സദ്ദാം ഹുസൈന്റെ കാര്‍ സ്വന്തമാക്കിയ ഇന്ത്യക്കാരന്‍ ഇവിടെയുണ്ട്! വണ്ടി എങ്ങനെ ഇന്ത്യയിലെത്തിയെന്ന് അറിയാമോ?
ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കാം. 1979-ല്‍ അറബ് രാജ്യമായ ഇറാഖിന്റെ പ്രസിഡന്റായി അധികാരമേറ്റ സദ്ദാം രണ്ട് ദശകത്തിലധികം ഭരണം കൈയ്യാളി. ഇറാഖിനെ നവീകരിക്കുന്നതിനും മേഖലയില്‍ രാജ്യത്തിന് സ്ഥിരത നല്‍കുന്നതിനും സദ്ദാമിന്റെ ഭരണം സഹായകമായി എന്നാണ് പറയപ്പെടുന്നത്. 1991-ലെ കുവൈത്ത് അധിനിവേശം സദ്ദാമിന് വില്ലന്‍ വേഷം നല്‍കി.
എന്നാല്‍ ഏകാധിപതിയായിരുന്ന സദ്ദാം പക്ഷേ അമേരിക്കന്‍ സാമ്രാജ്യത്വത്തത്തിനെതിരെ തന്റെ അവസാന നാളുകളില്‍ സ്വീകരിച്ച നിലപാട് ഒത്തിരി പേര്‍ക്കിടയില്‍ അദ്ദേഹത്തെ ഹീറോയാക്കി മാറ്റി. 2006 ഡിസംബര്‍ 30-ന് അമേരിക്കയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഇറാഖിലെ ഇടക്കാല സര്‍ക്കാര്‍ സദ്ദാമിനെ തൂക്കിക്കൊല്ലുകയായിരുന്നു. ഇത്രയും പറഞ്ഞത് ഇതേ സദ്ദാം ഹുസൈന്റെ കാര്‍ സ്വന്തമാക്കിയ ഒരു പത്ര മുതലാളി ഇന്ത്യയിലുണ്ട്. അദ്ദേഹത്തെ ഒന്ന് പരിചയപ്പെടുത്താന്‍ വേണ്ടിയാണ്.

ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും എഡിറ്റോറിയല്‍ ഡയറക്ടറുമായ വിവേക് ഗോയങ്കയാണ് സദ്ദാം ഹുസൈന്റെ കാര്‍ സ്വന്തമാക്കിയ ഇന്ത്യക്കാരന്‍. രാജ്യത്തെ പ്രമുഖ വിന്‍േറജ്്, ക്ലാസിക് കാര്‍ കലക്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ് വിവേക് ഗോയങ്ക. ഈ കാര്‍ എങ്ങനെ സ്വന്തമായി എന്നതിനെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പുറംലോകമറിഞ്ഞത്.
തന്റെ ശേഖരത്തിലുള്ള കാറുകളെ കുറിച്ചും സദ്ദാം ഹുസൈന്റെ ഉടമസ്ഥതയിലുള്ള കാര്‍ എങ്ങനെ തന്റെ കൈക്കയിലെത്തി എന്നതിനെ കുറിച്ചുമെല്ലാം വിവേക് ഗോയങ്കയുടെ ബറോഡ രാജകുടുംബാംഗമായ പ്രതാപ്‌സിംഗ് ഗെയ്ക്വാദുമായി നടത്തിയ അഭിമുഖത്തിലാണ് ഉള്ളുതുറന്നത്. ഇറാഖില്‍ സദ്ദാം ഹുസൈന്റെ ഭരണം അട്ടിമറിക്കപ്പെട്ടപ്പോള്‍ പല സ്വത്തുക്കളും കണ്ടുകെട്ടുകയും വിദേശത്ത് വില്‍ക്കുകയും ചെയ്തു. അത്തരത്തില്‍ സദ്ദാമിന്റെ കാറുകള്‍ കൊട്ടാരത്തില്‍ നിന്ന് മോഷ്ടിക്കപ്പെടുകയും ഇവ യുഎഇയിലെ ദുബായ്യില്‍ വില്‍പ്പനക്ക് വെക്കുകയും ചെയ്യുകയായിരുന്നു.
ഫെരാരി, റോള്‍സ് റോയ്‌സ് തുടങ്ങിയ കാറുകള്‍ക്കൊപ്പം തന്നെ നിരവധി അപൂര്‍വ കാറുകളും വില്‍പ്പനക്കുണ്ടായിരുന്നു. എന്നാല്‍ ഡീലര്‍മാര്‍ക്ക് ഫെറാറിയടക്കം സൂപ്പര്‍ കാറുകളോടായിരുന്നു താല്‍പര്യം. അതുകൊണ്ട് തന്നെ രണ്ട് വിന്റേജ് കാറുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല ചുളുവിലക്ക് വിവേക് ഗോയങ്കക്ക് സ്വന്തമാക്കാന്‍ സാധിച്ചു. അദ്ദേഹം സര്‍ക്കാരിന് നേരിട്ട് കത്തെഴുതുകയും കാറുകള്‍ കൊണ്ടുവരാന്‍ അനുമതി നേടുകയും പിന്നീട് അവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയും ചെയ്തുവെന്ന് യൂട്യൂബ് വീഡിയോയില്‍ പറയുന്നുണ്ട്.
സദ്ദാം ഹുസൈന്റെ നിരവധി ആഡംബര കാറുകള്‍ വില്‍പനയ്ക്ക് ലഭ്യമാണെങ്കിലും വിവേക് ഗോയങ്ക സ്റ്റുഡ്ബേക്കര്‍ ഗ്രാന്‍ ടൂറിസ്മോ ഇന്ത്യയിലെത്തിച്ചു. ഇത് വളരെ പരുക്കനായ ഒരു വിന്റേജ് കാര്‍ മോഡലാണ്. വിവേക് ഗോയങ്കയുടെ ഗരാജില്‍ ഇത്തരത്തില്‍ ഒത്തിരി അപൂര്‍വ വിന്റേജ് കാറുകള്‍ കാണാം. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മികച്ച വിന്റേജ് കാര്‍ കലക്ടര്‍മാരില്‍ ഒരാളായി അറിയപ്പെടുന്നത്.
അദ്ദേഹത്തിന്റെ കൈയ്യില്‍ വളരെ മികച്ച രീതിയില്‍ സംരക്ഷിച്ച് പോരുന്ന 100-ലധികം വിന്‍േറജ് ക്ലാസിക് കാറുകളുണ്ട്. 1963 ഫിയറ്റ്, 1935 ബെന്റ്‌ലി പാര്‍ക്ക് വാര്‍ഡ് കണ്‍വെര്‍ട്ടബിള്‍, 1971 ജാഗ്വാര്‍ E ടൈപ്പ് V12 കണ്‍വെര്‍ട്ടബിള്‍, 1977 സിട്രോണ്‍ DS എന്നിങ്ങനെ നിരവധി കാറുകള്‍ അദ്ദേഹത്തിനുണ്ട്. ഇവയില്‍ സ്റ്റുഡ്ബേക്കര്‍ ഗ്രാന്‍ ടൂറിസ്മോയ്ക്ക് സവിശേഷമായ രൂപമുണ്ട്. ഇക്കൂട്ടത്തില്‍ പെട്ട 1963 ഫിയറ്റ് അദ്ദേഹത്തിന്റെ മാതാവിന്‍േറതായിരുന്നു.
ആ കാറിലാണ് ഗോയങ്ക എട്ടാം വയസില്‍ ഡ്രൈവിംഗ് പഠിച്ചതെന്നും പറയപ്പെടുന്നു. ഈ കാറുകള്‍ കൂടാതെ വിന്റേജ് ലാന്‍ഡ് റോവര്‍, റോള്‍സ് റോയ്സ് കാറുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. കൂടാതെ, ഡല്‍ഹി സ്റ്റേറ്റ് ട്രേഡിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന റേഞ്ച് റോവര്‍ കാറും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ബ്രിട്ടീഷ് ബ്രാന്‍ഡില്‍ നിന്നുള്ള ഗോയങ്കയുടെ ആദ്യത്തെ കാര്‍ മോഡലായിരുന്നു ഇത്. ഇതുകൂടാതെ കാര്‍ട്ടിയര്‍ കോണ്‍കോര്‍സ് പോലെയുള്ള വളരെ അപൂര്‍വമായ കാറും വിവേക് ഗോയങ്കയുടെ ഗരാജിലുണ്ട്.
സമ്പന്നരായ ആളുകളുടെ വിനോദങ്ങളില്‍ ഒന്നാണ് വിന്‍േറജ് വസ്തുക്കള്‍ വാങ്ങിക്കൂട്ടുകയെന്നത്. ചരിത്രത്തിന്റെ ശേഷിപ്പുകള്‍ കൂടിയായ ഇവ വാങ്ങി നല്ല രീതിയില്‍ സംരക്ഷിക്കാനായി അവര്‍ കോടികള്‍ പൊടിപൊടിക്കും. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ കാര്‍ കലക്ടര്‍മാരില്‍ ഒരാളായ വിവേക് ഗോയങ്കയുടെ കൈവശം സദ്ദാം ഹുസൈന്റെ കാര്‍ ഉള്ള വിവരം പലര്‍ക്കും ഇത് പുതിയ അറിവായിരിക്കും. ഈ ലേഖനം ഇഷ്ടമായെങ്കില്‍ നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുക്കുമല്ലോ.
Source: Storyboard18


Click it and Unblock the Notifications








