ഹോണ്ട കാർ വാങ്ങുമ്പോൾ അല്പം കരുതിയാൽ കൊള്ളാം
ഹോണ്ട എന്നുപറയുമ്പോൾ ആദ്യം കമ്പിനിയുടെ മേൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തെകുറിച്ചാണ് ഏവരും പറയുക. എന്നാൽ ഗസീദാബാദിൽ നിന്നുള്ള സഞ്ജീവ് ഗുപ്തയുടെ കാര്യത്തിൽ അങ്ങനെയല്ല. ഹോണ്ട കാർ വാങ്ങിയല്ലോ എന്നോർത്ത് പരിതപിക്കുകയാണ് ഇപ്പോൾ.
പെട്രോളിന് വിട,148 കിലോമീറ്റര്‍ മൈലേജുള്ള ഹൈഡ്രജൻ ബൈക്ക് വരുന്നു
2014ലായിരുന്നു പുതിയ ഹോണ്ട അമേസിന്റെ ഒരു ഡീസൽ വേരിയന്റ് വാങ്ങിയത്. ഏതാണ്ട് 33,000കിലോമീറ്ററോളം ഉപയോഗിച്ചതിന് ശേഷം വെള്ളനിറത്തിലുള്ള പുക പുറന്തള്ളുന്നതായി കണ്ടെത്തി. കാർ സർവീസിനായി നൽകിയപ്പോൾ 60,000രൂപയോളമാകുമെന്നാണ് പറഞ്ഞത്. പക്ഷെ കാറിന് വാറന്റിയുമുണ്ടായിരുന്നു. രണ്ട് വർഷത്തെ വാരന്റിയാണ് ഹോണ്ട അമേസിന് നൽകിയിട്ടുള്ളത്.

വെള്ളം ഉള്ളിൽ കടന്ന് എൻജിൻ തകരാറിലായതാണ് കാരണമെന്നാണ് ഡീലർമാരുടെ ഭാഗത്തുനിന്നുണ്ടായ മറുപടി. എൻജിനകത്ത് എങ്ങനെ വെള്ളം കടക്കുംമെന്ന അതിശയമായിരുന്നു സഞ്ജീവിനുണ്ടായത്.

കനത്ത മഴയിൽ കാറോടിച്ചതാകാം ഇതിന് കാരണമെന്നാണ് ഡീലർമാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഹോണ്ട കനത്തമഴയിൽ കാറോടിക്കരുതെന്ന് വിലക്കിയിട്ടുണ്ടെങ്കിൽ താൻ അനുസരിച്ചേനെ എന്നായിരുന്നു സഞ്ജീവിന്റെ മറുപടി.

ഈ പ്രശ്നം പരിഹരിക്കുന്നതിനായി രണ്ട് മാസത്തോളം വണ്ടി ഷോറൂമിൽ തന്നെ വച്ചു. ഈ രണ്ട് മാസവും ഇഎംഐ മുടങ്ങാതെ അടക്കുന്നുമുണ്ടായിരുന്നു.

ഈ സമയം ഹോണ്ടയുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടുവെങ്കിലും ഉടൻ തന്നെ നിങ്ങളുടെ സമീപിക്കുന്നതായിരിക്കും എന്ന വാക്കൊഴിച്ച് പിന്നെയൊരു മറുപടിയും ഉണ്ടായില്ല.

ഈയൊരു പ്രശ്നം കൊണ്ട് ഈ ഹോണ്ട ഉടമയ്ക്ക് നന്നായി വലയേണ്ടി വന്നു എന്നുമാത്രമല്ല എൻജിൻ റിപ്പയർ ചെയ്യാൻ 37,749രൂപയോളം ചിലവാക്കേണ്ടതായും വന്നു.

സർവീസിന് ശേഷം കാർ തിരിച്ചെടിത്തപ്പോൾ പൊതുജനങ്ങളെ ഇത് ബോധ്യപ്പെടുത്താൻ കാറിൽ പോസ്റ്ററുകൾ പതിപ്പിച്ചു.

ഹോണ്ട അമേസ് വാങ്ങരുത്, അമേസ് വാങ്ങിയതിന് ശേഷം അതിനെകുറിച്ചോർത്ത് കണ്ണീർപൊഴിക്കുകയാണ്, മോശപ്പെട്ട സർവീസാണ് ഹോണ്ടയുടെ ഭാഗത്തുനിന്നുമുണ്ടായത് എന്നുള്ള പോസ്റ്ററായിരുന്നു കാറിൽ പതിച്ചത്.

ഇതാളുകൾ ശ്രദ്ധിക്കപ്പെടുകയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം എൻജിൻ മാറ്റി കൊടുക്കാമെന്നുള്ള നിലപാടിലായിരുന്നു കമ്പനി എന്നാണ് സഞ്ജീവ് പറയുന്നത്.

ഹോണ്ടയ്ക്ക് എതിരെയുണ്ടാകുന്ന ആദ്യത്തെ പരാതിയല്ലയിത്. 2011ൽ ഹോണ്ട ജാസുമായി ഒരു ഉടമ സർവീസിനായി സമീപിച്ചപ്പോഴും ഇതുപോലെയൊരു സംഭവമുണ്ടായി.

സർവീസിനായുള്ള മൊത്തം കാശും ഉടമ അടച്ചു പക്ഷെ ഡെലിവറിക്കായി കുറച്ച് നാൾ പിടിക്കുമെന്നായിരുന്നു സർവീസ് സെന്റർക്കാർ അറിയിച്ചിരുന്നത്.

ഉടമ കുറേക്കാലം കാത്തിരുന്നു ഏകദേശം ഏഴുമാസത്തോളമായിട്ടും കാർ ഡെലിവറി ചെയ്യാൻ കമ്പനി തയ്യാറായില്ല.

സർവീസിനായി ഉടമയടച്ച മുഴുവൻ കാശും തിരിച്ചുനൽകാനും കമ്പനി വിസമ്മതിച്ചു. തുടർന്ന് കാറുടമ കമ്പനിക്കെതിരെ ലീഗൽ നോട്ടീസ് അയക്കുകയായിരുന്നു.

നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് കാർ വേഗത്തിൽ വിട്ടുനൽകിയത്. കാർ സർവീസും തൃപ്തികരമല്ലായിരുന്നു.

സർവീസിനായുള്ള മൊത്തം കാശ് നൽകിയിട്ടും കാർ നൽകാത്തതും വേണ്ട രീതിയിൽ സർവീസ് ചെയ്ത് കൊടുക്കാത്തതുമായ പരാതികൾ അല്ല ഒരു ഉപഭോക്താവിനെ സംബന്ധിച്ച് കമ്പനികളിൽ നിന്ന് ലഭിക്കേണ്ടത്. നല്ല സർവീസ് അതാണ് ഏവരും ആഗ്രഹിക്കുന്നത്.

ടീച്ചർക്ക് നഴ്സറി കുട്ടിയുടെ വക ബെൻസ് കാർ, ഭാഗ്യവതിയായ ടീച്ചർ!

ലൈസൻസില്ലാതെയും വണ്ടിയോടിക്കാമത്രെ! ആപ്പ് ഒരു ആപാകുമോ?


Click it and Unblock the Notifications