ചിറകുകൾ മുളച്ച് വാനിൽ പറന്ന് ഹോണ്ട; ഹോണ്ടജെറ്റ് എലൈറ്റ് S ആഢംബര വിമാനം വിപണിയിൽ

രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഹോണ്ട തങ്ങളുടെ ആദ്യത്തെ വിമാനം വികസിപ്പിച്ചതെന്നും തുടർന്നുള്ള വർഷങ്ങളിൽ ആവശ്യമായ നിരവധി സർട്ടിഫിക്കേഷനുകൾ നേടിയെടുത്ത് ഭാരം കുറഞ്ഞ വിമാനങ്ങളുടെ വിഭാഗത്തിൽ നിരവധി പരീക്ഷണങ്ങളും നടത്തിയിരുന്നെന്നും പലർക്കും അറിയില്ല.

ചിറകുകൾ മുളച്ച് വാനിൽ പറന്ന് ഹോണ്ട; ഹോണ്ടജെറ്റ് എലൈറ്റ് S ആഢംബര വിമാനം വിപണിയിൽ

എന്നാൽ ഹോണ്ടയിൽ നിന്നുള്ള ഏറ്റവും പുതിയ വിമാനം - ഹോണ്ടജെറ്റ് എലൈറ്റ് S - തികച്ചും നിഫ്റ്റിയും ശ്രദ്ധേയവുമായ നവീകരണങ്ങളുമായി എത്തുന്നു.

ചിറകുകൾ മുളച്ച് വാനിൽ പറന്ന് ഹോണ്ട; ഹോണ്ടജെറ്റ് എലൈറ്റ് S ആഢംബര വിമാനം വിപണിയിൽ

മുകളിലൂടെ പറക്കുമ്പോൾ അതിനെ ലോകം തിരിച്ചറിയുമെന്ന് ഈ നവീകരണങ്ങൾ ഉറപ്പുവരുത്തുന്നു. ഉയർന്ന നിലവാരത്തിലുള്ള നിരവധി ഹോണ്ട കാറുകൾ വാഗ്ദാനം ചെയ്യുന്ന ആഡംബരങ്ങൾ സംയോജിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ബിസിനസ്സ് ജെറ്റാണിത്.

ചിറകുകൾ മുളച്ച് വാനിൽ പറന്ന് ഹോണ്ട; ഹോണ്ടജെറ്റ് എലൈറ്റ് S ആഢംബര വിമാനം വിപണിയിൽ

ഓവർ-ദി-വിംഗ് എഞ്ചിൻ മൗണ്ട് (OTWEM) ഉപയോഗിച്ചുകൊണ്ട് ഹോണ്ടജെറ്റ് എലൈറ്റ് S മികച്ച ടേക്ക് ഓഫ് വെയിറ്റ് വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തതാണെന്ന് അവകാശപ്പെടുന്നു.

ചിറകുകൾ മുളച്ച് വാനിൽ പറന്ന് ഹോണ്ട; ഹോണ്ടജെറ്റ് എലൈറ്റ് S ആഢംബര വിമാനം വിപണിയിൽ

ഇതിന്റെ അടിസ്ഥാന അർത്ഥം, വിമാനത്തിന്റെ പരമാവധി ടേക്ക് ഓഫ് ഭാരം 90 കിലോയോളം ഉയർന്നു എന്നതാണ്, ഇത് അധിക യാത്രക്കാരെ അനുവദിക്കുന്ന അല്ലെങ്കിൽ മെച്ചപ്പെട്ട ഫ്ലൈയിംഗ് റേഞ്ച്, ഏകദേശം 225 കിലോമീറ്റർ വധിപ്പിക്കുന്നു.

ചിറകുകൾ മുളച്ച് വാനിൽ പറന്ന് ഹോണ്ട; ഹോണ്ടജെറ്റ് എലൈറ്റ് S ആഢംബര വിമാനം വിപണിയിൽ

അഡ്വാൻസ്ഡ് സ്റ്റിയറിംഗ് ആഗ്‌മെന്റേഷൻ സിസ്റ്റം (ASAS) എന്ന സവിശേഷത ഉപയോഗിക്കാൻ പൈലറ്റിന് ​​കഴിയുമെന്നതിനാൽ അധിക ഫ്ലൈയിംഗ് റേഞ്ച് പൈലറ്റിനെ അലട്ടുന്നില്ല.

ചിറകുകൾ മുളച്ച് വാനിൽ പറന്ന് ഹോണ്ട; ഹോണ്ടജെറ്റ് എലൈറ്റ് S ആഢംബര വിമാനം വിപണിയിൽ

പൈലറ്റിന് ഒരു ഇടവേള എടുക്കാൻ സഹായിക്കുന്നതിന് - പരമ്പരാഗത വിമാനങ്ങളിലെ ഓട്ടോപൈലറ്റ് പോലെ വിമാനത്തിന്റെ പ്രവർത്തനം ഓട്ടോമാറ്റിക്കായി നിയന്ത്രിക്കാൻ ഈ സിസ്റ്റത്തിന് കഴിയും.

ചിറകുകൾ മുളച്ച് വാനിൽ പറന്ന് ഹോണ്ട; ഹോണ്ടജെറ്റ് എലൈറ്റ് S ആഢംബര വിമാനം വിപണിയിൽ

ഹോണ്ടജെറ്റ് എലൈറ്റ് S വളരെ ഉയരത്തിൽ പറക്കുന്നില്ലെങ്കിലും, അത് തികച്ചും മികച്ച പര്കടം കാഴ്ച്ചവെക്കുന്നു. ഗൺമെറ്റൽ, ലക്സ് ഗോൾഡ്, ഡീപ് സീ ബ്ലൂ എന്നീ പുതിയതും എക്സ്ക്ലൂസീവുമായ പെയിന്റ് സ്കീമുകളിൽ വിമാനം ലഭ്യമാണ്. ഒരു എലൈറ്റ് S ലോഗോ എക്സ്റ്റീരിയർ ലുക്ക് പൂർത്തിയാക്കുന്നു.

ചിറകുകൾ മുളച്ച് വാനിൽ പറന്ന് ഹോണ്ട; ഹോണ്ടജെറ്റ് എലൈറ്റ് S ആഢംബര വിമാനം വിപണിയിൽ

നിങ്ങൾക്ക് എപ്പോഴെങ്കിലും അത്തരമൊരു വിമാനത്തിനുള്ളിൽ പ്രവേശിക്കാൻ സാധിച്ചാൽ അവ ഒരു ആഢംബര ബിസിനസ്സ്-ക്ലാസ് ഫ്ലൈയിംഗ് മെഷീനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എന്ന് വ്യക്തമാകും.

ചിറകുകൾ മുളച്ച് വാനിൽ പറന്ന് ഹോണ്ട; ഹോണ്ടജെറ്റ് എലൈറ്റ് S ആഢംബര വിമാനം വിപണിയിൽ

ക്രീം, ബീജ് കളർ സ്കീം, ഒപ്പം കുഷ്യനുള്ള സീറ്റുകളും ക്രമീകരിക്കാവുന്ന ലോഞ്ച് ടേബിളുകളും, ഡയരക്ഷണൽ ഫോക്കസ് ലൈറ്റിംഗും ഷേഡുകളുള്ള വലിയ വിൻഡോകളും വിമാനത്തിന് ശാന്തമായ അന്തരീക്ഷം നൽകാൻ സഹായിക്കുന്നു.

ചിറകുകൾ മുളച്ച് വാനിൽ പറന്ന് ഹോണ്ട; ഹോണ്ടജെറ്റ് എലൈറ്റ് S ആഢംബര വിമാനം വിപണിയിൽ

വിവേകമുള്ള കണ്ണുള്ള ആർക്കും, ഇന്റീരിയറുകൾ താഴെ റോഡൽ ഓടുന്ന ചില ഹോണ്ട കാറുകളുടെ ക്യാബിനോട് സാമ്യമുള്ളതായിരിക്കാം.

ചിറകുകൾ മുളച്ച് വാനിൽ പറന്ന് ഹോണ്ട; ഹോണ്ടജെറ്റ് എലൈറ്റ് S ആഢംബര വിമാനം വിപണിയിൽ

സ്വകാര്യ ഫ്ലൈയിംഗ് അനുഭവം തേടുന്ന നിരവധി ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ വിമാനം ഇഷ്ടപ്പെടുന്ന ഓപ്ഷനായിരിക്കുമെന്ന് ഹോണ്ട എയർക്രാഫ്റ്റ് കമ്പനിക്ക് ഉറപ്പുണ്ട്.

ചിറകുകൾ മുളച്ച് വാനിൽ പറന്ന് ഹോണ്ട; ഹോണ്ടജെറ്റ് എലൈറ്റ് S ആഢംബര വിമാനം വിപണിയിൽ

2018 -ൽ അവതരിപ്പിച്ചതിനുശേഷം, ഹോണ്ടജെറ്റ് എലൈറ്റ് പ്രശംസനീയമായ കാര്യപ്രാപ്തിക്കൊപ്പം ക്ലാസിലെ തന്നെ ഏറ്റവും മികച്ച പ്രകടനവും കൈവരിച്ചു. പുതിയ എലൈറ്റ് S ഉപയോഗിച്ച് വിമാനത്തിന്റെ കഴിവ് വികസിപ്പിക്കുന്നതിൽ തങ്ങൾ മറ്റൊരു പടി മുന്നോട്ട് പോകുന്നു എന്ന് ഹോണ്ട എയർക്രാഫ്റ്റ് പ്രസിഡന്റും സിഇഒയുമായ മിച്ചിമാസ ഫുജിനോ പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Unveils New Hondajet Elite S Luxury Airplane. Read in Malayalam.
Story first published: Friday, May 28, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X