ചന്ദ്രനിലോട്ട് ഒരു ഡ്രൈവ് പോയാലോ; എന്നാ സമയം എടുക്കുമെടാ ഉവ്വേ
ഇന്ത്യയ്ക്ക് അഭിമാനമായി ചന്ദ്രയാൻ 3 ചന്ദ്രനിലെത്തിയിരിക്കുകയാണ്. എന്നാൽ വളരെ വിചിത്രമായ ഒരു ചിന്തയ്ക്ക് വേണ്ടിയാണ് ഇപ്പോൾ നിങ്ങളെ ക്ഷണിക്കുന്നത്.
ഇന്ത്യയ്ക്ക് അഭിമാനമായി ചന്ദ്രയാൻ 3 ചന്ദ്രനിലെത്തിയിരിക്കുകയാണ്. എന്നാൽ വളരെ വിചിത്രമായ ഒരു ചിന്തയ്ക്ക് വേണ്ടിയാണ് ഇപ്പോൾ നിങ്ങളെ ക്ഷണിക്കുന്നത്. ചന്ദ്രനിലേയ്ക്കൊരു റോഡ് ഉണ്ടായിരുന്നു എങ്കിൽ എന്നൊന്ന് സങ്കൽപ്പിച്ചു നോക്കിക്കേ. സത്യത്തിൽ അങ്ങനെ നടക്കാൻ പോണില്ല എന്ന് അറിയാം പക്ഷേ അഥവാ റോഡ് ഉണ്ട് എന്ന് തന്നെ കരുതുക, എത്ര സമയം കൊണ്ട് ചന്ദ്രനിൽ എത്താൻ പറ്റുമെന്ന് നോക്കിയാലോ. വരു നമ്മുക്ക് ചന്ദ്രനിലേക്ക് ഒരു ഡ്രൈവ് പോകാം.
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ഏകദേശ ദൂരം 238,855 മൈൽ (384,400 കിലോമീറ്റർ) ആണ്. ചന്ദ്രൻ ഭൂമിക്ക് ചുറ്റും ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥം പിന്തുടരുന്നതിനാൽ ഈ ദൂരം വ്യത്യാസപ്പെടാം എന്ന് അറിയാമല്ലോ. ചന്ദ്രനിലേക്ക് നീളുന്ന ഒരു സാങ്കൽപ്പിക റോഡ് ഉണ്ടെന്നും നിങ്ങൾ ഏകദേശം 100 കിലോമീറ്റർ വേഗതയിൽ ബ്രേക്കുകളൊന്നും കണക്കിലെടുക്കാതെ ഏകദേശം 160 ദിവസമെടുക്കും.

സംഭവം ഇത് രസകരമായ ഒരു ആശയമാണെങ്കിലും, ഭൂമിക്ക് പുറത്തേക്കുളള റോഡുകളുടെ അഭാവം, കഠിനമായ ചാന്ദ്ര അന്തരീക്ഷം, വഴിയിൽ ഇന്ധന സ്റ്റേഷനുകളുടെ അഭാവം തുടങ്ങിയ നിരവധി കാരണങ്ങളാൽ ഇത് സാധ്യമല്ല എന്ന് എല്ലാവർക്കും അറിയാം അല്ലെങ്കിൽ എങ്ങും നിർത്താതെ ഇത്രയും കിലോമീറ്റർ നിർത്താതെ ഏത് വാഹനമാണ് ഓടിക്കാൻ സാധിക്കുക, ഓയിൽ മാറണം, സർവീസ് ചെയ്യണം.
റോഡ് മാർഗം ചന്ദ്രനിലെത്തുന്നത് പ്രായോഗികമല്ലെങ്കിലും ബഹിരാകാശ ദൗത്യങ്ങൾ ചന്ദ്രനിലെത്തുന്നത് സാധ്യമാക്കിയിരിക്കുകയാണല്ലോ. ഏകദേശം 3000 മൈൽ വേഗതയിൽ ഈ ദൂരം സഞ്ചരിക്കാൻ അപ്പോളോ ദൗത്യങ്ങൾ ഏകദേശം 3 ദിവസമെടുത്തു. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് ഒരു കാർ ഓടിക്കുന്നത് അസാധ്യമാണെങ്കിലും, ഈ ആശയത്തിന് തീർച്ചയായും നമ്മുടെ ഭാവനയ്ക്കും നമ്മുടെ ശാസ്ത്ര താൽപ്പര്യങ്ങൾക്കും ആക്കം കൂട്ടാൻ കഴിയും. ബഹിരാകാശത്തേയും പര്യവേക്ഷണങ്ങളേയും കുറിച്ചുള്ള നമ്മുടെ ചിന്തകളും ആവേശവും അതിരുകളില്ലാതെ തുടരുകയാണ്.

ചാന്ദ്ര പര്യവേക്ഷണത്തിന് ശേഷം ഇപ്പോൾ സൂര്യനെ കുറിച്ച് കൂടുതൽ പഠിക്കാനായി ആദ്യത്യ എൽ 1 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലുളള രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് പിഎസ്എല്‍വി സി57 റോക്കറ്റിൽ വിക്ഷേപണം നടത്തിയിരിക്കുകയാണ്. 1480,7 കിലോ ഭാരമുള്ള ആദിത്യയുമായിട്ടാണ് പിഎസ്എൽ വി - എക്സ്എൽ സി 57 റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണത്തിന് പിന്നാലെ ആദ്യ മൂന്ന് ഘട്ടങ്ങളും വിജയകരമായി തന്നെ പൂർത്തിയാക്കിയതായും ഐഎസ്ആർഓ അറിയിച്ചിരുന്നു. ആദ്യം ആദിത്യ എൽ 1 എത്തുന്നത് 15 ലക്ഷം കിലോമീറ്റർ അകലെയുളള ഭ്രമണപഥത്തിലായിരിക്കും.
125 ദിവസത്തിനിടെ നാല് തവണകളായി ഭ്രമണപഥം ഉയർത്തിയിട്ടായിരിക്കും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിൽ എത്തിചേരുക. സൂര്യഗ്രഹത്തിൻ്റെ പുറത്തുളള താപവ്യതിയാനങ്ങൾ ഉൾപ്പടെയുളള പ്രധാന കാര്യങ്ങളാണ് പഠിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ അടയാളപ്പെടുത്തിയ കാര്യമാണ് ചന്ദ്രയാൻ 3 ലക്ഷ്യം കണ്ടുവെന്ന്.
യുഎസ്, പഴയ സോവിയറ്റ് യൂണിയൻ, ചൈന എന്നിവയ്ക്കു ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ; ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യം കൂടിയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. റഫ് ബ്രേക്കിങ്, ആറ്റിറ്റ്യൂഡ് ഹോൾഡ്, ഫൈൻ ബ്രേക്കിങ്, തിരശ്ചീനമായി താഴെയിറക്കൽ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ, എല്ലാ ഘട്ടങ്ങളിലും നിശ്ചയിച്ചുറപ്പിച്ചതിൽ നിന്നു മാറാതെ ചന്ദ്രയാൻ മുന്നേറി.
അവസാനത്തെ 149.8 മീറ്റർ ഉയരത്തിൽ വച്ചു ലാൻഡിങ് നടത്തേണ്ട സ്ഥലത്തെക്കുറിച്ചു സെൻസറുകളും ക്യാമറകളും നൽകിയ സൂചനകൾ വിലയിരുത്തിയ ലാൻഡർ മുൻകൂട്ടി നിശ്ചയിച്ച സ്ഥാനത്തു തന്നെ ലാൻഡ് ചെയ്തു. ദക്ഷിണ ധ്രുവത്തിൽ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നെങ്കിൽ ഇനിയുള്ള രണ്ടാഴ്ച രാത്രിയാണ്. ചാന്ദ്രദിനം ആരംഭിച്ച് 2 ദിവസത്തിനു ശേഷമാണ് ചന്ദ്രയാൻ 3 ഇറങ്ങിയത്. അതിനാൽ 12 ദിവസമേ ലാൻഡറിനും റോവറിനും ലഭ്യമായുള്ളൂ.
രാത്രിയായാൽ ചന്ദ്രനിലെ താപനില മൈനസ് 180 ഡിഗ്രി സെൽഷ്യസ് വരെ എത്തും. അതിനുശേഷം അടുത്ത പകൽ വരുമ്പോൾ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തനക്ഷമമാകുമോ എന്നറിയുന്നതിന് സെപ്റ്റംബർ 16-17 വരെ കാത്തിരിക്കേണ്ടതായിട്ടുണ്ട്. അതുവരെ ലാൻഡറിലെയും റോവറിലെയും മറ്റു പേലോഡുകൾ (ശാസ്ത്രീയ പഠനോപകരണങ്ങൾ) ഉറക്കത്തിലേക്കു പോകുമെങ്കിലും 'നാസ'യുടെ സഹായത്തോടെ നിർമിച്ച് ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള ലേസർ റിട്രോറിഫ്ലെക്ടർ അരേയ് (എൽആർഎ) ഉണർന്നു തന്നെയിരിക്കും. ഇതിലെ റിട്രോറിഫ്ലക്ടറുകൾ ലാൻഡർ എവിടെയാണെന്നു കണ്ടെത്താൻ സഹായിക്കും.


Click it and Unblock the Notifications








