അക്ഷയ്കുമാര്‍ അഭിനയിച്ച 'ഹോണ്ട ഈസ് ഹോണ്ട' പുറത്ത്
'ഹോണ്ട ഈസ് ഹോണ്ട' എന്ന പേരില്‍ ഒരു പുതിയ പ്രചാരണ പരിപാടിക്ക് ഹോണ്ട ഇന്ത്യ തുടക്കമിട്ടു. ഇന്ത്യയിലെ ഇരുചക്രവാഹനവിപണിയിലെ തങ്ങളുടെ നിഷേധിക്കാനാവാത്ത സാന്നിധ്യത്തെ ചൂണ്ടിക്കാണിക്കുകയാണ് ഈ പരസ്യത്തിലൂടെ ഹോണ്ട ചെയ്യുന്നത്. അക്ഷയ്കുമാറാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്.
വിമാനത്തില്‍ നിന്ന് ചാടിയിറങ്ങുന്ന മനുഷ്യര്‍ തീര്‍ക്കുന്ന 'ഹോണ്ട ചിറകു'കളാണ് ഈ പരസ്യത്തെ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യന്‍ ജനത അതിനെ അതിശയത്തോടെയും ആവേശത്തോടെയും നോക്കിക്കാണുന്നതായി പരസ്യം പറയുന്നു.
ഡെന്റ്‌സു മാര്‍കോം ആണ് ഈ പരസ്യം നിര്‍മിച്ചിരിക്കുന്നത്.

ടിവി പരസ്യങ്ങളിലൂടെയും സോഷ്യല്‍ മീഡിയ, റേഡിയോ, പത്രങ്ങള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തിയുമാണ് 'ഹോണ്ട ഈസ് ഹോണ്ട' പരസ്യപ്രചാരണം നടത്തുക. ആദ്യം സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ഈ പ്രചാരണപരിപാടി പിന്നീട് ടെലിവിഷനിലേക്കെത്തും.
ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ നാല് ഇരുചക്രവാഹനങ്ങളില്‍ ഒന്ന് ഹോണ്ടയാണെന്നാണ് കണക്ക്. ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ നിലവില്‍ 52 ശതമാനം വിപണിവിഹിതവുമായി ആര്‍ക്കും അടുക്കാനാവാത്ത ഒരിടത്ത് എത്തിനില്‍ക്കുന്നു ഹോണ്ട.


Click it and Unblock the Notifications








