പരിസ്ഥിതി സൗഹാർദം ആരോഗ്യ സമ്പൂർണം; വായു മലിനീകരണം കുറയ്ക്കുന്നതിൽ ഇവികൾ ഒരു മികച്ച ഓപ്ഷനോ?

ഉയർന്ന വായു മലിനീകരണവും പൊതു ജനത്തിന്റെ ആരോഗ്യം എന്ന വിഷയത്തിൽ അതിന്റെ ആഘാതവും വർഷങ്ങളായി ഇന്ത്യ നേരിടുന്ന ഒരു പ്രശ്നാമണ്. ആഗോളതലത്തിൽ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായതിനാൽ, വാഹന ഗതാഗതത്തിലെ വർധനവ് വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിന് ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

ഇലക്‌ട്രിക് വെഹിക്കിൾ (ഇവി) അഡോപ്ഷൻ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നു. പല പ്രമുഖ ലോകരാഷ്ട്രങ്ങളും ഇന്ന് ഇവികളെ പ്രമോട്ട് ചെയ്യുന്നതും ഇതിനാലാണ്. ഇലക്ട്രിക് വാഹനങ്ങൾ വായുവിന്റെ ഗുണനിലവാരം പൊതുജനാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്നു. ഇന്ത്യയിലെ ഇവി അഡോപ്ഷൻ ജനതയ്ക്ക് വളരെ ക്ലീനും ആരോഗ്യകരവുമായ ഭാവിയിലേക്ക് എങ്ങനെ നയിക്കുന്നു എന്നാണ് ഈ ലേഖനത്തിലൂടെ ഞാൻ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്.

പരിസ്ഥിതി സൗഹാർദം ആരോഗ്യ സമ്പൂർണ്ണം; ഭാവി ഇനി ഇവി മയം

1. കുറഞ്ഞ എമിഷൻ: ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന നേട്ടങ്ങളിൽ ഒന്ന് അവയുടെ സീറോ ടെയിൽ പൈപ്പ് എമിഷനാണ്. കൺവൻഷണൽ ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവികൾ കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, പാർട്ടിക്കിൾ മാറ്റർ തുടങ്ങിയ ദോഷകരമായ മലിനീകരണം ഉണ്ടാക്കുന്നില്ല. ICE വാഹനങ്ങൾ ഇവികൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിലൂടെ, ഇന്ത്യക്ക് വായു മലിനീകരണം ഗണ്യമായി കുറയ്ക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും കഴിയും.

2. ലോ ഗ്രീൻഹൗസ് ഗ്യാസ് എമിഷനുകൾ: ലോക്ക എയർ പൊല്യൂഷൻ കുറയ്ക്കുന്നതിനു പുറമേ, ഗ്രീൻഹൗസ് ഗ്യാസ് എമിഷനുകളും കുറയ്ക്കുന്നതിന് ഇവികൾ സഹായിക്കുന്നു. റിന്യൂവബിൾ എനർജി സഴ്സ്സുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ, ICE വാഹനങ്ങളെ അപേക്ഷിച്ച് ഇവികൾക്ക് വളരെ ചെറിയ കാർബൺ ഫൂട്ട്പ്രിന്റ് മാത്രമാണുള്ളത്. റിന്യൂവബിൾ/ പുനരുപയോഗിക്കാവുന്ന എനർജി ഡെവലപ്മെന്റ് ഇന്ത്യ വളരെ ശക്തമായി തന്നെ പിന്തുടരുന്നു, ഇത് ഇവികളിലേക്കുന്ന മാറ്റത്തിന് കൂടുതൽ പ്രചോദനം നൽകുന്നു.

പരിസ്ഥിതി സൗഹാർദം ആരോഗ്യ സമ്പൂർണ്ണം; ഭാവി ഇനി ഇവി മയം

3. മെച്ചപ്പെട്ട ആരോഗ്യം (പബ്ലിക്ക് ഹെൽത്ത്): കുറഞ്ഞ വായു മലിനീകരണം പൊതു ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർണ്ണായക പങ്ക് വഹിക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങളുമായി എയർ പൊല്യൂഷൻ ബന്ധപ്പെട്ടിരിക്കുന്നു. ഇവികൾ സ്വീകരിക്കുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ, ഇന്ത്യക്ക് ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ വായു മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ തോത് കുറയ്ക്കാനും ജനങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്താനും കഴിയും.

4. ശബ്ദമലിനീകരണം കുറയ്ക്കുക: ഇലക്‌ട്രിക് വാഹനങ്ങൾ അവയുടെ ICE സഹോദരങ്ങളേക്കാൾ വളരെ നിശ്ശബ്ദമാണ്, അതിന്റെ ഫലമായി റോഡുകളിലേയും ട്രാഫിക്കിലേയും ശബ്ദമലിനീകരണം ഗണ്യമായി കുറയുന്നു. ഇത് വ്യക്തികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ, പ്രത്യേകിച്ച് ജനസാന്ദ്രത കൂടുതലുള്ള നഗരപ്രദേശങ്ങളിൽ വലിയ തരത്തിലുള്ള ഇംപാക്ട് ഉണ്ടാക്കുന്നു.

പരിസ്ഥിതി സൗഹാർദം ആരോഗ്യ സമ്പൂർണ്ണം; ഭാവി ഇനി ഇവി മയം

ഇന്ത്യയിൽ വായു മലിനീകരണം എന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും പൊതുജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെ അഡോപ്ഷൻ അത്യന്താപേക്ഷിതമാണ് എന്ന് തന്നെ പറയാം. ഇവികളിലേക്ക് മാറുന്നതിലൂടെ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ആഗോള പ്രതിബദ്ധത നിറവേറ്റുന്നതിനൊപ്പം തന്നെ ജനങ്ങൾക്ക് ആരോഗ്യകരവും ക്ലീനുമായ ഒരു ഫ്യൂച്ചർ വാഗ്ദാനം ചെയ്യാൻ നമ്മുടെ രാജ്യത്തിന് കഴിയും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

എന്നിരുന്നാലും ഇവികളിലേക്കുള്ള മാറ്റം അല്ലെങ്കിൽ അഡോപ്ഷൻ അത്ര എളുപ്പമായിരിക്കില്ല എന്നതും വാസ്തവമാണ്. രാജ്യത്തെ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചർ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടാൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. കേന്ദ്ര സംസ്ഥാന സർക്കാരുകളും പല പ്രമുഖ വാഹന നിർമ്മാതാക്കളും കാര്യമായ പരിശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതിനും സമയം എടുക്കും.

More from DriveSpark

Article Published On: Monday, June 5, 2023, 8:49 [IST]
English summary
How evs helps to improve air quality and environment in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X