കാറിന് വേണ്ടി വീട് പണിതപ്പോള്‍
കാറുകളെന്നാല്‍ കുറെ മൈലേജും കുതിരശക്തിയും നാല് ചക്രവും മാത്രമാണെന്ന് കരുതുന്നവരുണ്ട്. അവര്‍ നിര്‍ബന്ധമായും ഈ ലേഖനം വായിക്കരുത്!
ഏതൊരു വണ്ടിപ്രാന്തനെയും പോലെത്തന്നെയാണ് ഹോള്‍ഗര്‍ ഷൂബര്‍ടിന്‍റെ സ്വഭാവം, അടിസ്ഥാനപരമായി. മറ്റ് വണ്ടിപ്രാന്തന്മാരില്‍ നിന്ന് ഹോള്‍ഗറിനെ വേര്‍തിരിക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അത് അദ്ദേഹം ഒരു കലാകാരനാണ് എന്നതാകുന്നു. ലോസ് ആഞ്ജലസിലെ കാലിഫോര്‍ണിയക്കാരനായ ഇദ്ദേഹം ഒരു വാസ്തുശില്‍പിയാണ്. അപ്പോള്‍ അതാണ് പ്രശ്നം. ഒരു വാസ്തുശില്‍പിയുടെ പക്കല്‍ ഫെരാരി 512 ബിബിഐ കാര്‍ കിട്ടിയാല്‍ എന്തു സംഭവിക്കും?
എന്തും സംഭവിക്കും എന്നതിന് താഴെയുള്ള ചിത്രങ്ങളാണ് സാക്ഷ്യം. ഷൂബര്‍ട് സ്വന്തം വീട് പണിഞ്ഞത് തന്‍റെ ഏറ്റവും പ്രിയപ്പെട്ട വാഹനത്തെ നടുക്ക് നിറുത്തിയാണ്. വീടിനെ നോക്കുന്നവര്‍ ആദ്യം കാണേണ്ടത് തന്‍റെ പ്രിയപ്പെട്ട വാഹനത്തെയായിരിക്കണം! അവര്‍ വീടിന്‍റെ സൗന്ദര്യത്തെ കാറിനോടും, കാറിന്‍റെ സൗന്ദര്യത്തെ വീടിനോടും ചേര്‍ത്ത് വായിക്കണം! 'വീട്ടില്‍ ഒരു കാറുണ്ട്' എന്നോ 'കാറില്‍ ഒരു വീടുണ്ട്' എന്നോ പറയേണ്ടതെന്നറിയാതെ കാഴ്ചക്കാര്‍ കണ്‍ഫ്യൂഷനടിച്ച് പണ്ടാറടങ്ങണം.
താഴെ ഷൂബര്‍ടിന്‍റെ കാര്‍ ഗാരേജിന്‍റെ ചിത്രങ്ങള്‍ കാണാം. ഓര്‍ക്കുക, കാര്‍ മാത്രമല്ല ഇതിലുള്ളത്. ഷൂബര്‍ട്ടിന്‍റെ അടുക്കളയും കിടപ്പുമുറിയും ഓഫീസുമെല്ലാമുണ്ട്. കണ്ടുനോക്കുക.







Click it and Unblock the Notifications








