പുത്തന്‍ റോഡിലെ വന്‍ ഗര്‍ത്തത്തില്‍ വീണ് ആക്ടിവ; ഒടുവില്‍ 'കുഴി മാന്തി'

കുറച്ച് നാളുകള്‍ക്ക് മുമ്പ് റോഡിലെ കുഴികളായിരുന്നു കേരളത്തിലെ ചര്‍ച്ചയെങ്കില്‍ ഇന്നത് കുഴമന്തിയായി മാറിയിരിക്കുകയാണ്. എന്നാല്‍ നമ്മുടെ രാജ്യത്തെ റോഡുകളുടെ നിലവാരം ചിലയിടങ്ങളില്‍ ഉയര്‍ന്നുവെങ്കിലും എല്ലായിടത്തും ഒരുപോലെയല്ല. റോഡുകളുടെ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് നിര്‍മാണത്തിന് പിന്നാലെ പൊളിയാന്‍ കാരണം. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു. സ്‌കൂട്ടറും ഇരുചക്രവാഹനങ്ങളും ഇത്തരം കുഴികളില്‍ വീണ് ജീവഹാനി വരെ സംഭവിച്ചിട്ടുണ്ട്.

പുത്തന്‍ റോഡിലെ വന്‍ ഗര്‍ത്തത്തില്‍ വീണ് ആക്ടിവ; ഒടുവില്‍ 'കുഴി മാന്തി'

പുതുപുത്തന്‍ റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തത്തിലേക്ക് ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ വീണ സംഭവമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാനിലെ ജോധ്പൂരിലാണ് വിചിത്രമായ സംഭവം. ഒരു ഹോണ്ട ആക്ടിവ ഐ സ്‌കൂട്ടര്‍ നടുറോഡലുള്ള കുഴിയില്‍ വീണ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി.

പുത്തന്‍ റോഡിലെ വന്‍ ഗര്‍ത്തത്തില്‍ വീണ് ആക്ടിവ; ഒടുവില്‍ 'കുഴി മാന്തി'

വലിയ കുഴിയില്‍ സ്‌കൂട്ടര്‍ പൂര്‍ണമായി വീണു. ടാറിംഗിന് താഴെയുള്ള മണ്ണ് ഒലിച്ചുപോയതായാണ് തോന്നുന്നത്. റോഡില്‍ കുഴിയുണ്ടായ സ്ഥലം പൊള്ളയായി കാണപ്പെടുന്നത് ഇതിലേക്കാണ് വിരല്‍ ചുണ്ടുന്നത്. നമ്മുടെ രാജ്യത്ത് ആദ്യമായല്ല ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുത്തന്‍ റോഡിലെ വന്‍ ഗര്‍ത്തത്തില്‍ വീണ് ആക്ടിവ; ഒടുവില്‍ 'കുഴി മാന്തി'

പല കാരണങ്ങള്‍ കൊണ്ട് റോഡില്‍ ഇത്തരം കുഴികള്‍ രൂപപ്പെടാം. മഴയാണ് അതിലൊരു കാരണം. കഴിഞ്ഞ രണ്ട് മാസങ്ങളായി ഉത്തരേന്ത്യയില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യയിലെ പല മെട്രോ നഗരങ്ങളും വെള്ളത്തിനടിയിലായിരുന്നു.

പുത്തന്‍ റോഡിലെ വന്‍ ഗര്‍ത്തത്തില്‍ വീണ് ആക്ടിവ; ഒടുവില്‍ 'കുഴി മാന്തി'

ശക്തമായ മഴ പെയ്താല്‍ വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ ടാറിങ്ങിന് താഴെയുള്ള നനുത്ത മണ്ണ് ഒലിച്ചുപോകുകയും അത് റോഡുകളുടെ തകര്‍ച്ചക്ക് കാരണമാകുകയും ചെയ്യുന്നു. മഴക്കാലത്ത് റോഡില്‍ പുതിയ കുഴികള്‍ രൂപപ്പെടുന്നത് നമ്മള്‍ കാണാറുണ്ട്. റോഡിനടിയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നതോടെ മണ്ണ് ഒലിച്ചുപോകുകയും അതേത്തുടര്‍ന്ന് റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും ചെയ്യും.

പുത്തന്‍ റോഡിലെ വന്‍ ഗര്‍ത്തത്തില്‍ വീണ് ആക്ടിവ; ഒടുവില്‍ 'കുഴി മാന്തി'

ജോധ്പൂരിലെ റോഡില്‍ ഇത്രയും വലിയ ഗര്‍ത്തം രൂപപ്പെടാനുള്ള ഒരു കാരണം ഇതാണെന്നാണ് സൂചന. റോഡ് നിര്‍മാണത്തിലെ അപാകതയും കാരണമാകും. ഈ വലിയ ഗര്‍ത്തത്തില്‍ നേരിട്ട് വീണാല്‍ യാത്രക്കാരന് സാരമായി പരിക്കേല്‍ക്കുമെന്ന് നിസ്സംശയം പറയാനാകും. എന്നാല്‍ ഇവിടെ റൈഡര്‍ വലിയ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പുത്തന്‍ റോഡിലെ വന്‍ ഗര്‍ത്തത്തില്‍ വീണ് ആക്ടിവ; ഒടുവില്‍ 'കുഴി മാന്തി'

അപകടമുണ്ടായത് പ്രദേശവാസിക്കാണോ അതോ അതിലേ പോകുകയായിരുന്ന മറ്റാര്‍ക്കെങ്കിലും ആണോയെന്ന കാര്യം തീര്‍ച്ചയില്ല. കുഴി കണ്ടെങ്കിലും കൃത്യസമയത്ത് സ്‌കൂട്ടര്‍ യാത്രക്കാരന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. സ്‌കൂട്ടര്‍ കുഴിയില്‍ വീണതിന് പിന്നാലെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. റൈഡറെ നാട്ടുകാരാണ് കുഴിയില്‍ നിന്ന് കയറ്റിയത്. പിന്നാലെ സ്‌കൂട്ടര്‍ പുറത്തെടുക്കാനുള്ള വഴികള്‍ തേടുകയായിരുന്നു. അവസാനം അവര്‍ ഒരു എക്സ്‌കവേറ്റര്‍ കൊണ്ടുവന്ന് അതിന്റെ ബക്കറ്റില്‍ ഒരു കയര്‍ കെട്ടിയാണ് സ്‌കൂട്ടര്‍ പുറത്തെടുത്തത്.

പുത്തന്‍ റോഡിലെ വന്‍ ഗര്‍ത്തത്തില്‍ വീണ് ആക്ടിവ; ഒടുവില്‍ 'കുഴി മാന്തി'

പൊലീസ് സ്ഥലത്തെത്തി റോഡ് പരിശോധിച്ചു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ മഴക്കാലത്ത് നടന്ന സമാനമായ ഒരു സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഒരു സിങ്ക് ഹോള്‍ ഒരു ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 കാര്‍ മുങ്ങിയ സംഭവമകയിരുന്നു അത്. ഒരു പൊലീസ് കോണ്‍സ്റ്റബിളിന്‍േറതായിരുന്നു കാര്‍. കാര്‍ ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ റോഡ് പെട്ടെന്ന് തകരുകയായിരുന്നു. അപകടത്തില്‍ അദ്ദേഹം പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു.

പുത്തന്‍ റോഡിലെ വന്‍ ഗര്‍ത്തത്തില്‍ വീണ് ആക്ടിവ; ഒടുവില്‍ 'കുഴി മാന്തി'

റോഡില്‍ യാത്ര ചെയ്യുമ്പോള്‍ പ്രത്യേകിച്ച് മഴക്കാലത്ത് അതീവ ശ്രദ്ധ വേണം. മണ്‍സൂണ്‍ കാലത്ത് പല തരത്തിലുള്ള അപകടങ്ങളും വരാം. അത് ഒരു പക്ഷേ കുഴികളാകാം കടപുഴകി വീഴുന്ന മരങ്ങളും മറ്റും ആകാം. അതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കുക.

Source: CarBlogIndia

Most Read Articles

Malayalam
English summary
Honda scooter completely fell into pothole in the middle of a road at jodhpur
Story first published: Thursday, October 6, 2022, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X