ഡാഷ്ക്യാം ഇല്ലാതെ എന്ത് സേഫ്റ്റി! ആളുകൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന സേഫ്റ്റി ആക്സസറി

വാഹനം വാങ്ങാൻ പോകുമ്പോൾ ഇപ്പോൾ സേഫ്റ്റിയാണ് മുഖ്യം. വാഹനത്തിൻ്റെ സേഫ്റ്റിക്കായി എയർബാഗ്, എബിഎസ്,ഇബിഡി എല്ലാമുണ്ടെങ്കിലും ആളുകൾ ഇപ്പോൾ കൂടുതലായി ആവശ്യപ്പെടുന്ന മറ്റൊരു സേഫ്റ്റി ഫീച്ചറാണ് ഡാഷ്ക്യാം. ആഫ്റ്റർ മാർക്കറ്റിൽ നിന്ന് വാങ്ങി വയ്ക്കുന്നതാണ് സാധാരണ പതിവ്. എന്നാൽ ഇപ്പോൾ പല ബ്രാൻഡുകളും തങ്ങളുടെ മോഡലുകൾക്കൊപ്പം ഡാഷ്ക്യാം നൽകുന്നുണ്ട്. കമ്പനി ഫിറ്റഡ് ഡാഷ്ക്യാം മികച്ചതാണെന്നുളള ഉപഭോക്താക്കളുടെ വിശ്വാസം തകർക്കാൻ കമ്പനികൾ തയ്യാറാവില്ല. അത് മാത്രമല്ല രാജ്യത്തെ മെട്രോപൊളിറ്റൻ നഗരങ്ങളിൽ നടത്തിയ സർവേകളിൽ പോലും ജനങ്ങൾ വാഹനങ്ങളിൽ കമ്പനി നിർബന്ധമായും നൽകേണ്ട ഒരു സേഫ്റ്റി ഫീച്ചറായി ആവശ്യപ്പെട്ടത് ഡാഷ്ക്യാം ആയിരുന്നു.

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ മറ്റ് വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും മോഷണ ശ്രമങ്ങളുമെല്ലാം തടയാന്‍ സഹായിക്കുന്ന ഡാഷ് ക്യാമറ വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്ന ഏറ്റവും ഫലപ്രദമായ ആക്‌സസറിയാണ്. പൊതുനിരത്തുകളിലെ അപകടങ്ങളും കുറ്റകൃത്യങ്ങളും ഇതില്‍ പതിയും. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ സുപ്രധാനവും നിര്‍ണായകവുമായ തെളിവുകളായി മാറുന്നു. അതിനാല്‍ തന്നെ ഇന്‍ഷുറന്‍സ് ക്ലെയിം പ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു. മോട്ടോര്‍ വാഹന വകുപ്പ് വരെ ഡാഷ് ക്യാമറയുടെ ഉപയോഗവും പ്രയോജനങ്ങളും വരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

How dashcam becomes an essential accessory

ഡാഷ്ബോര്‍ഡ് ക്യാമറകള്‍ ഒരു കാറിനകത്ത് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ആക്‌സസറികളില്‍ ഒന്നായി മാറുന്നു. ഇത് യാത്രകള്‍ക്കിടെ നമ്മുടെ സുരക്ഷക്ക് ഒരു മുതല്‍ക്കൂട്ടാകും.ആയിരക്കണക്കിന് അപകടങ്ങളാണ് ഇന്ത്യൻ റോഡുകളിൽ സംഭവിക്കുന്നത്. മുന്നോട്ട് പോകും തോറും വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ അപകടങ്ങളുടെ എണ്ണം കൂടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

നിങ്ങളുടെ വാഹനത്തിൽ മനപ്പൂർവ്വം ഇടിപ്പിച്ചതിന് ശേഷം പണം തട്ടാൻ ശ്രമിക്കുന്ന പല കൂട്ടരുമുണ്ട്. അത്തരത്തിലുള്ള തട്ടിപ്പുവീരൻമാരുടെ കളളി വെളിച്ചത്താക്കാൻ ഡാഷ്ക്യാം വഴി സാധിക്കുന്നു എന്നത് മറ്റൊരു ഗുണമാണ്. അതോടൊപ്പം തന്നെ പാർക്കിംഗ് മോഡുള്ള ഡാഷ്‌ക്യാമുകൾ കാർ പാർക്ക് ചെയ്‌തിരിക്കുമ്പോഴും സുരക്ഷ നൽകുന്നു എന്നതാണ് ഹൈലൈറ്റ്. ചലനമോ ആഘാതമോ കണ്ടെത്തിയാൽ അവ റെക്കോർഡുചെയ്യാൻ തുടങ്ങും, പാർക്കിംഗ് അപകടങ്ങൾ, നശീകരണ പ്രവർത്തനങ്ങൾ അല്ലെങ്കിൽ മോഷണ ശ്രമങ്ങൾ എന്നിവ പോലുള്ള സംഭവങ്ങൾ പകർത്തുകയും ചെയ്യും.

How dashcam becomes an essential accessory

സുരക്ഷ എന്നതിലുപരി, ഡാഷ്‌ക്യാമുകൾക്ക് നിങ്ങൾ കുടുംബവപമായി പോകുന്ന മനോഹര നിമിഷങ്ങൾ പകർത്താനും സാധിക്കും. മനോഹരമായ റോഡ് യാത്രകളും റോഡിലെ അവിസ്മരണീയ നിമിഷങ്ങളും ഡാഷ്ക്യാം ഒപ്പിയെടുക്കുന്നു. പല കാർ ഉടമകളും ദീർഘദൂര ഡ്രൈവിനെ കുറിച്ചുളള അഭിപ്രായങ്ങളോ ട്രാവലോഗോ ഒക്കെ ഓൺലൈനിൽ പങ്കിടുന്നതിനോ ഡാഷ്‌ക്യാം ഫൂട്ടേജ് ഉപയോഗിക്കുന്നത് കാണാറുണ്ട്.

ആഫ്റ്റർ മാർക്കറ്റ് ഡാഷ്ക്യാമുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വാങ്ങാൻ സാധിക്കുന്ന ഒരു ബ്രാൻഡുണ്ട്. കുറഞ്ഞ വിലയും കിടിലൻ ഫീച്ചറുകളും ഉൾപ്പെടുന്ന രണ്ട് ഡാഷ്ക്യാമുകളാണ് ബോൾട്ട് എന്ന കമ്പനി അവതരിപ്പിച്ചിരുന്നു. ക്രൂയിസ്ക്യാം X1, X1 GPS ഡാഷ് ക്യാമുകൾ എന്നിവയാണ് അത്. മികച്ച വീഡിയോ ക്വാളിറ്റി, നൂതന സുരക്ഷാ ഫീച്ചറുകൾ, ഡ്രൈവർമാർക്ക് തടസമില്ലാത്ത കണക്റ്റിവിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നതിനാണ് ഈ ഉൽപ്പന്നം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

How dashcam becomes an essential accessory

ഡാഷ്‌ബോര്‍ഡില്‍ വയ്ക്കുന്ന ക്യാമറയുടെ ഉപയോഗം വിദേശ രാജ്യങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുള്ള കാര്യംകൂടിയാണ്. നിങ്ങളുടെ കാറില്‍ ഒരു ഡാഷ് ക്യാമറ വെക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ വ്യത്യസ്ത വിലയില്‍ ധാരാളം മോഡലുകള്‍ ഇന്ന് ഓണ്‍ലൈനായും അല്ലാതെയും വാങ്ങാന്‍ പറ്റും. വാഹനം ഓടിക്കുമ്പോള്‍ നേരിട്ടേക്കാവുന്ന പല അപകടകരമായ സാഹചര്യങ്ങളെയും തരണം ചെയ്യാന്‍ ഇത് നിങ്ങള്‍ക്ക് സഹായമാകും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, September 30, 2025, 9:06 [IST]
English summary
How dashcams become an essential road safety accessory for car owners details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X