ബീച്ചിനടുത്താണോ നിങ്ങൾ താമസിക്കുന്നത്, നിങ്ങളുടെ വണ്ടിക്ക് ഈ പണി കിട്ടാൻ സാധ്യതയുണ്ടേ

ഒരു ബീച്ചിൻ്റെ അടുത്ത് ഒരു വീട് സ്വന്തമാക്കണമെന്ന് പലരും ആഗ്രഹിക്കാറുണ്ട്. കടൽ തിരമാലകളുടെ ശബ്ദവും ഒക്കെ കേട്ട് ഉണരുകയും ഉറങ്ങുകയും എന്നൊക്കെ പറയുമ്പോൾ തന്നെ എത്ര മനോഹരമല്ലേ. എന്നാൽ കടലോരത്ത് താമസിക്കുമ്പോൾ നിങ്ങളുടെ കാറുകൾക്ക് അത് ഗുണകരമായിരിക്കുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ. മനോഹരമായ കാലാവസ്ഥയും ദൃശ്യഭംഗിയും ഒക്കെ ഉണ്ടെങ്കിലും കാറിൻ്റെ ലോഹ ഭാഗങ്ങൾക്കും ഇലക്ട്രോണിക് ഘടകങ്ങൾക്കും ഭാവിയിൽ കേടുപാടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇനി കടലോര ഈർപ്പം നിങ്ങളുടെ കാറിൻ്റെ ബോഡിയിൽ നിരവധി രാസപ്രതികരണത്തിന് ഇടയാക്കും. കടലിന്റെ വായുവിൽ സോഡിയം ക്ലോറൈഡ് അടങ്ങിയതുകൊണ്ട് ഈർപ്പം കാറിന്റെ മെറ്റൽ ബോഡിയിൽ തുരുമ്പ്, പെയിന്റ് പൊട്ടൽ, എന്നിവയ്ക്ക് കാരണമാകും.

ഉപ്പും ഈർപ്പവും ചേർന്ന് വാഹനങ്ങളുടെ ബ്രേക്ക് ഡിസ്കുകളും കാലിപ്പറുകളും വേഗത്തിൽ തുരുമ്പ് പിടിക്കുകയും. സസ്പെൻഷൻ ജോയിന്റുകളും ബോൾ ജോയിന്റുകളുടേയും മിനുസം നഷ്ടപ്പെടാനും കാരണമാകുന്നു. അതിനൊപ്പം തന്നെ ഇലക്ട്രിക്കൽ കണക്ഷനുകൾക്കും സെൻസറുകൾക്കും ഈർപ്പം വലിയ പ്രശ്നമാണ്. സെൻസർ തകരാർ, വാഹനം സ്റ്റാർട്ട് ആകാനുള്ള ബുദ്ധിമുട്ടുകളെല്ലാം സൃഷ്ടിച്ചേക്കാം.

How Coastal Humidity Affects Your Car And Protection Tips

ഇനി വാഹനത്തിൻ്റെ അകത്തേക്ക് നോക്കിയാൽ ഉളളിൽ സീറ്റുകളിലും ഡോർ പാനലുകളിലും ഈർപ്പം അടിയുന്നത് വഴി ദുർഗന്ധം വരാനുള്ള സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി വാഹനം എന്നും കഴുകി വൃത്തിയാക്കുകയും അതിനൊപ്പം തന്നെ അണ്ടർബോഡി ക്ലീനിങ്ങ് നടത്തുകയും വേണം. വാഹനങ്ങളുടെ അണ്ടർ ബോഡിയിലാണ് തുരുമ്പ് ആദ്യം വരാനുള്ള സാധ്യത.

കടലോര പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ആന്റി-റസ്റ്റ് കോട്ടിംഗ് അല്ലെങ്കിൽ അണ്ടർബോഡി പ്രൊട്ടക്ഷൻ നിർബന്ധമായും ചെയ്തിരിക്കണം. കാറിന്റെ ഷാസി, ഡോർ ബേസുകൾ, വീൽ ആർച്ചുകൾ തുടങ്ങിയവിടങ്ങളിൽ ആന്റി-റസ്റ്റ് സ്പ്രേ അല്ലെങ്കിൽ അണ്ടർബോഡി കോട്ടിംഗ് പ്രയോഗിക്കുന്നത് വഴി കടലോര ഈർപ്പത്തിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും.കാർ നേരിട്ട് കടൽവായുവിൽ എക്സ്പോസ് ആകുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക. ഷെഡ് പാർക്കിംഗ് അല്ലെങ്കിൽ കവർഡ് ഗാരേജ് മികച്ചതാണ്.

How Coastal Humidity Affects Your Car And Protection Tips

കടലോര മേഖലകളിൽ സ്ഥിരമായി താമസിക്കുന്നവർക്ക്, വാഹനം വാങ്ങുമ്പോൾ തന്നെ കോറോഷൻ വാറന്റി ലഭ്യമാണോ എന്ന് പരിശോധിക്കണം.
കൂടാതെ സ്റ്റെയിൻലെസ് ഫാസ്റ്റനറുകൾ ഉപയോഗിച്ചിരിക്കുന്ന മോഡലുകൾക്ക് മുൻഗണന നൽകുന്നത് നല്ലതാണ്. പ്രത്യക്ഷത്തിൽ വാഹനത്തിന് ദോഷം വരില്ല എന്ന് തോന്നുമെങ്കിലും കടലോര ഈർപ്പം വാഹനത്തിൻ്റെ പ്രധാന ശത്രുവാണ്.

സമയോചിതമായ ക്ലീനിംഗ്, ആന്റി-റസ്റ്റ് ട്രീറ്റ്മെന്റ്, പരിപാലനം എന്നിവയിലൂടെ നിങ്ങളുടെ വാഹനം വർഷങ്ങളോളം തിളങ്ങിയും സുരക്ഷിതവുമാക്കാൻ സാധിക്കും. നിങ്ങളുടെ കാര്‍ ക്യാബിനിലെ ദുര്‍ഗന്ധത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് വൃത്തിയില്ലാത്ത എയര്‍ വെന്റുകളാണ്. എസി വെന്റുകളില്‍ നിന്ന് അഴുക്ക് അടിഞ്ഞുകൂടുമ്പോള്‍ അവയില്‍ സൂക്ഷ്മാണുക്കള്‍ സ്ഥാനം പിടിക്കുമ്പോള്‍ ആണ് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങുന്നത്.

അത് കൊണ്ട് എസി വെന്റുകള്‍ ഒരു കോട്ടണ്‍ തുണിയോ നേര്‍ത്ത സ്‌പോഞ്ചോ ഉപയോഗിച്ച് വൃത്തിയാക്കണം. അതോപോലെ എസി വെന്റുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി എസി ഉപയോഗിക്കാത്ത സമയത്ത് ഫ്ലാപ്പുകള്‍ അടയ്ക്കാന്‍ ശ്രമിക്കുക. കാര്‍ ക്യാബിനിനുള്ളില്‍ ഓയിലുകള്‍ എയര്‍ ഫ്രഷ്നറായി ഉപയോഗിക്കാം. ഇവ ഊര്‍ജ്ജദായകമാണെന്ന് മാത്രമല്ല ക്യാബിനില്‍ നിന്നുള്ള ദുര്‍ഗന്ധം അകറ്റാനും സഹായിക്കും. കുറച്ച് തുള്ളി ഓയില്‍ ഡിഫ്യൂസറില്‍ ഇടാല്‍ അത് വലിയ മാറ്റങ്ങള്‍ കാണിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 12, 2025, 20:16 [IST]
English summary
How coastal humidity affects your car and protection tips in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X