ഓൾഡിനെ വെല്ലും ന്യൂ ജെൻ Honda; WR-V -യുടെ പുത്തൻ മോഡലും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട പുതിയ തലമുറ WR-V ഔദ്യോഗികമായി അവതരിപ്പിച്ചു. മുൻ തലമുറ/നാലാം തലമുറ സിറ്റി, ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന അമേസ് സെഡാൻ എന്നിവയെ പിന്തുണയ്ക്കുന്ന പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഹോണ്ട WR-V ഒരുങ്ങുന്നത്.

ഓൾഡിനെ വെല്ലും ന്യൂ ജെൻ Honda; WR-V -യുടെ പുത്തൻ മോഡലും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

യഥാർത്ഥത്തിൽ, പഴയ WR-V ജാസിന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പുതിയ മോഡൽ വലുപ്പത്തിൽ അല്പം വളർച്ച നേടുന്നു, പഴയ മോഡലിനേക്കാൾ നീളവും വീതിയും ഉയരവും ഇതിന് കൂടുതലാണ്.

ഓൾഡിനെ വെല്ലും ന്യൂ ജെൻ Honda; WR-V -യുടെ പുത്തൻ മോഡലും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

ഈ ലേഖനത്തിൽ, പുതിയ ഹോണ്ട WR-V -യും പഴയ WR-V -യും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെക്കുറിച്ച് നമുക്ക് പരിശോധിക്കാം.

Specifications New WR-V Old WR-V
Length 4060 mm 3999 mm
Width 1780 mm 1734 mm
Height 1608 mm 1601 mm
Wheelbase 2485 mm 2555 mm
Ground Clearance 220 mm 188 mm
Boot space 380 L 363 L
Engine Specifications
Engine 1.5L i-VTEC Petrol 1.2L i-VTEC Petrol
Power 121 bhp 89 bhp
Torque 145 Nm 110 Nm
Gearbox CVT 5MT
ഓൾഡിനെ വെല്ലും ന്യൂ ജെൻ Honda; WR-V -യുടെ പുത്തൻ മോഡലും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

ആനുപാതികമായി, പുതിയ WR-V 4,060 mm നീളവും 1,780 mm വീതിയും 1,608 mm ഉയരവും 2,485mm വീൽബേസുമുണ്ട്. കോംപാക്ട് എസ്‌യുവിക്ക് 220 mm ഗ്രൗണ്ട് ക്ലിയറൻസും ഉണ്ട്, ഇത് അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ഉയർന്നതാണ്.

ഓൾഡിനെ വെല്ലും ന്യൂ ജെൻ Honda; WR-V -യുടെ പുത്തൻ മോഡലും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

ഇന്ത്യൻ മാർക്കറ്റിൽ നാല് മീറ്ററിൽ താഴെ നീളവുമായിട്ടാണ് പഴയ WR-V വരുന്നത്. ഇതിന് 3,999 mm നീളവും 1,734 mm വീതിയും 1,601 mm ഉയരവും 2,555 mm വീൽബേസുമുണ്ട്. കൂടാതെ 188 mm ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കുന്നു.

ഓൾഡിനെ വെല്ലും ന്യൂ ജെൻ Honda; WR-V -യുടെ പുത്തൻ മോഡലും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ WR-V 61 mm നീളവും 46 mm വീതിയും 7 mm ഉയരവും കൂടുതലാണ്. എന്നിരുന്നാലും, ഇത് 70 mm ഷോർട്ട് വീൽബേസിൽ സഞ്ചരിക്കുന്നു. എന്നാൽ 32 mm ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസാണ് പുതിയ മോഡലിനുള്ളത്.

ഓൾഡിനെ വെല്ലും ന്യൂ ജെൻ Honda; WR-V -യുടെ പുത്തൻ മോഡലും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

പുതിയ ഹോണ്ട WR-V VS പഴയ WR-V - സ്പെസിഫിക്കേഷനുകൾ:

സിറ്റി സെഡാന് കരുത്ത് പകരുന്ന 1.5 ലിറ്റർ i-VTEC ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പുതിയ WR-V -ക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിന് 121 bhp കരുത്തും 145 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴിയാണ് ഫ്രണ്ട് വീലുകളിലേക്ക് പവർ കൈമാറുന്നത്.

ഓൾഡിനെ വെല്ലും ന്യൂ ജെൻ Honda; WR-V -യുടെ പുത്തൻ മോഡലും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

ഇന്ത്യ-സ്പെക്ക് WR-V 1.2 -ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.5 -ലിറ്റർ ഫോർ സിലിണ്ടർ ടർബോ-ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ആദ്യത്തേത് 89 bhp പവറും 110 Nm torque ഉം വാഗ്ദാനം ചെയ്യുമ്പോൾ, ഡീസൽ എഞ്ചിൻ 99 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിൽ ലഭ്യമാണ്.

ഓൾഡിനെ വെല്ലും ന്യൂ ജെൻ Honda; WR-V -യുടെ പുത്തൻ മോഡലും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

195/60 സെക്ഷൻ ടയറുള്ള 16 ഇഞ്ച് വീലിലാണ് പഴയ മോഡലിൽ വരുന്നത്. മറുവശത്ത്, പുതിയ ഹോണ്ട WR-V യഥാക്രമം 215/55, 215/60 സെക്ഷൻ ടയറുകൾക്കൊപ്പം 16, 17 ഇഞ്ച് വീലുകൾ വാഗ്ദാനം ചെയ്യുന്നു.

ഓൾഡിനെ വെല്ലും ന്യൂ ജെൻ Honda; WR-V -യുടെ പുത്തൻ മോഡലും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

പുതിയ ഹോണ്ട WR-V ഡിസൈനും ഫീച്ചറുകളും:

2021 GIIAS -ൽ അനാവരണം ചെയ്ത ഹോണ്ട കൺസെപ്റ്റ് RS എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പാണ് പുതിയ WR-V. അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന HR-V, CR-V തുടങ്ങിയ വലിയ ഹോണ്ട എസ്‌യുവികളിൽ നിന്നുള്ള നിരവധി സ്റ്റൈലിംഗ് ഘടകങ്ങൾ ഇതിലുണ്ട്.

ഓൾഡിനെ വെല്ലും ന്യൂ ജെൻ Honda; WR-V -യുടെ പുത്തൻ മോഡലും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

എസ്‌യുവിക്ക് ഒരു കൂപ്പെ ശൈലിയുണ്ട്, ടാപ്പറിംഗ് റൂഫ്‌ലൈൻ ആംഗുലാർ ടെയിൽഗേറ്റ് ഡിസൈൻ പോലുള്ള ഡിസൈൻ എലമെന്റുകൾ വാഹനം ഫീച്ചർ ചെയ്യുന്നു. ഇത് വലിയ ഗ്ലാസ് ഹൗസോടെയാണ് വരുന്നത്. ഡോറുകളുടെ താഴത്തെ ഭാഗത്ത് ഒരു ബോൾഡ് ഷോൾഡർ ലൈനും ശക്തമായ ബോഡി ക്ലാഡിംഗും പുതിയ മോഡലിന് ലഭിക്കുന്നു.

ഓൾഡിനെ വെല്ലും ന്യൂ ജെൻ Honda; WR-V -യുടെ പുത്തൻ മോഡലും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

ക്രോം സ്റ്റഡ് ചെയ്ത ഗ്രില്ലുമായി തടസ്സങ്ങളില്ലാതെ ലയിക്കുന്ന സംയോജിത എൽഇഡി ഡിആർഎല്ലുകളുള്ള റാപ്പറൗണ്ട് ഹെഡ്‌ലാമ്പുകളുമായാണ് മറ്റൊരു പ്രധാന സവിശേഷത. ഗ്രില്ലിനും ഹെഡ്‌ലാമ്പ് സജ്ജീകരണത്തിനും മുകളിൽ ഒരു ക്രോം ബാർ സജ്ജീകരിച്ചിരിക്കുന്നു.

ഓൾഡിനെ വെല്ലും ന്യൂ ജെൻ Honda; WR-V -യുടെ പുത്തൻ മോഡലും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

താഴത്തെ ബമ്പറിന് വീതിയേറിയ എയർ ഡാമും ഇരുവശത്തും പുതുതായി രൂപപ്പെടുത്തിയ ഫോഗ് ലാമ്പ് ഹൗസിംഗും ഫോക്സ് സ്കിഡ് പ്ലേറ്റും ഉണ്ട്. ശ്രദ്ധേയമായ C-പില്ലറും റേക്ക്ഡ് റിയർ ടെയിൽഗേറ്റ് ഡിസൈനുമാണ് പുതിയ WR-V -ൽ വരുന്നത്. എസ്‌യുവി സ്ലിംമർ എൽഇഡി ടെയിൽ ലാമ്പുകൾ അവതരിപ്പിക്കുന്നു, ലൈസൻസ് പ്ലേറ്റും ഫോക്സ് സ്കിഡ് പ്ലേറ്റും ഉൾക്കൊള്ളുന്ന പുതിയ ബമ്പറും വാഹനത്തിലുണ്ട്.

ഓൾഡിനെ വെല്ലും ന്യൂ ജെൻ Honda; WR-V -യുടെ പുത്തൻ മോഡലും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

പുതിയ ഹോണ്ട WR-V ക്യാബിൻ നമ്മുടെ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന അമേസ് സെഡാനുമായി വലിയ സാമ്യം പങ്കിടുന്നു. ഡാഷ്‌ബോർഡ് ഡിസൈൻ, ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് വീൽ, ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവ അമേസ് സെഡാനുമായി ഇത് പങ്കിടുന്നു.

ഓൾഡിനെ വെല്ലും ന്യൂ ജെൻ Honda; WR-V -യുടെ പുത്തൻ മോഡലും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

ഹാൻഡ്‌സ്‌ഫ്രീ ടെലിഫോണി, സ്‌മാർട്ട്‌ഫോൺ കണക്ഷൻ എന്നിവയ്‌ക്കൊപ്പം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഇതിന് ലഭിക്കുന്നത്. പുതിയ സിറ്റി സെഡാനിൽ നമ്മൾ ഇതിനകം കണ്ടിട്ടുള്ള ഹോണ്ട ലെയിൻ വാച്ചും പുതിയ WR-V-യിൽ ലഭിക്കുന്നു.

ഓൾഡിനെ വെല്ലും ന്യൂ ജെൻ Honda; WR-V -യുടെ പുത്തൻ മോഡലും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

സേഫ്റ്റിയ്ക്കും സെക്യൂരിറ്റിക്കും വേണ്ടി, പുതിയ ഹോണ്ട WR-V -യിൽ ആറ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, EBD & ബ്രേക്ക് അസിസ്റ്റ് ഉള്ള ABS, ബ്രേക്ക് ഓവർറൈഡ് സിസ്റ്റം എന്നിവയും മറ്റും ലഭിക്കുന്നു.

ഓൾഡിനെ വെല്ലും ന്യൂ ജെൻ Honda; WR-V -യുടെ പുത്തൻ മോഡലും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, ലെയിൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ സിസ്റ്റം, ഓട്ടോ ഹൈ ബീം തുടങ്ങിയ ഫീച്ചറുകളുള്ള ഹോണ്ട സെൻസിംഗ് സ്യൂട്ടാണ് പുതിയ WR-V -ക്ക് ലഭിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda wr v new gen vs old gen specs features and design compared
Story first published: Friday, November 4, 2022, 15:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X