ഇനി ക്രാഷ് ടെസ്റ്റിന്റെ ആവശ്യമില്ല! ഫുള്‍ ലോഡ് ട്രക്ക് വീണിട്ടും കുലുങ്ങാതെ ഹോണ്ട എലിവേറ്റ്

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്ന ഏക എസ്‌യുവിയാണ് എലിവേറ്റ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ മോഡല്‍ തരക്കേടില്ലാത്ത വില്‍പ്പനയാണ് ഇന്ത്യയില്‍ നിന്ന് ആസ്വദിക്കുന്നത്. മാത്രമല്ല ഇന്ത്യന്‍ നിര്‍മിത എലിവേറ്റ് ജപ്പാന്‍ അടക്കം നിരവധി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഹോണ്ട എലിവേറ്റ് ഇതുവരെ ഗ്ലോബല്‍ NCAP അല്ലെങ്കില്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റുകള്‍ക്ക് വിധേയമായിട്ടില്ല. അതിനാല്‍ തന്നെ കാറിന്റെ ബില്‍ഡ് ക്വാളിറ്റി എത്രത്തോളമുണ്ടെന്ന് നമുക്ക് അറിവില്ലായിരുന്നു. എന്നാല്‍ മിഡ്‌സൈ് എസ്‌യുവിയുടെ ബില്‍ഡ് ക്വാളിറ്റി എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഹോണ്ട എസ്‌യുവികളുടെ കരുത്തുറ്റ ബില്‍ഡ് ക്വാളിറ്റി അടിവരയിടുന്ന സംഭവത്തിന്റെ വീഡിയോ റഫ്തര്‍ 7811 എന്ന യൂട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫുള്‍ ലോഡില്‍ വന്ന ട്രക്ക് ഹോണ്ട എലിവേറ്റിന് മുകളിലേക്ക് പതിച്ചതാണ് വീഡിയോയില്‍ കാണാനാകുക. യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഈ വീഡിയോ അപകടത്തിന്റെ നാടകീയ നിമിഷങ്ങള്‍ പകര്‍ത്തുന്നുവെങ്കിലും അപകടം നടന്ന കൃത്യമായ സ്ഥലം അജ്ഞാതമായി തുടരുന്നു.

loaded truck falls on honda elevate

ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത ഹോണ്ട എലിവേറ്റ് എസ്‌യുവിയാണ് അപകടത്തില്‍ പെട്ടത്. ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയില്‍ രജിസ്റ്റര്‍ ചെയ്ത വലിയ ലോഡുമായി വന്ന ട്രക്ക് എലിവേറ്റിന്റെ മുകളിലേക്ക് മറിഞ്ഞാണ് നിര്‍ഭാഗ്യകരമായ അവസ്ഥയിലായത്. ഈ സംഭവം വാഹന സുരക്ഷയിലുള്ള ഹോണ്ടയുടെ പ്രതിബദ്ധതയും ബ്രാന്‍ഡ് എങ്ങനെയാണ് യാത്രക്കാരുടെ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നത് എന്നും എടുത്തുകാണിക്കുന്നു.

അപകടത്തിന്റെ അനന്തരഫലങ്ങളുടെ പരിമിതമായ ക്ലോസപ്പ് ഫൂട്ടേജ് ഉണ്ടെങ്കിലും ഇത് എങ്ങനെ സംഭവിച്ചു എന്നതിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്തായാലും അപകടം സംഭവിച്ചതിന് പിന്നാലെ ധാരാളം ആളുകള്‍ സംഭവ സ്ഥലത്ത് തടിച്ച് കൂടി. ഏവരെയും ആശ്ചര്യപ്പെടുത്തുന്ന സംഗതി എന്തെന്നാല്‍ ഫുള്‍ ലോഡിലുള്ള ട്രക്ക് മുകളിലേക്ക് പതിച്ചിട്ടും എസ്‌യുവിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി തോന്നുന്നില്ലെന്നതാണ്. ഹോണ്ട എലിവേറ്റിന്റെ ഘടന ആഘാതത്തെ ശ്രദ്ധേയമായി ഉള്‍ക്കൊള്ളുന്നുവെന്ന് വ്യക്തമാണ്.

loaded truck falls on honda elevate

ലോഹ പൈപ്പുകളാണ് ട്രക്കില്‍ ഉണ്ടായിരുന്നത് എന്നാണ് തോന്നുന്നത്. ഏതായാലും കനത്ത ലോഡുമായി വന്ന ട്രക്കുമായുള്ള കൂട്ടിയിടിയെ എസ്‌യുവി ചെറുക്കുന്നതായി കാണപ്പെട്ടു. കാറിന്റെ വശങ്ങള്‍ പൂര്‍ണമായി തകര്‍ന്നതായി ചിത്രങ്ങള്‍ കാണുമ്പോള്‍ തോന്നാമെങ്കിലും എ-പില്ലറുകള്‍ ആഘാതം നന്നായി ആഗിരണം ചെയ്തതായി തോന്നുന്നു. ഫെന്‍ഡറും പില്ലറുകളും ആഘാതം ആഗിരണം ചെയ്തു. വീഡിയോയില്‍ അപകടത്തിന്റെ കാരണം വിശദീകരിക്കുന്നില്ല. ട്രക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നോ അല്ലെങ്കില്‍ വല്ല കുഴിയിലും ചാടിയതാണോ എന്നീ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിച്ചിട്ടില്ല.

വീഡിയോ കണ്ടാല്‍ ഇത് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത കാര്‍ ആണെന്ന് തോന്നുന്നില്ല. സംഭവസമയത്ത് കാറിലുണ്ടായിരുന്നവരുടെ നിലയും വ്യക്തമല്ല. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഹോണ്ട എലിവേറ്റിന്റെ ദൃഢമായ നിര്‍മ്മാണ നിലവാരത്തിന്റെ തെളിവാണ് ഈ സംഭവം. ഇതാദ്യമായല്ല എലിവേറ്റിന്റെ ബില്‍ഡ് ക്വാളിറ്റി തെളിയിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുമ്പ് കര്‍ണാടകയിലെ ബാംഗ്ലൂരില്‍ വലിയ ഉണങ്ങിയ മരം വാഹനത്തിന് മുകളില്‍ വീണപ്പോള്‍ സമാനമായ ഒരു ദുരന്തത്തെ എലിവേറ്റ് അതിജീവിച്ചിരുന്നു.

ഹോണ്ട ഡീലര്‍ഷിപ്പിന് സമീപം പാര്‍ക്ക് ചെയ്ത എസ്‌യുവിയുടെ മുകളിലേക്കായിരുന്നു മരം നിലംപൊത്തിയത്. വിന്‍ഡ്ഷീല്‍ഡിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും റൂഫും പില്ലറുകളും ആഘാതം കാര്യക്ഷമമായി ആഗിരണം ചെയ്തു. ഈ സംഭവങ്ങള്‍ തങ്ങളുടെ യാത്രക്കാരെ സുരക്ഷയ്ക്ക് ഹോണ്ട എത്രകണ്ട് പ്രാധാന്യം നല്‍കുന്നുവെന്നതിന് അടിവരയിടുന്നു.എലിവേറ്റിനെ ഇതുവരെ ഔദ്യോഗിക ക്രാഷ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയിട്ടില്ലെങ്കിലും ആന്തരിക പരിശോധനകളില്‍ വിവിധ ക്രാഷ് സാഹചര്യങ്ങളില്‍ എസ്‌യുവിയുടെ അസാധാരണമായ പ്രകടനം പ്രകടമാക്കുന്നുവെന്ന് കമ്പനി ഉറപ്പുനല്‍കുന്നു.

എസ്‌യുവി 64 കിലോമീറ്റര്‍ വേഗതയില്‍ ഫ്രണ്ട് (ഓഫ്സെറ്റ്) ക്രാഷ് ടെസ്റ്റുകള്‍, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ സൈഡ് മൂവിംഗ് ബാരിയര്‍ ടെസ്റ്റുകള്‍, 50 കിലോമീറ്റര്‍ വേഗതയില്‍ ഫ്‌ലാറ്റ് ബാരിയര്‍ ഇംപാക്ടുകള്‍, സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടെ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമായതായി അവതരണ വേളയില്‍ ഹോണ്ട വെളിപ്പെടുത്തിയിരുന്നു.

ഗുരുതരമായ ആഘാതങ്ങളെ ചെറുക്കാനുള്ള ഹോണ്ട എലിവേറ്റിന്റെ കഴിവ് ഇന്ത്യയിലെ മത്സരാധിഷ്ഠിത വിപണിയിലെ സേഫ്റ്റി അവബോധമുള്ള ഉപഭോക്താക്കള്‍ക്ക് പറ്റിയ ശ്രദ്ധേയമായ ഓപ്ഷനായി മാറുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ ജനപ്രിയ മോഡലുകള്‍ക്കെതിരെയാണ് ഇതിന്റെ മത്സരം. എതിരാളികളെ അപേക്ഷിച്ച് ചില പ്രീമിയം ഫീച്ചറുകള്‍ കുറവാണെങ്കിലും എലിവേറ്റിന്റെ പെര്‍ഫോമന്‍സും ബില്‍ഡ് ക്വാളിറ്റിയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നവരെ ആകര്‍ഷിക്കും. എലിവേറ്റിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 11.91 ലക്ഷം രൂപ മുതലാണ്.

More from DriveSpark

Article Published On: Tuesday, October 1, 2024, 12:02 [IST]
English summary
Honda elevate outshines in build quality after fully loaded truck overturned over it viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X