കാലാവസ്ഥ വൃതിയാനത്തിൽ ഇവികൾക്കും പങ്കുണ്ട് കേട്ടോ; പഠനങ്ങൾ പറയുന്നതിങ്ങനെ
കൊവിഡ് തരംഗം മൂലം ഭൂരിഭാഗം ജനങ്ങളും പൊതുഗതാഗതം ഉപേക്ഷിച്ച് സ്വന്തം വാഹനം ഉപയോഗിക്കാൻ നിർബന്ധിതരായിട്ടുണ്ട്. അതിൻ്റെ ഫലമോ എമിഷൻ കൂടുതലായി എന്നുളളതാണ്. അടുത്തിടെ നടത്തിയ പഠനങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിച്ചത്, കൊവിഡിന് ശേഷം 67 ശതമാനം ആളുകളും പൊതുഗതാഗതം ഉപയോഗിക്കുന്നതിൽ നിന്ന മാറി സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാൻ തുടങ്ങി എന്നാണ്.
ഇങ്ങനെ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഇത്തരം വാഹനങ്ങളിൽ നിന്ന പുറന്തളളുന്ന പുകയുടെ അളവ് വളരെ കൂടുതലാണ്. അത് കൊണ്ട് തന്നെയാണ് നിരവധി പദ്ധതികളിലൂടേയും നയങ്ങളിലൂടേയും സർക്കാർ ഇലക്ട്രിക് വാഹനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1.27 മില്യൺ യുഎസ് ഡോളർ ചിലവിൽ ഇവികളുടെ വിൽപ്പന വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

പക്ഷേ വളരെ മികച്ച ഒരു ഇവി നയം രാജ്യത്ത് നടപ്പിലാക്കണം എങ്കിൽ ഒരുപാട് പ്രതിബന്ധങ്ങൾ നേരിടാനുണ്ട്. അതായത് ആദ്യമായി രാജ്യത്ത് സജ്ജമായ ഒരു സ്ക്രാപ്പിങ്ങ് യൂണിറ്റുകൾ വേണം. അത് കൃത്യമായി നടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയും വേണം. ഇവികളുടെ ഗുണവും അത് വഴിയുളള നേട്ടവും ജനങ്ങളിലേക്ക് എത്തുന്നതിന് വേണ്ടിയുളള ബോധവൽക്കരണങ്ങൾ നടത്തണം.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പ്രാദേശികമായി നിർമിക്കുകയും അത് പോലെ തന്നെ വില കുറയ്ക്കാനുളള നടപടികളും സർക്കാർ കൈകൊള്ളണം. ഇവികളിൽ ബാറ്ററിയ്ക്കാണ് വില കൂടുതൽ എന്ന ഒരു കാര്യമാണ് എല്ലാവരുടേയും അഭിപ്രായം. അത് കൊണ്ട് തന്നെ ബാറ്ററി നമ്മുടെ രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ അത് വലിയ വിജയകരമായിരിക്കും.

പിന്നെ ഒരു നിർദേശം എന്ന് പറയുന്നത് വാഹനത്തിൻ്റെ റേഞ്ചിനെ സംബന്ധിച്ചാണ്, അതായത് ദിവസം 100 കിലോമീറ്റർ ദൂരം മാത്രം ഓട്ടം ഉളള വൃക്തികൾക്ക് ഉതകുന്ന രീതിയിലുളള വാഹനം അവതരിപ്പിക്കണം. എന്നാൽ അതോടൊപ്പം 100 കിലോമീറ്ററിൽ കൂടുതൽ ദൂരം പോകേണ്ടവർക്ക് അതിനുളള ഓപ്ഷനുകളും നൽകണം. ലോകത്ത് ഓട്ടോമൊബൈല്‍ വ്യവസായം ഫോസില്‍ ഇന്ധന വാഹനങ്ങളെ വിട്ട് പ്യുവര്‍ ഇലക്ട്രിക് വാഹനങ്ങളെ പുല്‍കുകയാണെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ടെസ്‌ല മോഡല്‍ Y ഇവിയുടെ നേട്ടം.
ഇതാദ്യമായാണ് ഒരു ഇലക്ട്രിക് വാഹനം ICE വാഹനത്തെ മറികടന്ന് ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി മാറുന്നത് എന്നത് ശ്രദ്ധേയമാണ്. ലോകമെമ്പാടുമുള്ള 53 വിപണികളില്‍ JATO ശേഖരിച്ച ഡാറ്റ അനുസരിച്ച് 2023-ന്റെ ആദ്യ പാദത്തില്‍ ടെസ്ല മോഡല്‍ Y വില്‍പ്പന ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്തെത്തി. ടൊയോട്ട കൊറോളയെ പിന്തള്ളിയാണ് ടെസ്ല മോഡല്‍ Y ലോക ഒന്നാം നമ്പര്‍ കാറായി മാറിയത്.
ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഓള്‍ ഇലക്ട്രിക് കാറാണ് ടെസ്‌ല മോഡല്‍ Y. ടെസ്ലയുടെ മോഡല്‍ നിര പരിശോധിക്കുമ്പോള്‍ ടോപ്പ്-സ്‌പെക്ക് മോഡല്‍ X നെ അപേക്ഷിച്ച് മോഡല്‍ Y ചെറുതും താങ്ങാനാവുന്നതുമായ ക്രോസ്ഓവറാണ്. 2023-ലെ ഒന്നാം പാദത്തില്‍, ടെസ്ല മോഡല്‍ Y മറ്റ് ജനപ്രിയ മോഡലുകളായ ടൊയോട്ട കൊറോള, ടൊയോട്ട RAV4 എന്നിവയെ മറികടന്ന് ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍ എന്ന സ്ഥാനം ഉറപ്പിച്ചു.
ഇക്കാലയളവില്‍ ആഗോളതലത്തില്‍ മോഡല്‍ Y-യുടെ 267,200 യൂണിറ്റുകളാണ് ടെസ്ല വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ 69 ശതമാനമാണ് വര്‍ധനവ്. ഇലക്ട്രിക് കാറുകളുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ ചൈനയില്‍ നിന്നാണ് ടെസ്‌ല ഏറ്റവും ഉയര്‍ന്ന വില്‍പ്പന വാരിക്കൂട്ടിയത്. സ്വന്തം തട്ടകമായ അമേരിക്കയില്‍ നിന്നുള്ളതിനേക്കാള്‍ വില്‍പ്പനയാണ് ടെസ്‌ലക്കിപ്പോള്‍ ചൈനയില്‍ നിന്ന് ലഭിക്കുന്നത്.


Click it and Unblock the Notifications








