പരിസ്ഥിതി സൗഹാർദമായ എഥനോൾ മിശ്രിത പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ ബാധിക്കുന്നത് എങ്ങനെ?

ആഗോള തലത്തിൽ ഇന്ന് ഏറ്റവും രൂപക്ഷവും പരിഗണിക്കപ്പെടേണ്ടതുമായ വിഷയങ്ങളിലൊന്നാണ് പരിസ്ഥിതി. നാളുകളായിട്ടുള്ള മനുഷ്യരുടെ പല പ്രവർത്തനങ്ങളും പരിസ്ഥിതിയെ വൻതോതിൽ നശിപ്പിച്ചിരിക്കുകയാണെന്ന ബോധോദയം നമ്മൾ ഉൾപ്പടെ ലോക രാഷ്ട്രങ്ങൾക്കും വളരെ വൈകിയാണ് വന്നത്.

പരിസ്ഥിതി സൗഹാർദമായ എഥനോൾ മിശ്രിത പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ ബാധിക്കുന്നത് എങ്ങനെ?

അതിനാൽ കഴിയുന്നത്ര വേഗത്തിൽ പരിസ്ഥിതി പ്രശ്നങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് എല്ലാവരും. പരിസ്ഥിതിയ്ക്ക് ഒരു വലിയ ഭീഷണിയായ ഫോസിൽ ഫ്യുവലുകളുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കുക എന്നതാണ് ഇത്തരത്തിൽ ലോക രാഷ്ട്രങ്ങളെടുത്ത തീരുമാനങ്ങളിലൊന്ന്. കഴിയുന്നത്ര പരിസ്ഥിതി സൗഹാർദമായ ഇന്ധനങ്ങളോ ഊർജമോ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് പലരും.

പരിസ്ഥിതി സൗഹാർദമായ എഥനോൾ മിശ്രിത പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ ബാധിക്കുന്നത് എങ്ങനെ?

നമ്മുടെ നാട്ടിലും ഇന്ന് ഇലക്ട്രിക് വാഹന തരംഗം വൻതോതിൽ ആഞ്ഞടിക്കുന്നുണ്ട്, എന്നാൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചറിന്റെ അഭാവവും കുറഞ്ഞ ഡ്രൈവിംഗ് ശ്രേണിയുമാണ് നിലവിൽ ഇതിന് അല്പം വെല്ലുവിളി ഉയർത്തുന്നത്. എല്ലായിടങ്ങളിലും സുലഭമായി ചാർജറുകൾ സ്ഥാപിക്കുന്നതിന് ഇനിയും സമയമെടുക്കും.

പരിസ്ഥിതി സൗഹാർദമായ എഥനോൾ മിശ്രിത പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ ബാധിക്കുന്നത് എങ്ങനെ?

എന്നാൽ ആ കാലയളവിലും ഫോസിൽ ഫ്യുവലുകളുടെ എമിഷൻ ഗണ്യമായി കുറയ്ക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് അധികാരികൾ. പെട്രോളിനൊപ്പം കൂടുതൽ അളവിൽ എഥനോൾ മിക്സ് ചെയ്യുക എന്നതാണ് ഇതിൽ പ്രധാനം.

പരിസ്ഥിതി സൗഹാർദമായ എഥനോൾ മിശ്രിത പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ ബാധിക്കുന്നത് എങ്ങനെ?

2025 ഓടെ നമ്മുടെ രാജ്യം പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കാർബൺ ഉദ്‌വമനം 33 മുതൽ 35 ശതമാനം വരെ കുറയ്ക്കാൻ സർക്കാർ പദ്ധതിയിടുന്നു. നിലവിൽ എഥനോളിന്റെ 8.5 ശതമാനം പെട്രോളിലേക്ക് മിക്സ് ചെയ്യുന്നു.

പരിസ്ഥിതി സൗഹാർദമായ എഥനോൾ മിശ്രിത പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ ബാധിക്കുന്നത് എങ്ങനെ?

എന്നിരുന്നാലും, 2022 മുതൽ, എഥനോളിന്റെ ശതമാനം 10 ശതമാനമായി വർധിക്കും. എന്നാൽ ഈ എഥനോൾ മിശ്രിതം തങ്ങളുടെ എഞ്ചിനുകളിൽ എന്തുചെയ്യുമെന്നതിൽ പലരും ആശങ്കാകുലരാണ്.

പരിസ്ഥിതി സൗഹാർദമായ എഥനോൾ മിശ്രിത പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ ബാധിക്കുന്നത് എങ്ങനെ?

ഇതിനെ സംബന്ധിച്ച് സ്റ്റുവർട്ട് ഫില്ലിംഗ്ഹാം അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നു, ഈ ആശംങ്കയെക്കുറിച്ചുള്ള വിശദീകരണം ഇത് നൽകും.

പരിസ്ഥിതി സൗഹാർദമായ എഥനോൾ മിശ്രിത പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ ബാധിക്കുന്നത് എങ്ങനെ?

എഞ്ചിനെ ആശ്രയിച്ച് എഫിഷ്യൻസിയും പെർഫോമെൻസും 3.5 മുതൽ 5.0 ശതമാനം വരെ കുറയുമെന്ന് വീഡിയോ പറയുന്നു. ഇതിനർത്ഥം പവർ ഉൽപാദനം കുറയും എന്ന് മാത്രമല്ല, എഞ്ചിൻ ഒരു കിലോമീറ്റർ ഓടാൻ കൂടുതൽ ഇന്ധനം ഉപയോഗിക്കുകയും ചെയ്യും, ഇതിനർത്ഥം എഞ്ചിന്റെ ഇന്ധനക്ഷമത കുറയുമെന്നാണ്. ഒടുവിൽ, രാജ്യത്ത് E20 (20 ശതമാനം എഥനോൾ) എത്തുമ്പോൾ കാര്യങ്ങൾ മറ്റൊരു തലത്തിലാവും.

പരിസ്ഥിതി സൗഹാർദമായ എഥനോൾ മിശ്രിത പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ ബാധിക്കുന്നത് എങ്ങനെ?

എഥനോൾ പെട്രോളിന് സാധാരണ പെട്രോളിനേക്കാൾ വില കുറവായിരിക്കുമെന്ന് യുകെ സർക്കാർ വ്യക്തമാക്കി, എന്നാൽ എഥനോൾ കലർന്ന പെട്രോൾ ഇതിനകം വിൽപ്പനയ്‌ക്കെത്തുന്ന രാജ്യങ്ങളിൽ സ്ഥിതി അങ്ങനെയായിരിക്കില്ല.

പരിസ്ഥിതി സൗഹാർദമായ എഥനോൾ മിശ്രിത പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ ബാധിക്കുന്നത് എങ്ങനെ?

അതിനാൽ, മോട്ടോർ സൈക്കിൾ, കാർ എന്നിവ ഓടിക്കുന്നതിന് ബന്ധപ്പെട്ട ചെലവുകൾ വർധിക്കുമെന്ന് പ്രതീക്ഷിക്കാം. പെട്രോളിന്റെ വില ഇതിനകം ഉയർന്നതാണ്, മിക്കവാറും അത് ഇനിയും വർധിക്കുകയും അതോടൊപ്പം മൈലേജും പെർഫോമെൻസും കുറയുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് വരാനിരിക്കുന്നത്.

പരിസ്ഥിതി സൗഹാർദമായ എഥനോൾ മിശ്രിത പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ ബാധിക്കുന്നത് എങ്ങനെ?

എഥനോളിന്റെ മറ്റൊരു പ്രശ്നം അത് ഹൈഗ്രോസ്കോപിക് ആണ് എന്നതാണ്. ഇതിനർത്ഥം എഥനോൾ അന്തരീക്ഷത്തിലെ ഈർപ്പം ആഗിരണം ചെയ്യുന്നു എന്നാണ്. അതിനാൽ, ഇത് സാധാരണ പെട്രോൾ പോലെ നന്നായി കത്തില്ല.

പരിസ്ഥിതി സൗഹാർദമായ എഥനോൾ മിശ്രിത പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ ബാധിക്കുന്നത് എങ്ങനെ?

ഇത് "ഫിസ് സെപ്പറേഷന്" കാരണമാകുന്നു, അതായത് അടിസ്ഥാനപരമായി ഇന്ധനം ഉപയോഗശൂന്യമാവുകയും അത് എഞ്ചിന് കേടുവരുത്തുകയും ചെയ്യും. എഥനോൾ ആഗിരണം ചെയ്ത ഈർപ്പം കാരണമാണ് ഇത് സംഭവിക്കുന്നത്.

പരിസ്ഥിതി സൗഹാർദമായ എഥനോൾ മിശ്രിത പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ ബാധിക്കുന്നത് എങ്ങനെ?

എന്നിരുന്നാലും, ഫ്യുവൽ ടാങ്കിലെ ഇന്ധനം ദീർഘകാലം ഉപയോഗിക്കാതിരിക്കുമ്പോൾ മാത്രമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. പതിവായി മോട്ടോർസൈക്കിളോ കാറോ ഉപയോഗിക്കുകയും പതിവായി ഇന്ധനം നിറയ്ക്കുകയും ചെയ്താൽ ഈർപ്പം ഇല്ലാത്ത പുതിയ പെട്രോൾ ടാങ്കിലുണ്ടാകും.

പരിസ്ഥിതി സൗഹാർദമായ എഥനോൾ മിശ്രിത പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ ബാധിക്കുന്നത് എങ്ങനെ?

ഹോസ്റ്റിന്റെ ഗവേഷണ പ്രകാരം, ഇന്ധനം ആറ് മാസത്തിൽ കൂടുതൽ ഉപയോഗിക്കാതെ സംഭരിച്ച് വെച്ചാൽ മാത്രമേ ഇത് സംഭവിക്കൂ. എന്നിരുന്നാലും, ഇതിനെ ചെറുക്കാൻ ഒരു വഴിയുണ്ട്. ചില രാജ്യങ്ങളിൽ, E5 ഇപ്പോഴും സൂപ്പർ അൺലെഡഡായി വിൽക്കുന്നു.

പരിസ്ഥിതി സൗഹാർദമായ എഥനോൾ മിശ്രിത പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ ബാധിക്കുന്നത് എങ്ങനെ?

ഇത് ഇന്ത്യയിലും സംഭവിച്ചേക്കാം. എന്നിരുന്നാലും, എഥനോൾ മിശ്രിത പെട്രോളിനേക്കാൾ കൂടുതൽ ചിലവ് വരും. വാഹനം ദീർഘകാലം ഉപയോഗിക്കാതെ സൂക്ഷിക്കേണ്ട ഉടമകൾക്ക് അവരുടെ ഫ്യുവൽ ടാങ്കിൽ E5 പെട്രോൾ നിറയ്ക്കാം, അത് നന്നായി പ്രവർത്തിക്കണം.

പരിസ്ഥിതി സൗഹാർദമായ എഥനോൾ മിശ്രിത പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ ബാധിക്കുന്നത് എങ്ങനെ?

എഥനോൾ കലർന്ന ഇന്ധനത്തിന്റെ ഒരു പ്രധാന പ്രശ്നം എഞ്ചിൻ കംപ്റ്റിബിളിറ്റിയാണ്. ഫ്യുവൽ സിസ്റ്റങ്ങൾ പോലുള്ള ഓട്ടോമൊബൈൽ മെക്കാനിക്കലുകളിൽ മുമ്പ് ഉപയോഗിച്ചിരുന്ന ചില വസ്തുക്കളോട് എഥനോൾ റിയാക്ട് ചെയ്യുന്നതാണ്.

പരിസ്ഥിതി സൗഹാർദമായ എഥനോൾ മിശ്രിത പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ ബാധിക്കുന്നത് എങ്ങനെ?

എഥനോൾ കാരണം ബ്രോൺസ്, ഫൈബർഗ്ലാസ്, ചില പ്ലാസ്റ്റിക്കുകൾ, ചില റബ്ബറുകൾ എന്നിവപോലും കേടായേക്കാം. ഇതിനുള്ള പരിഹാരം, നമ്മുടെ വാഹനം E10 അനുയോജ്യമാണോ എന്ന് അതത് ഓട്ടോമൊബൈൽ നിർമ്മാതാക്കളെ കോണ്ടാക്ട് ചെയ്ത് പരിശോധിക്കണം എന്നതാണ്.

2011 -ന് ശേഷം നിർമ്മിച്ച വാഹനങ്ങൾക്ക് E10 ഫ്യുവലിൽ തകരാറില്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെക്കാൾ നന്നായി വാഹനങ്ങളെ അറിയാവുന്നതിനാൽ ഇക്കാര്യത്തിൽ നിർമ്മാതാക്കളെ ബന്ധപ്പെടുന്നതാണ് നല്ലത്.

Most Read Articles

Malayalam
English summary
How ethanol mixed petrol reacts with normal vehicle engines
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X