സ്പ്ലെൻഡറോ? ഷൈനോ? 100 സിസി സെഗ്മെന്റിൽ കേമനാര്? ഒന്നു മാറ്റുരയ്ക്കാം

ലോകത്തെ ഏറ്റവും വലിയ ടു-വീലർ വിപണികളിൽ ഒന്നായ ഇന്ത്യയിൽ ഇന്നും 100 സിസി സെഗ്മെന്റ് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നു തന്നെയാണ്. കാലങ്ങളായി ഈ വിഭാഗത്തിൽ രാജകീയമായി വാഴുന്ന മോഡലാണ് ഹീറോ സ്പ്ലെൻഡർ. പതിറ്റാണ്ടുകളായി ഡിസൈനിലും സ്റ്റൈലിംഗിലും കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലെങ്കിലും സ്പ്ലെൻഡർ ഇന്നും സ്റ്റാറാണ്.

എന്നാൽ ഇപ്പോൾ ഹീറോ സ്‌പ്ലെൻഡർ പ്ലസിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാൻ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (HMSI) അടുത്തിടെ തങ്ങളുടെ പുതിയ 100 സിസി ഷൈൻ പുറത്തിറക്കിയിരിക്കുകയാണ്. വില, എഞ്ചിൻ സ്പെക്ക്, മൈലേജ്, സവിശേഷതകൾ എന്നിവയുടെ കാര്യത്തിൽ ഇരു ബൈക്കുകളും തമ്മിൽ നമുക്ക് ഒന്ന് മാറ്റുരച്ച് നോക്കാം.

ഹോണ്ട മോട്ടോര്‍സൈക്കിള്‍

ഹോണ്ട ഷൈൻ 100 Vs ഹീറോ സ്‌പ്ലെൻഡർ പ്ലസ് - വില

ഹോണ്ടയുടെ പുതിയ 100 സിസി മോട്ടോർസൈക്കിൾ 64,900 രൂപ എക്സ്-ഷോറൂം വിലയിൽ വരുന്ന ഒരേയൊരു വേരിയന്റിലാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ മറുവശത്ത് ഷൈൻ 100 -ന്റെ പ്രധാന എതിരാളിയായ ഹീറോ സ്‌പ്ലെൻഡർ പ്ലസ് ഒന്നിലധികം വേരിയന്റുകളിൽ ലഭ്യമാണ്. സ്പ്ലെൻഡറിന്റെ വില 72,420 രൂപയിൽ ആരംഭിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്, ഡിജിറ്റൽ സ്പീഡോമീറ്റർ എന്നിവ അടങ്ങിയ സ്‌പ്ലെൻഡർ X-ടെക് വേരിയന്റിന് 75,840 രൂപയാണ് വില. വിലയുടെ കാര്യത്തിൽ ഷൈൻ 100 -ന് സ്‌പ്ലെൻഡറിനേക്കാൾ 7,500 രൂപ കുറവാണ്. ഷൈൻ 100 -ന്റെ ഡെലിവറികൾ 2023 മെയ് മാസത്തിൽ ആരംഭിക്കും എന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്.

ഹോണ്ട ഷൈൻ 100 Vs ഹീറോ സ്‌പ്ലെൻഡർ പ്ലസ് - സവിശേഷതകൾ

ഹോണ്ടയുടെ പുതിയ ഷൈൻ 100 സിസി 7.6 PS മാക്സ് പവറും 8.05 Nm പീക്ക് torque ഉം പുറപ്പെടുവിക്കാൻ പര്യാപ്തമായ 100 സിസി, സിംഗിൾ-സിലിണ്ടർ എഞ്ചിനുമായിട്ടാണ് വരുന്നത്. ഓട്ടോമാറ്റിക് ചോക്ക് സിസ്റ്റമുള്ള സ്റ്റാർട്ട് സോളിനോയിഡിനൊപ്പം പിസ്റ്റൺ-കൂളിംഗ് ഓയിൽ ജെറ്റും ഓഫ്‌സെറ്റ് പിസ്റ്റണും മോട്ടോറിനുണ്ട്. ഡയമണ്ട് ഫ്രെയിമിൽ സജ്ജീകരിച്ചിരിക്കുന്ന ബൈക്ക് ഫ്രണ്ടിൽ ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ട്വിൻ ഷോക്ക് അബ്‌സോർബേഴ്‌സ് സസ്പെൻഷനുമായാണ് വിൽപ്പനയ്ക്ക് എത്തുന്നത്. കോമ്പി ബ്രേക്കിംഗ് സിസ്റ്റത്തിനൊപ്പം മുന്നിലും പിന്നിലും ഡ്രം യൂണിറ്റുകളാണ് ബ്രേക്കിംഗ് സിസ്റ്റം കൈകാര്യം ചെയ്യുന്നത്.

ഹോണ്ട മോട്ടോര്‍സൈക്കിള്‍

മറുവശത്ത്, ഹീറോ സ്‌പ്ലെൻഡർ പ്ലസിൽ 7.9 bhp പവറും 8.05 Nm torque ഉം പുറപ്പെടുവിക്കുന്ന 97.2 സിസി ഫ്യുവൽ ഇഞ്ചക്‌റ്റഡ് എഞ്ചിൻ സെറ്റ് ചെയ്തിരിക്കുന്നു. നാല് സ്പീഡ് ഗിയർബോക്സാണ് ഇതിൽ ഹീറോ വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിട്ടുള്ള ടെലിസ്‌കോപിക് ഫോർക്കും റിയർ ആക്സിലിൽ മോണോഷോക്ക് യൂണിറ്റുമാണ് സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. കൂടാതെ മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണ് ഇവിടെയും ബ്രേക്കിംഗ് ഹാൻഡിൽ ചെയ്യുന്നത്.

ഹോണ്ട ഷൈൻ 100 Vs ഹീറോ സ്‌പ്ലെൻഡർ പ്ലസ് - മൈലേജ്

ഷൈൻ 100 -ന്റെ മൈലേജ് കണക്കുകൾ ഹോണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ബെസ്റ്റ്-ഇൻ-ക്ലാസ് ഫ്യുവൽ ഇക്കോണമി ഈ കമ്മ്യൂട്ടർ മോഡൽ നൽകുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. എന്നാൽ ലിറ്ററിന് 65 കിലോമീറ്റർ മുതൽ 80.6 കിലോമീറ്റർ മൈലേജ് ഹീറോ സ്‌പ്ലെൻഡർ പ്ലസ് വാഗ്ദാനം ചെയ്യുന്നു.

ഹോണ്ട മോട്ടോര്‍സൈക്കിള്‍

ഹോണ്ട ഷൈൻ 100 Vs ഹീറോ സ്‌പ്ലെൻഡർ പ്ലസ് - അളവുകൾ

ഹോണ്ട ഷൈൻ 100 സിസി -ക്ക് 1245 mm വീൽബേസാണുള്ളത് 786 mm സീറ്റ് ഹൈറ്റും ഇത് വാഗ്ദാനം ചെയ്യുന്നു. ഇതിന് 168 mm ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കുന്നു. കൂടാതെ 9.0 ലിറ്ററാണ് ഫ്യുവൽ ടാങ്കിന്റെ കപ്പാസിറ്റി. ആകെ മൊത്തം 99 കിലോഗ്രാം ഭാരമാണ് ബൈക്കിനുള്ളത്.

സ്‌പ്ലെൻഡർ പ്ലസിന്റെ വീൽബേസ്, സീറ്റ് ഹൈറ്റ്, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ഷൈൻ 100 -നേക്കാൾ അല്പം കുറവാണ്. ബൈക്കിന്റെ വീൽബേസ് 1236 mm, സീറ്റ് ഹൈറ്റ് 785 mm, ഗ്രൗണ്ട് ക്ലിയറൻസ് 165 mm എന്നിങ്ങനെയാണ്. എന്നിരുന്നാലും, 9.8 ലിറ്ററുമായി ഫ്യുവൽ ടാങ്ക് കപ്പാസിറ്റി അല്പം കൂടുതലാണ്. പുതിയ ഹോണ്ട 100 സിസി ബൈക്കുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹീറോ സ്‌പ്ലെൻഡർ പ്ലസ് 112 കിലോഗ്രാം ഭാരമുള്ളത് എന്നതും ശ്രദ്ധേയമാണ്.

ഹോണ്ട ഷൈൻ 100 Vs ഹീറോ സ്‌പ്ലെൻഡർ പ്ലസ് - ഫീച്ചറുകൾ

ഹോണ്ടയുടെ പുതിയ 100 സിസി ബൈക്കിൽ ഹാലജൻ ഹെഡ്‌ലാമ്പ്, സെൽഫ് സ്റ്റാർട്ടർ, ഓൾ-ബ്ലാക്ക് അലോയ് വീലുകൾ, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്, ഡ്യുവൽ പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കോമ്പി ബ്രേക്കിംഗ് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

ഷൈൻ 100 -നേക്കാൾ കൂടുതൽ ഫീച്ചറുകൾ ഹീറോ സ്‌പ്ലെൻഡർ പ്ലസിനുണ്ട്. സ്വിച്ചബിൾ i3S സാങ്കേതികവിദ്യ, എഞ്ചിൻ കട്ട് ഓഫ് സെൻസർ, USB ചാർജർ, 18 ഇഞ്ച് അലോയി വീലുകൾ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവ ഈ മോട്ടോർസൈക്കിളിലുണ്ട്.

More from DriveSpark

Article Published On: Saturday, March 18, 2023, 20:00 [IST]
English summary
Honda shine 100 vs hero splendor plus 100cc motorcycles features design and specs compared
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X