വണ്ടിയോടിക്കുമ്പോള്‍ ശ്രദ്ധ മാത്രം പോര, ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം; ഓര്‍മപ്പെടുത്തലാണ് ഈ അപകടം...

ലോകത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതിന് നിരവധി കാരണങ്ങളുണ്ട്. അതില്‍ ഒന്നാണ് വാഹനം ശരിയായ രീതിയില്‍ പരിപാലിക്കാതിരിക്കുന്നത്. ശ്രദ്ധയോടെ കാര്‍ ഓടിച്ചാലും വാഹനം നന്നായി പരിപാലിച്ചില്ലെങ്കില്‍ നേരിട്ടേക്കാവുന്ന ഒരു അപകടത്തെ കുറിച്ച് സൂചിപ്പിക്കുന്ന ഒരു വീഡിയോ നമുക്ക് കാണാം.

നല്ല രീതിയില്‍ ഓടിക്കൊണ്ടിരുന്ന ഒരു കാര്‍ പെട്ടെന്ന് അപകടത്തില്‍പ്പെടുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ആണിപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയിലൂടെ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടകാരണം. എത്ര ശ്രദ്ധയോടെ വളയം പിടിച്ചാലും ശരിയായ രീതിയില്‍ വാഹഹനത്തിന്റെ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ അപകടം ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തുമെന്നതിനുള്ള തെളിവാണ് ഈ അപകടം.

Honda City Tyre Burst Collide With Another Car Dash Camera Video Viral

കാറിന്റെ ടയറില്‍ കാര്യമായ ശ്രദ്ധ പതിപ്പിക്കാത്തത് കാരണമാണ് ഇത്തരം ടയറിട്ട് വണ്ടി ഓടിക്കുന്നത്. കാര്‍ ടയറിന്റെ പ്രഷര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്ന കാര്യം നാം ഉറപ്പ് വരുത്തേണ്ടതുണ്ട്. മാത്രമല്ല ദീര്‍ഘകാലം ഉപയോഗിക്കുമ്പോള്‍ ടയര്‍ തേഞ്ഞ് തീരും. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'മൊട്ടയായ' ടയറുമായി ഓടുന്നത് വളരെയേറെ അപകടകരമാണ്. അത് എപ്പോള്‍ പൊട്ടുമെന്ന കാര്യം നമുക്ക് ഉറപ്പിക്കാനാവില്ല.

നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വീഡിയോയിലേക്ക് മടങ്ങി വന്നാല്‍ ഒരു ഹോണ്ട ജാസ് കാറിന്റെ ഡാഷ്‌ക്യാമിലാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ഹാച്ച്ബാക്ക് കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഹോണ്ട സിറ്റി സെഡാന്‍ ടയര്‍ പൊട്ടി അപകടത്തില്‍പ്പെടുകയായിരുന്നു. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് ജാസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാഗ്യത്തിന്റെ കടാക്ഷം കൊണ്ട് അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല.

Honda City Tyre Burst Collide With Another Car Dash Camera Video Viral

ജാസ്, സിറ്റി കാറുകളിലെ യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവിടെ സിറ്റി കാറിന്റെ ടയറിന്റെ പ്രഷറോ കണ്ടീഷനോ ഒന്നും നമുക്ക് അറിയില്ല. എന്നാല്‍ ഇതുപോ െകാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാന്‍ നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതിന് ആദ്യം വേണ്ടത് ടയറുകള്‍ പതിവായി പരിശോധിക്കുകയെന്നതാണ്. ടയറില്‍ തേയ്മാനമോ വിണ്ടുകീറലോ ഉണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കണം. ഇത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ യാതൊരു ഉപേക്ഷയും കൂടാതെ ടയര്‍ മാറ്റണം.

മില്ലീമീറ്റര്‍ ട്രെഡ് ഡെപ്ത് ഉണ്ടെന്ന് നിങ്ങള്‍ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇത് ടയറും റോഡും തമ്മിലുള്ള ബന്ധം ഉറപ്പാക്കും. മറ്റൊന്ന് അമിത വേഗത ഒഴിവാക്കുകയെന്നതാണ്. അമിത വേഗതയാണ് മിക്ക വാഹനങ്ങള്‍ക്കും കാരണം. അമിതവേഗത ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമാകുന്നതിനാല്‍ സുരക്ഷിത യാത്രക്കായി പരിധിയില്‍ കവിഞ്ഞ വേഗതയില്‍ വാഹനം ഓടിക്കാതിരിക്കുക.

Honda Jazz

ടയറില്‍ ആവശ്യത്തിന് എയര്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞ എയര്‍ പ്രഷര്‍ കാരണം ടയറുകള്‍ ചിലപ്പോള്‍ പൊട്ടിത്തെറിച്ചേക്കാം. അമിതമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ പ്രഷര്‍ കൂടിപ്പോകുകയുമരുത് ഇതും വാഹന നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമാകും. പൊരി വെയിലത്ത് വാഹനം ഓടിക്കുമ്പോഴും നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചുട്ടുപൊള്ളുന്ന വേനല്‍ വെയിലിലാണ് നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ തണലത്ത് പാര്‍ക്ക് ചെയ്ത് കാറിന് ചെറിയ ബ്രേക്ക് നല്‍കാന്‍ ശ്രദ്ധിക്കുക.

ഇങ്ങനെ ചെയ്യുന്നതിലൂടെ ടയര്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത കുറക്കാനാകും. കാര്‍ ഓടിക്കുന്നതിനിടെ ടയര്‍ പൊട്ടിയെന്ന് വിചാരിക്കുക. അപ്പോള്‍ ഡ്രൈവറായ നമ്മള്‍ ചെയ്യേണ്ട കാര്യങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. പരിഭ്രാന്തി അരുത് എന്നാണ് ഏറ്റവും ആദ്യം പറയാനുള്ളത്. പെട്ടെന്ന് ബ്രേക്ക് ചെയ്യരുത്. ബ്രേക്ക് ചവിട്ടുന്നത് കാര്‍ നിയന്ത്രണം വിട്ട് കറങ്ങാന്‍ ഇടയാക്കും. അതേ സമയം സ്റ്റിയറിംഗ് വീലിലേക്കും ബ്രേക്കിലേക്കും സ്ലോ ഇന്‍പുട്ടുകള്‍ നല്‍കി വാഹനം നേരെയാക്കുക.

Honda Jazz

വളരെ ക്ഷമയോടെ കാര്‍ സുരക്ഷിതമായി ഒരു വശത്തേക്ക് മാറ്റി നിര്‍ത്താന്‍ ശ്രമിക്കുക. നിങ്ങളുടെ വാഹനത്തിന്റെ സുരക്ഷക്കൊപ്പം മറ്റ് വാഹനങ്ങളില്‍ ഉള്ളവരുടെ സുരക്ഷക്ക് കൂടിയാണ് ഇങ്ങനെ ചെയ്യുന്നത്. പരിഭ്രാന്തിയില്ലാതെ മനസ്സാന്നിധ്യത്തോടെയും ശ്രദ്ധയോടെയുമിരുന്നാല്‍ ഈ അപകട സാഹചര്യത്തെ നേരിടാം. റോഡപകടങ്ങളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ ശ്രദ്ധയോടെയും മിതമായ വേഗതയിലും വാഹനമോടിക്കുന്നതിനൊപ്പം കാര്‍ കൃത്യമായി പരിപാലിക്കുകയും ചെയ്യണമെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ സംഭവം. ഇനി നിങ്ങള്‍ കാര്‍ ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സിലുണ്ടാവുമല്ലോ.

More from DriveSpark

Article Published On: Friday, November 3, 2023, 12:42 [IST]
English summary
Honda city tyre burst collide with another car dash camera video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X