടങ്ങളിൽ കൂടുതലും വെളുപ്പിനെ മൂന്ന് മണിക്കും എട്ട് മണിക്കും ഇടയ്ക്കാണ് സംഭവിക്കുന്നത് എന്നാണ് കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. സീറ്റ്ബെൽറ്റ് നിങ്ങളുടെ കഴുത്തിൻ്റെ കോളർബോൺ വഴി ഷോൾഡർ ബെൽറ്റ് ഇടുക. അത് പോലെ തന്നെ ഇടുപ്പ് വഴിയിടുന്ന ബെൽറ്റ് ഒരുപാട് മുറുക്കരുത്. നിങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ധരിക്കുക. സീറ്റ്ബെൽറ്റ് നിങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് എന്ന് ഒരിക്കലും മറക്കരുത്.

മുൻസീറ്റിലും പിൻസീറ്റിലും ഇരിക്കുന്നവർ സീറ്റ്ബെൽറ്റ് ധരിക്കുക. കഴിഞ്ഞ ദിവസം ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി മന്ത്രി ഉത്തരവ് ഇറക്കിയിരുന്നു. ലോറികളിൽ സഞ്ചരിക്കുമ്പോൾ മുന്നിൽ ഇരിക്കുന്ന രണ്ട് പേരും സീറ്റ് ബെൽറ്റ് ധരിക്കണം. ബസിൽ ക്യാബിൻ ഉളളതാണ് എങ്കിൽ മുൻവശത്തുളള രണ്ട് പേരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം എന്നതും നിർബന്ധമാണ്.

ആധുനിക കാലത്തെ സീറ്റ് ബെൽറ്റുകൾ സുരക്ഷ കൂടുതൽ വർധിപ്പിക്കുന്നതിന് നിരവധി മുന്നേറ്റങ്ങൾ നടത്തുന്നുണ്ട്. കൂട്ടിയിടിക്കുമ്പോൾ ബെൽറ്റ് മുറുക്കിയും ബെൽറ്റ് യാത്രക്കാരെ യഥാക്രമം നിയന്ത്രിക്കുന്ന ബലം നിയന്ത്രിച്ചും പ്രവർത്തിക്കുന്ന പ്രീ-ടെൻഷനറുകളും ലോഡ് ലിമിറ്ററുകളും പോലുള്ള സവിശേഷതകൾ. കൂടാതെ, ചില ആധുനിക കാറുകൾ സ്‌മാർട്ട് സീറ്റ് ബെൽറ്റുകളാൽ സജ്ജീകരിച്ചിരിക്കുന്നു, അത് പെട്ടെന്നുള്ള വേഗത കുറയുകയോ അമിതമായ വളയുന്ന ശക്തികൾ പോലെയുള്ള അപകടം മനസ്സിലാക്കിയാൽ വേണ്ട നടപടികൾ സ്വയം എടുക്കും.

സീറ്റ് ബെൽറ്റ് ധരിക്കുമ്പോഴും ശ്രദ്ധിക്കണം, മറ്റൊന്നും കൊണ്ടല്ല സീറ്റ് ബെൽറ്റ് ധരിക്കുന്നതിന് ശരിയായ രീതിയുണ്ട്. ആദ്യം സീറ്റിലേക്ക് ശരിക്കും ചേർന്നിരുന്നതിന് ശേഷം മാത്രം സീറ്റ് ബെൽറ്റ് ധരിക്കുക. പുതിയ വാഹനത്തിൽ സീറ്റുകളിൽ പ്ലാസ്റ്റിക്ക് കവറുകളാൽ പൊതിഞ്ഞിരിക്കുകയായിരിക്കും. അത് മാറ്റുന്നതായിരിക്കും നല്ലത്. പുതിയ സീറ്റ്കവർ ഇടുമ്പോഴും സീറ്റ് ബെൽറ്റിൻ്റെ ദ്വാരം മൂടിപോകാതിരിക്കാൻ ശ്രദ്ധിക്കണം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, February 13, 2025, 10:51 [IST]
English summary
Honda city crashed with hyundai verna see what happens details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X