മറ്റുള്ളവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കുടുങ്ങരുത്! IRCTC ബുക്കിംഗ് നിയന്ത്രണങ്ങള്‍ അറിയാം
നമ്മള്‍ ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ വെബ്‌സൈറ്റിനെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ ഒരുമാസം നമുക്ക് എത്ര ടിക്കറ്റ് വേണമെങ്കിലും ബുക്ക് ചെയ്യാന്‍ സാധിക്കില്ല. ഒരു ഐഡിയില്‍ നിന്നും പ്രതിമാസം എത്ര ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാം.

ഇന്ത്യയിലുടനീളം ട്രെയിന്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ഒരേയൊരു വെബ്സൈറ്റ് ഐആര്‍സിടിസിയുടേതാണ്. നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഒരോ ദിവസവും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഈ വെബ്‌സൈറ്റിനെ ആശ്രയിക്കുന്നു.

എന്നാല്‍ ഐആര്‍സിടിസി ഐഡി ഉണ്ടാക്കിയാല്‍ എത്ര ടിക്കറ്റുകള്‍ വേണമെങ്കിലും ബുക്ക് ചെയ്യാം എന്ന ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍ ഈ സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നിരവധി നിയന്ത്രണങ്ങളുണ്ട്. ഐആര്‍സിടിസി സൈറ്റ് ഉപയോക്താക്കളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്തവരും ചെയ്യാത്തവരുമാണ് ആ രണ്ട് വിഭാഗങ്ങള്‍.

ടിക്കറ്റ് ബുക്കിംഗിലുള്ള നിയന്ത്രണങ്ങളും ഈ വിഭാഗങ്ങളെ ആശ്രയിച്ച് മാറും. ആധാര്‍ ബന്ധിപ്പിച്ച ഐആര്‍സിടിസി ഉപയോക്താക്കള്‍ക്ക് പ്രതിമാസം 24 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. എന്നാല്‍ അതേസമയം ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാത്ത ഉപയോക്താക്കള്‍ക്ക് പ്രതിമാസം 12 ടിക്കറ്റുകള്‍ വരെ ബുക്ക് മാത്രമേ ബുക്ക് ചെയ്യാന്‍ പറ്റൂ.

സാധാരണയായി ഐആര്‍സിടിസി അക്കൗണ്ട് ഉടമകള്‍ക്ക് പ്രതിമാസം 12 ടിക്കറ്റുകള്‍ വരെ മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയൂ. മുമ്പ് ഇത് 6 ടിക്കറ്റ് മാത്രമായിരുന്നു. പിന്നീട് 12 ടിക്കറ്റായി ഉയര്‍ത്തുകയായിരുന്നു. ഐആര്‍സിടിസി അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്താല്‍ പ്രതിമാസം 24 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം.

എന്നാല്‍ അതില്‍ ഒരു പ്രശ്‌നമുണ്ട്. പ്രതിമാസം 12 ടിക്കറ്റുകള്‍ വരെ നിശ്ചിത ഐഡി ഉപയോഗിച്ച് ആര്‍ക്ക് വേണമെങ്കിലും ബുക്ക് ചെയ്ത് യാത്ര ചെയ്യാം. എന്നാല്‍ ഐആര്‍സിടിസി അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുകയും ഒരു മാസത്തില്‍ 12-ല്‍ കൂടുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും ചെയ്തുവെന്ന് കരുതുക. പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആ ഐഡിയുടെ ഉപയോക്താവ് സ്വയം ഒരു യാത്രക്കാരനായി ഉണ്ടായിരിക്കണം. വ്യക്തിഗത ഐഡികള്‍ ഉപയോഗിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും അത് വില്‍ക്കുകയും ചെയ്യുന്നതില്‍ നിന്നും ആളുകളെ തടയുന്നതിനാണ് ഈ നിയന്ത്രണം കൊണ്ടുവന്നത്.

ഇനി ഐആര്‍സിടിസി സൈറ്റില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നത് എങ്ങിനെയാണെന്ന് നോക്കാം. ആദ്യം സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്യുക. ശേഷം മൈ അക്കൗണ്ട് മെനുവിന് കീഴില്‍ ലിങ്ക് മൈ ആധാര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ ആധാര്‍ കാര്‍ഡ് അതിലേക്ക് ലിങ്ക് ചെയ്യുക.

നിങ്ങള്‍ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒരു ആധാര്‍ കാര്‍ഡ് ഒരു ഐഡിയിലേക്ക് മാത്രം ലിങ്ക് ചെയ്യാന്‍ ശ്രമിക്കുക. രണ്ടാമത്തെ ഐഡിയിലേക്ക് പിന്നീട് രണ്ടാമത്തെ ഐഡി മാത്രമേ ലിങ്ക് ചെയ്യപ്പെടുകയുള്ളൂ. അത് ആദ്യ ഐഡിയില്‍ നിന്ന് സ്വയം അണ്‍ലിങ്ക് ചെയ്യപ്പെടും.

ആധാര്‍ ബന്ധിപ്പിച്ച ശേഷം ആ വ്യക്തി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്റെ വിവരങ്ങള്‍ നല്‍കേണ്ട സ്ഥലത്ത് ആധാര്‍ ലിങ്ക് ചെയ്ത വ്യക്തിയുടെ പേര് ഡ്രോപ്പ് ഡൗണില്‍ സ്വയമേവ തെളിയും. അത് തിരഞ്ഞെടുത്ത് ബുക്ക് ചെയ്താല്‍ പ്രതിമാസം 24 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം.

സ്ഥിരം ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്കും അതേ അക്കൗണ്ടില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ഈ ഓപ്ഷന്‍ വളരെ ഉപകാരപ്രദമായിരിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ നിയന്ത്രണങ്ങള്‍ വളരെക്കാലമായി ഐആര്‍സിടിസി വെബ്സൈറ്റില്‍ ഉണ്ടെങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും ഇതിന്റെ ഗുണം അനുഭവിക്കാന്‍ ശ്രമിക്കാറില്ല. ഈ ഒരു സൗകര്യത്തെ കുറിച്ച ആളുകളെ ഓര്‍മ്മിപ്പിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്.


Click it and Unblock the Notifications








