ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ Honda -യും Sony -യും കൈകോർക്കുന്നു

ജാപ്പനീസ് ഇലക്‌ട്രോണിക്‌സ് ഭീമനായ സോണി ഗ്രൂപ്പ് കോർപ്പറേഷനും ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡും ഇലക്ട്രിക് കാറുകൾ (EV) വിൽക്കുവാനും മൊബിലിറ്റി സേവനങ്ങൾക്കുമായി ഒരു പുതിയ കമ്പനി സ്ഥാപിക്കുന്നതിന് കരാറിൽ ഒപ്പിട്ടു.

ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ Honda -യും Sony -യും കൈകോർക്കുന്നു

ഹോണ്ടയുടെ അത്യാധുനിക പരിസ്ഥിതി, സുരക്ഷാ സാങ്കേതികവിദ്യകൾ, മൊബിലിറ്റി ഡെവലപ്‌മെന്റ് കഴിവുകൾ, വാഹന ബോഡി നിർമ്മാണ സാങ്കേതികവിദ്യ, വിൽപ്പനാനന്തര സേവന മാനേജ്‌മെന്റ് അനുഭവം എന്നിവയും സോണിയുടെ ഇമേജിംഗ്, സെൻസിംഗ്, ടെലികമ്മ്യൂണിക്കേഷൻ, നെറ്റ്‌വർക്ക് എന്നിവയുടെ വൈദഗ്ധ്യവും കൂടി സംയോജിപ്പിക്കാനാണ് പുതിയ കമ്പനി ലക്ഷ്യമിടുന്നത്.

ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ Honda -യും Sony -യും കൈകോർക്കുന്നു

ഉപഭോക്തസൗഹൃദവും പരിസ്ഥിതിസൗഹൃദവുമായ പുതിയ മൊബിലിറ്റിയിലൂടെ ടെക്നോളജിയുടെ പുതിയ തലമുറ സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.അതേസമയം, ജിഎമ്മുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി യുഎസിൽ 2024-ഓടെ രണ്ട് ഇവി മോഡലുകൾ ഹോണ്ട അവതരിപ്പിക്കും.

ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ Honda -യും Sony -യും കൈകോർക്കുന്നു

പുതിയ സംയുക്ത സംരംഭത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല, നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ നിർമ്മിക്കുന്നതിന്റെ ഉത്തരവാദിത്തം ഹോണ്ടയ്‌ക്കായിരിക്കും, അതേസമയം മൊബിലിറ്റി സേവനത്തിനായുള്ള സോഫ്റ്റ്‌വെയറും വിനോദ ഉള്ളടക്കവും സൃഷ്ടിക്കുന്നതിന് സോണിയെ ചുമതലപ്പെടുത്തും.

ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ Honda -യും Sony -യും കൈകോർക്കുന്നു

ജാപ്പനീസ് കമ്പനികളായ സോണിയും ഹോണ്ടയും 2022-ൽ പുതിയ സ്ഥാപനം ആരംഭിക്കാനും ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാനും 2025-ൽ മൊബിലിറ്റി സേവനങ്ങൾ നൽകാനുമാണ് ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, പുതിയ കമ്പനിയുടെ രൂപീകരണവും പ്രവർത്തനങ്ങളുടെ തുടക്കവും റെഗുലേറ്ററി ക്ലിയറൻസുകൾക്ക് വിധേയമാണെന്ന് കമ്പനി അറിയിച്ചു

ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ Honda -യും Sony -യും കൈകോർക്കുന്നു

മൊബിലിറ്റി സ്പേസ് കൂടുതൽ വിപുലികരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഹോണ്ടയെ തങ്ങളുടെ മൊബിലിറ്റി ബിസിനസിൽ സോണി കൂടെ കൂട്ടുന്നത്. സുരക്ഷ, വിനോദം, Adaptability എന്നീ മൂന്ന് മേഖലകളിൽ സോണി നടത്തിയ പഠനത്തിൽ വിപുലമായ ആഗോള നേട്ടങ്ങളും അറിവുമുള്ള ഒരു പങ്കാളിയായ ഹോണ്ടയെ കണ്ടുമുട്ടിയതിലും, ഇരു കമ്പനികളും തമ്മിലുള്ള സംയുക്ത സംരംഭ കരാറിൽ ഒപ്പിടുന്നതിലും ഞങ്ങൾ സന്തോഷവാന്മാരാണ് എന്നാണ് സോണിയുടെ സിഇഒ കെനിചിറോ യോഷിദ പറഞ്ഞത്.

ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ Honda -യും Sony -യും കൈകോർക്കുന്നു

പരിസ്ഥിതി, സുരക്ഷ, മറ്റ് വിപുലമായ മേഖലകളിൽ ഹോണ്ട പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് തുടർന്നുകൊണ്ടിരിക്കുന്നു. സ്വന്തം തീരുമാനങ്ങൾക്ക് അനുസൃതമായി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന ലോകമെമ്പാടുമുള്ള ആളുകളെ പിന്തുണയ്ക്കുന്ന ശക്തിയായി മാറുക എന്നതാണ് ഹോണ്ടയുടെ ലക്ഷ്യം.

ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ Honda -യും Sony -യും കൈകോർക്കുന്നു

നൂതന ഡിജിറ്റൽ സാങ്കേതികവിദ്യയിൽ കരുത്തരായ സോണിയുമായി ഒരു സംയുക്ത സംരംഭ കരാറിൽ ഒപ്പുവെച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ഞങ്ങളുടെ ആഗ്രഹം പങ്കിടുന്നുമെന്നുമാണ് ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡ് പ്രസിഡന്റും സിഇഒയുമായ തോഷിഹിരോ മിബെ പറഞ്ഞത്.

ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ Honda -യും Sony -യും കൈകോർക്കുന്നു

ഭാവി തലമുറയ്‌ക്കായി മൊബിലിറ്റിയും സേവനങ്ങളും സാക്ഷാത്കരിക്കുന്നതിന് സോണിയുടെ സെൻസിംഗ് ടെക്‌നോളജിയും, ഹോണ്ടയുടെ മൊബിലിറ്റി ഡെവലപ്‌മെന്റ് കഴിവുകൾ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലെ ഇരു കമ്പനികളുടെ കരുത്തും കഴിവും ഒരുമിക്കുന്നത് കാണാനാണ് വാഹനലോകം ഇനി കാത്തിരിക്കുന്നത്

More from DriveSpark

Article Published On: Monday, June 27, 2022, 11:15 [IST]
English summary
Honda combines with sony for making mobility company
കൂടുതല്‍... #honda #ഹോണ്ട
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X