കാറിൽ വെള്ളക്കുപ്പിയുണ്ടേൽ തീ പിടിക്കും കേട്ടോ... വണ്ടിഭ്രാന്തൻമാർക്ക് പോലും അറിയാതിരുന്ന ആ രഹസ്യം ഇതാ

രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊടും ചൂടാണ്, ചൂട് സമയത്ത് ആണ് പല അപകടങ്ങളും സംഭവിക്കുന്നത്, പ്രത്യേകിച്ച് തീപിടുത്ത് പോലെയുളളവ. ചൂട് കൂടുന്നതിനനുസരിച്ച് ഓടിക്കൊണ്ടിരിക്കുന്നതോ പുറത്ത് പാർക്ക് ചെയ്യുന്നതോ ആയ വാഹനങ്ങൾക്ക് തീപിടിക്കുന്ന നിരവധി സംഭവങ്ങളും കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്. ഇത്തരം അപകടങ്ങൾക്ക് നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടാനുണ്ടാകും, എന്നാൽ ചൂടുകാലത്ത് നിങ്ങളുടെ ദാഹം തീർക്കാൻ വാഹനങ്ങളിൽ സൂക്ഷിക്കുന്ന കുടിവെളള കുപ്പി ചിലപ്പോൾ നിങ്ങളുടെ ജീവന് തന്നെ ഭീഷണിയാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വിശദമായി പറയാം. തുടർന്ന് വായിക്കാൻ മറക്കരുതേ.

ആളുകൾ പലപ്പോഴും കാറിൽ വെള്ളം കൊണ്ടുപോകുന്നത് പതിവാണ്. ചിലർ സുതാര്യമായ പ്ലാസ്റ്റിക് കുപ്പികളിൽ കൊണ്ടുപോകുമ്പോൾ മറ്റുചിലർ ശീതീകരിച്ച വെള്ളക്കുപ്പികൾ കടകളിൽ നിന്ന് വാങ്ങുന്നു. വെള്ളം കുടിച്ചതിനു ശേഷം നമ്മളിൽ ഭൂരിഭാഗവും വാട്ടർ ബോട്ടിൽ കാറിൽ ഉപേക്ഷിക്കും. ഇന്ത്യയിലെ ഭൂരിഭാഗം കാറുകളും വെയിലത്ത് പാർക്ക് ചെയ്‌തിരിക്കുന്നത് കൊണ്ട് തന്നെ വാട്ടർ ബോട്ടിൽ തീപിടിക്കുന്നതിന് കാരണമാകുന്നു.

പല സന്ദർഭങ്ങളിലും, വെള്ളക്കുപ്പി സൂര്യനിൽ നിന്നുള്ള കിരണങ്ങൾ കേന്ദ്രീകരിച്ച് തീപിടിക്കുകയോ കാറിൻ്റെ ഉൾവശം നശിപ്പിക്കുകയോ ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. ലേഖനത്തിനൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ അവതാരകൻ നിങ്ങളുടെ കാറുകളിൽ ഒഴിഞ്ഞ കുപ്പികൾ ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് മാറ്റാൻ നിർദേശം നൽകുകയാണ്. കുപ്പിയിൽ പലപ്പോഴും കുറച്ച് വെള്ളം അവശേഷിക്കുന്നു, അതാണ് കാര്യങ്ങൾ അപകടകരമാക്കുന്നത്. പ്ലാസ്റ്റിക് കുപ്പിയിൽ സംഭരിച്ചിരിക്കുന്ന വെള്ളം യഥാർത്ഥത്തിൽ ഒരു ലെൻസ് പോലെ പ്രവർത്തിക്കാൻ തുടങ്ങുന്നു. ഒരു ലെൻസ് നേരിട്ട് സൂര്യപ്രകാശത്തിൽ പിടിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം.

ലെൻസ് സൂര്യരശ്മികളെ കേന്ദ്രീകരിക്കുകയും നിമിഷങ്ങൾക്കുള്ളിൽ തീ കത്താൻ സഹായിക്കുകയും ചെയ്യും. അതേ പ്രക്രിയ തന്നെയാമ് ഇവിടെയും സംഭവിക്കുന്നത്. സൂര്യപ്രകാശം, കുപ്പിയിലെ വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ, കാർ ക്യാബിനിനുള്ളിലെ ഒരു പ്രത്യേക ഭാഗത്ത് പതിക്കുന്നു. മിക്ക കേസുകളിലും, ഇത് സീറ്റ് കവറുകളിലായിരിക്കും. കുറച്ച് സമയത്തേക്ക് സൂര്യരശ്മികൾ ഒരു പ്രത്യേക സ്ഥലത്ത് പതിക്കുമ്പോൾ, ഭാഗം ചൂടുപിടിച്ച് പുകയാൻ തുടങ്ങും, നിമിഷങ്ങൾക്കുളളിൽ അത് തീ ആയി മാറും. കാറിൽ വാട്ടർ ബോട്ടിലുകൾ കൊണ്ടുപോകുന്നവരിൽ ഒരാളാണ് നിങ്ങളെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ആ ശീലം ഉപേക്ഷിക്കുക.

നിങ്ങൾക്ക് കുപ്പി കാറിൽ സൂക്ഷിക്കണമെങ്കിൽ, അത് നേരിട്ട് സൂര്യ പ്രകാശം ലഭിക്കാത്ത സ്ഥലത്ത് സൂക്ഷിക്കുക. ഇന്ത്യയിൽ മിക്കവർക്കും പാർക്കിംഗ് ഒരു പ്രധാന പ്രശ്നമാണ്. നമ്മളിൽ ഭൂരിഭാഗവും നമ്മുടെ കാറുകൾ തുറസ്സായ സ്ഥലങ്ങളിൽ ഉപേക്ഷിക്കേണ്ടിവരും. ഇത് മൂലം വലിയ പ്രശ്നമാണ് സംഭവിക്കുന്നത്. കാർ അധിക നേരം വെയിലത്ത് പാർക്ക് ചെയ്തതിന് ശേഷം തിരികെ വരുമ്പോൾ വാഹനത്തിനുളളിൽ കയറാൻപോലും പറ്റാത്ത അവസ്ഥയിലായിരിക്കും. അത്തരം സാഹചര്യങ്ങളിൽ, നിങ്ങളുടെ വിൻഡോകൾ അൽപ്പം താഴ്ത്തി, ക്യാബിനിൽ നിന്നുള്ള ചൂട് വായു പുറത്തേക്ക് തള്ളാൻ കഴിയുന്ന തരത്തിൽ ഫാൻ ഓണ ചെയ്യുന്നതാണ് നല്ലത്.

അതുമല്ലെങ്കിൽ കുറച്ച് സമയം വിൻഡോകൾ താഴ്ത്തി കാർ ഓടിക്കുക, ക്യാബിനിലെ ചൂട് കുറഞ്ഞാൽ, ക്യാബിൻ തണുപ്പിക്കാൻ നിങ്ങൾക്ക് എസി ഉപയോഗിച്ച് തുടങ്ങാം. നിങ്ങൾക്ക് വിൻഡോകൾ അൽപ്പം തുറന്നിടുന്നതും നല്ലതാണ്, ചെറിയ ഇടയിലൂടെ ചൂട് വായും പുറത്തേക്ക് പോകും, എന്നാൽ ഗ്ലാസ് ഒരുപാട് താഴ്ത്തിയിടുന്നത് കളളൻമാർക്ക് ഗുണമായത് കൊണ്ട് ഈ കാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക.

കാര്‍ വെയിലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ അത് ബാധിക്കുന്ന മറ്റൊരു ഭാഗമാണ് ഫ്യുവല്‍ ലൈന്‍. കാറിലേക്ക് നേരിട്ട് സൂര്യപ്രകാശം പതിച്ച് വണ്ടി ചൂടാകുന്നത് കാറിന്റെ ഫ്യുവല്‍ ലൈന്‍ തകരാറിലാക്കും. നിങ്ങള്‍ ഉപയോഗിക്കുന്നത് ഒരു CNG കാര്‍ ആണെങ്കില്‍ ഇത് വളരെ അപകടകരമാണ്. വെയിലത്ത് കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ചൂട് കൂടുകുകയും റബ്ബര്‍ ഫിറ്റിംഗിലെ റബ്ബര്‍ വികസിച്ച് കാറിലെ ഗ്യസ് ചോരാന്‍ സാധ്യതയുണ്ട്.

കാറിന്റെ മറ്റൊരു പ്രധാന ഭാഗമാണ് ടയര്‍. ദീര്‍ഘനേരം കാര്‍ വെയിലത്ത് നിര്‍ത്തിയിടുന്നത് വണ്ടിയുടെ ടയറിന് ദോഷകരമാണ്. സൂര്യപ്രകാശം ഏല്‍ക്കുന്നതിനാല്‍ ടയര്‍ ശക്തമായി ചൂടാകുകയും അതിന്റെ ആയുസ് കുറയ്ക്കുകയും ചെയ്യുന്നു. ഇതോടെ കാറിന്റെ ടയര്‍ പെട്ടെന്ന് കേടാകുകയും അത് നിങ്ങള്‍ക്ക് അധികച്ചെലവ് വരുത്തി വെക്കുകയും ചെയ്യുന്നു. മുകളില്‍ പറഞ്ഞവയെല്ലാം നിങ്ങള്‍ വണ്ടി നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന ഇടങ്ങളില്‍ വണ്ടി പാര്‍ക്ക് ചെയ്താല്‍ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങളാണ്.

More from DriveSpark

Article Published On: Thursday, June 20, 2024, 17:34 [IST]
English summary
How a water bottle become the reason for a fire in car checkout the video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X