എയർബാഗുകളെ കുറിച്ച് എന്തൊക്കെ അറിയാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്
പുതിയ മോഡേൺ വാഹനങ്ങളിൽ എയർബാഗുകൾ ഒഴിച്ചുകൂടാനാവാത്ത ഒരു സുരക്ഷാ ഫീച്ചർ തന്നെയാണ്. വാഹനങ്ങൾ കൂട്ടിയിടിക്കുന്ന സമയത്ത് യാത്രക്കാരെ അപകടത്തിൻ്റെ ആഘാതത്തിൽ നിന്നും ഗുരുതരമായ പരിക്കുകളിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടിയാണ് എയർബാഗുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 6 എയർബാഗുകൾ വാഹനങ്ങളിൽ വേണമെന്ന് കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിരുന്നു. അത് കൊണ്ട് തന്നെ അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണവും കുറയുന്നുണ്ട്.
ഇന്ന് വാഹനങ്ങളിൽ പല തരത്തിലുള്ള എയർബാഗുകൾ ഉപയോഗിക്കുന്നുണ്ട്. മുൻവശത്തെ എയർബാഗുകൾ, സൈഡ് എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ, കാൽമുട്ട് എയർബാഗുകൾ എന്നിവയാണ് സാധാരണയായി വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. വ്യത്യസ്‌ത അപകട സാഹചര്യങ്ങളിൽ പരമാവധി പരിരക്ഷ നൽകുന്നതിന് വ്യത്യസ്ത എയർബാഗുകളാണ് വാഹനങ്ങളിൽ നിർമാതാക്കൾ നൽകിയിരിക്കുന്നത്. എയർബാഗുകൾ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടന്ന് വായിക്കുക.

വാഹനങ്ങൾ കൂട്ടിയിടിക്കുമ്പോൾ, വാഹനത്തിനുള്ളിലെ സെൻസറുകൾ ആഘാതം കണ്ടെത്തി കൺട്രോൾ യൂണിറ്റിലേക്ക് സിഗ്നലുകൾ അയയ്ക്കുന്നതോടെ കൺട്രോൾ യൂണിറ്റ് എയർ സംവിധാനത്തെ പ്രവർത്തനക്ഷമമാക്കുകയും, അത് വളരെ വേഗത്തിൽ എയർബാഗിലേക്ക് വാതകം കടത്തി വിടുന്നു, ഇത് മില്ലിസെക്കൻഡിനുള്ളിൽ എയർബാഗ് വീർക്കുകയും യാത്രക്കാരൻ്റെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.
എയർബാഗിൻ്റെ പ്രവർത്തനം ശരിയായി വരാൻ, ഡ്രൈവർമാരും യാത്രക്കാരും ഡ്രൈവ് ചെയ്യുമ്പോഴോ എയർബാഗുകൾ ഘടിപ്പിച്ച കാറിൽ കയറുമ്പോഴോ സീറ്റ് ബെൽറ്റ് ധരിക്കുന്നത് വളരെ അത്യാവശമാണ്. കാരണം സീറ്റ് ബെൽറ്റ് ധരിച്ചാൽ മാത്രമേ എയർബാഗ് പ്രവർത്തിക്കു. കൂടാതെ, എയർബാഗ് സിസ്റ്റവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പതിവ് മെയിന്റനൻസ് പരിശോധനകൾ നടത്തുന്നതും വളരെ അത്യാവശമാണ്.

എയർബാഗുകളെ ചുറ്റിപ്പറ്റിയുള്ള പലതരം തെറ്റിദ്ധാരണകൾ മാറ്റേണ്ട സമയമായി കഴിഞ്ഞിരിക്കുന്നു. എയർബാഗുകൾ എന്നുവച്ചാൽ സീറ്റ് ബെൽറ്റുകൾക്ക് പകരം വയ്ക്കാൻ ഉദ്ദേശിച്ചിട്ടുളളതല്ല, പകരം അവയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒന്നാണ്. പലരും വാഹനത്തിഷൽ കയറുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാൻ വിമുഖത കാണിക്കുന്നവരാണ്. പക്ഷേ ഒരിക്കൾ കൂടി ഓർക്കുക, സീറ്റ് ബെൽറ്റ് ധരിച്ചാൽ മാത്രമേ എയർബാഗിൻ്റെ സുരക്ഷ നിങ്ങൾക്ക് ലഭിക്കു. അത് മാത്രമല്ല ചെറിയ അപകടങ്ങളിൽ എയർബാഗുകൾ എപ്പോഴും പുറത്തേക്ക് വരുമെന്നത് തെറ്റായ ധാരണയാണ്.
എയർബാഗുകൾ കാര്യമായ സുരക്ഷാ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും, തകരാറുള്ള എയർബാഗുകൾ യാത്രക്കാരന് പരിക്കുകളോ മാരകമായ മുറിവുകളോ ഉണ്ടാക്കിയ സന്ദർഭങ്ങളുണ്ട്. അതായത് നിങ്ങൾ വാഹനമോടിക്കുമ്പോൾ പ്രത്യേകിച്ച് സ്ത്രീകൾ വാഹനമോടിക്കുമ്പേആൾ സീറ്റ് ഒരുപാട് മുന്നോട്ട് കയറ്റി ഇടുന്നത് കാണാം. അങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് അപകടം ഉണ്ടാകുമ്പോൾ എയർബാഗ് വിന്യസിക്കുമ്പോൾ മുഖത്തിന് പരിക്കേൽക്കാൻ സാധ്യതയുണ്ട്.
സാങ്കേതികവിദ്യ പുരോഗമിച്ചുകൊണ്ടേയിരിക്കുകയാണ്, എയർബാഗ് സംവിധാനങ്ങളിൽ പുതിയ പരീക്ഷണങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുന്നു. അപകടസമയത്ത് വാഹനത്തിന് പുറത്ത് വിന്യസിക്കുന്ന എക്‌സ്‌റ്റേണൽ എയർബാഗുകൾ, കാൽനട സംരക്ഷണ എയർബാഗുകൾ, കൂടുതൽ കൃത്യമായ വിന്യാസത്തിനായി കാറിനുള്ളിൽ യാത്രക്കാരുടെ സ്ഥാനം കണ്ടെത്താൻ കഴിയുന്ന നൂതന സെൻസറുകൾ തുടങ്ങിയ ഓപ്ഷനുകൾ നിർമ്മാതാക്കൾ പര്യവേക്ഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് കൂടുതൽ ടെക്നോളജികളുമായി എയർബാഗുകൾ എത്തുമെന്ന കാര്യത്തിൽ സംശയമില്ല.
എയർബാഗം സംവിധാനമുളള വാഹനങ്ങളിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളിൽ ഒന്നാണ് ഡാഷ്ബോർഡിൽ കാല് കയറ്റിവെച്ചിരിക്കുക എന്നത്. ഫ്രണ്ട് സീറ്റിൽ ഇരിക്കുന്നവരാണ് പൊതുവേ ഇക്കാര്യം ചെയ്യാറുള്ളത്. ഡാഷ്‌ബോർഡിൽ കാലുകൾ കയറ്റിവെച്ച് സീറ്റ് ചരിച്ചിട്ട് യാത്ര ചെയ്യുന്നത് പലരുടേയും ഒരു ഹോബിയുമാണ്. പക്ഷേ പാസഞ്ചർ-സൈഡ് എയർബാഗുള്ള കാറിൽ ഇത്തരത്തിൽ യാത്ര ചെയ്യുന്നത് അപകടം വരുത്തിവെക്കും. ഇങ്ങനെ യാത്ര ചെയ്യുന്ന സമയത്ത് കാർ അപകടത്തിൽപെട്ടാൽ പാസഞ്ചർ-സൈഡ് എയർബാഗ് വിരിയുന്ന സമയത്ത് കാലുകൾക്ക് ഗുരുതരമായി പരിക്കേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
വാഹനം അപകടത്തില്‍പ്പെട്ടാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ എയര്‍ബാഗ് തുറക്കും. വന്‍ശക്തിയോടെയായിരിക്കും എയര്‍ബാഗുകള്‍ വിരിയുക. ആയതിനാൽ അത്തരത്തിൽ ഒരു അപകടം സംഭവിച്ചാൽ ഉണ്ടാവുന്ന ഗുരുതരമായ ആഘാതം എത്രത്തോളമുണ്ടെന്ന് ചിന്തിക്കാമല്ലോ. മരണപ്പെട്ടില്ലെങ്കിലും എയർബാഗിന്റെ വിന്യാസ സ്‌ഫോടനം മൂലം യാത്രക്കാർക്ക് കാലുകൾ നഷ്‌ടമായ കേസുകളും പലയിടത്തും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതിനാൽ ഡാഷ്ബോർഡിൽ കാല് കയറ്റിവെച്ചുള്ള യാത്രകൾ ഒഴിവാക്കുന്നതാണ് അഭികാമ്യം.
സീറ്റ് കവറുകളും എയർബാഗിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഒരു കാര്യമാണ്. പല ആധുനിക താങ്ങാനാവുന്ന കാറുകളും സൈഡ് എയർബാഗുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം സൈഡ് എയർബാഗുകളുള്ള കാറുകളിൽ അതീവ ശ്രദ്ധ വേണം. മിക്ക കാറുകളിലും സീറ്റുകൾക്കുള്ളിൽ സൈഡ് എയർബാഗുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നതിനാലാണ് സീറ്റ് കവറിന്റെ ഉപയോഗം വരെ എയർബാഗ് പ്രവർത്തനത്തെ തടസപ്പെടുത്തുന്നത്.


Click it and Unblock the Notifications








