മൈലേജ് കൂടാൻ ഇതാണ് മക്കളേ ബെസ്റ്റ് വഴി; ഈ ടെക്നിക് നിങ്ങൾ അറിഞ്ഞിരിക്കാൻ വഴിയില്ല
വാഹനം ഉള്ളവരും പുതിയ വാഹനം വാങ്ങാൻ പോകുന്നവരും എല്ലാം ഒരു പോലെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് മൈലേജ്. കൃത്യ സമയത്ത് സർവീസ് നടത്തുകയും ഓയിൽ മാറ്റുകയും ചെയ്താൽ മാത്രം വാഹനത്തിന് മൈലേജ് കൂടുതൽ കിട്ടില്ല. 60 കിലോമീറ്റർ വേഗതയിൽ കൂടുതൽ വാഹനമോടിക്കാതെ മൈലേജ് കിട്ടാൻ കഷ്ടപ്പെടുന്നവരും കുറവല്ല, നിങ്ങളുടെ വാഹനത്തിന് കൃത്യമായി പീരിയോഡിക്കൽ സർവീസ് ചെയ്യണ്ട എന്നല്ല പറയുന്നത്, എന്നാൽ ഇതിനെല്ലാം ഉപരി വാഹനം വർഷത്തിൽ ഒരിക്കൽ എഞ്ചിൻ ഡീകാർബണൈസേഷൻ നടത്തിയിരിക്കണം, അത് എന്താണെന്ന് അറിയാത്തവർക്ക് ഈ ലേഖനം ഉപകാരപ്പെടും. ഇനി നിങ്ങളുടെ വാഹനത്തിന് മൈലേജ് കിട്ടുന്നില്ല എന്നുള്ള പരാതിക്ക് വിട പറയാം.
കൂടുതൽ സസ്പെൻസ് ഇടാതെ നേരിട്ട് കാര്യത്തിലേക്ക് വരാം. വാഹനത്തിൻ്റെ എക്സ്റ്റീരിയർ വൃത്തിയായി സൂക്ഷിക്കാൻ പോളിഷിങ്ങ്, പിപിഎഫ് അങ്ങനെ നിരവധി പരിപാടികളുണ്ട്. എന്നാൽ വാഹനത്തിൻ്റെ മെക്കാനിക്കൽ വശം വൃത്തിയായി സൂക്ഷിക്കാൻ എന്തൊക്കെ ഉണ്ടെന്ന് പലർക്കും അറിയില്ല. നിങ്ങളുടെ വാഹനത്തിന് തുടക്കത്തിലുള്ള മൈലേജും, പിക്കപ്പും ഇപ്പോൾ കിട്ടുന്നില്ലാത്തത് പോലെ തോന്നുന്നുണ്ടോ. എങ്കിൽ നിങ്ങളുടെ എഞ്ചിന് ഒരു ചെറിയ ചികിത്സയുടെ ആവശ്യമുണ്ട്.

എഞ്ചിൻ പണിയാണെന്ന് വിചാരിക്കരുതേ. പഴക്കം ചെല്ലുന്തോറും എഞ്ചിനിൽ അഴുക്ക് അടിഞ്ഞു കൂടുന്നത് വഴിയാണ് നിങ്ങളുടെ കാറിന് മൈലേജ് കുറയുന്നതും പിക്കപ്പ് ഇല്ലാത്തതായി തോന്നുന്നതും. അതിനുള്ള ഏക പോംവഴിയാണ് എഞ്ചിൻ ഡീകാർബണൈസേഷൻ എന്ന പ്രക്രിയ. നിങ്ങളുടെ വാഹനത്തിൻ്റെ എഞ്ചിനുളളിൽ അടിഞ്ഞു കൂടുന്ന കാർബൺ മാലിന്യങ്ങൾ വൃത്തിയാക്കുന്നതോടെ നിങ്ങളുടെ വാഹനത്തിന് മൈലേജ്, മികച്ച പിക്കപ്പ് ലഭിക്കുന്നു.
നിങ്ങളുടെ വാഹനത്തിൻ്റെ എക്സ്ഹോസ്റ്റിൽ നിന്ന് കറുത്ത പുകയാണ് പുറത്തേക്ക് വരുന്നതെങ്കിൽ തീർച്ചയായും ഇതിനുള്ള പോംവഴി ഡീകാർബണൈസേഷൻ തന്നെയാണ്. ഇനി പറയാനുളളത് രണ്ട് തരം ഡീകാർബണൈസിങ്ങിനെ കുറിച്ചാണ്. മെക്കാനിക്കൽ കാർ എഞ്ചിൻ ഡീകാർബണൈസിങ്ങും, കെമിക്കൽ എഞ്ചിൻ ഡീകാർബണൈസിങ്ങുമാണ് നിലവിലുളളത്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചു തരാം.

മെക്കാനിക്കൽ കാർ എഞ്ചിൻ ഡീകാർബണൈസിങ്ങ് എന്നത് വളരെ മികച്ച മെക്കാനിക്ക് നിങ്ങളുടെ കാറിൻ്റെ എഞ്ചിൻ തുറക്കുകയും, കൂടാതെ പിസ്റ്റണുകളിലും സിലിണ്ടർ ഹെഡിലും ഉള്ള എല്ലാ കാർബൺ നിക്ഷേപങ്ങളും മാറ്റി വൃത്തിയാക്കുന്നു. എന്നാൽ ഈ പ്രക്രിയ നിങ്ങൾ തിരഞ്ഞെടുക്കുന്ന മെക്കാനിക്കിൻ്റെ പരിചയസമ്പന്നതയെ ആശ്രയിച്ചിരിക്കും. മെക്കാനിക്കിൻ്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവ് വന്നാൽ അതി നിങ്ങളുടെ വാഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
കെമിക്കൽ എഞ്ചിൻ ഡീകാർബണൈസിങ്ങ് എന്താണെന്ന് നോക്കിയാൽ എഞ്ചിനിലെ കാർബൺ നിക്ഷേപം നീക്കം ചെയ്യാൻ ടെർപെനുകളും മദ്യവും ഉപയോഗിക്കുന്നു. കാറിൻ്റെ ഇന്ധനവുമായി ടെർപെൻസും മദ്യവും കലർത്തുന്നതാണ് ഈ പ്രക്രിയ. പിസ്റ്റൺ, ക്രൗൺ റിംഗുകൾ, ഫ്യൂവൽ ഇൻജക്ടറുകൾ തുടങ്ങിയ എഞ്ചിൻ്റെ ഘടകങ്ങളിൽ നിന്ന് കാർബൺ നിക്ഷേപങ്ങൾ നീക്കം ചെയ്യാൻ ഇത് സഹായിക്കും.ഇത്തരത്തിൽ അടിഞ്ഞു കൂടിയ കാർബൺ നിക്ഷേപം കാറിൻ്റെ എക്‌സ്‌ഹോസ്റ്റ് വഴി കാറിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നതോടെ എഞ്ചിൻ വളരെ വൃത്തിയാകുകയും ചെയ്യും.

ഇപ്പോഴുളള ബിഎസ്6 എഞ്ചിൻ വാഹനങ്ങൾക്ക് കാർബൺ നിക്ഷേപം വളരെ കുറവായിരിക്കും. എന്നാൽ പഴയ വാഹനങ്ങൾക്ക് ഡീകാർബണൈസിങ്ങ് ചെയ്യുന്നത് വളരെ നല്ലതാണ്. കാറില്‍ നിന്നും ക്രമാതീതമായി പുക പുറത്ത് വരുന്നുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ധനം അനാവശ്യമായി നഷ്ടപ്പെടുകയാണെന്നതിന്റെ സൂചനയാണ് കറുത്ത പുക. ഇന്ധന സംവിധാനം ആവശ്യത്തിലേറെ ഇന്ധനം പമ്പ് ചെയ്യുന്ന അവസരത്തിലാണ് എക്‌സ്‌ഹോസ്റ്റില്‍ നിന്നും കറുത്ത പുക ഉയരുക. നിങ്ങളുടെ വാഹനം ഡീകാർബണൈസിങ്ങിന് വിധേയമാക്കിയിട്ടുണ്ടെങ്കിൽ കമൻ്റിൽ രേഖപ്പെടുത്താൻ മറക്കരുതേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








