യുഎഇയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ മാസം എത്ര സമ്പാദിക്കുന്നുവെന്ന് അറിയാമോ? പറഞ്ഞു തരാം...

നല്ലൊരു ജീവിതം ലക്ഷ്യമിട്ടാണ് പലരും പ്രവാസികളായി മാറുന്നത്. ഗള്‍ഫ് രാജ്യങ്ങളിലടക്കം നമ്മുടെ പ്രിയപ്പെട്ടവരില്‍ പലരും പ്രവാസ ജീവിതം നയിക്കുന്നുണ്ടാകും. ഗള്‍ഫില്‍ മലയാളികളില്‍ പലരും ട്രക്ക് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ട്രക്ക് ഡ്രൈവര്‍മാരുടെ വരുമാനം എത്രയായിരിക്കുമെന്ന് പലര്‍ക്കും സംശയമുണ്ടാകാം.

അക്കാര്യങ്ങളാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. ട്രക്ക് ഡ്രൈവര്‍മാരുടെ വരുമാനം അറിയുന്നതിന് മുമ്പ് ഒരാള്‍ക്ക് എങ്ങനെയാണ് യുഎഇയില്‍ ട്രക്ക് ഡ്രൈവര്‍ ആകാന്‍ പറ്റുന്നത് എന്ന കാര്യം മനസ്സിലാക്കണം. ഒരു ട്രക്ക് ഡ്രൈവര്‍ ആകുന്നതിന്, ഒരാള്‍ക്ക് താമസ വിസയും സാധുവായ ട്രക്ക് ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം. സ്ലോട്ടുകളുടെ എണ്ണം അനുസരിച്ച് ജോലി ചെയ്യുന്ന കമ്പനിയാണ് താമസ വിസ സാധാരണയായി ക്രമീകരിക്കുന്നത്. എന്നിരുന്നാലും, ചിലപ്പോള്‍ താമസ വിസയുമായി ബന്ധപ്പെട്ട ചെലവുകള്‍ ജീവനക്കാരന്‍ തന്നെ വഹിക്കേണ്ടി വരുമെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

യുഎഇയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ മാസം എത്ര സമ്പാദിക്കുന്നുവെന്ന് അറിയാമോ? പറഞ്ഞു തരാം...

വിസയുടെ ചിലവ് വീണ്ടെടുക്കുന്നത് വരെ ചില തൊഴിലുടമകള്‍ സാധാരണയായി പ്രതിമാസ വരുമാനത്തിന്റെ ഒരു ഭാഗം കുറച്ചാകും ശമ്പളം നല്‍കുക. ഒരു കമ്പനിയില്‍ ശേഷിക്കുന്ന സ്ലോട്ടുകളുടെ എണ്ണം അനുസരിച്ച് താമസ വിസയുടെ വില 6000 മുതല്‍ 8000 ദിര്‍ഹം വരെയാണ്. മെഡിക്കല്‍ പരിശോധനയുടെ ചിലവും എമിറേറ്റ്സ് ഐഡിയും ഇതില്‍ ഉള്‍പ്പെടുന്നു. റസിഡന്‍സ് വിസ സ്റ്റാമ്പ് ചെയ്തുകഴിഞ്ഞാല്‍, ട്രക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കില്‍ ഡ്രൈവര്‍ക്ക് ഉടന്‍ ജോലി ആരംഭിക്കാന്‍ കഴിയും.

സാധുവായ ലൈസന്‍സ് ഇല്ലാത്ത ആളുകള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പ് പരിശീലനത്തിനും ടെസ്റ്റിനും വിധേയരാകണം. ഈ ലൈസന്‍സിന് അപേക്ഷിക്കാന്‍ 21 വയസ്സിന് മുകളിലായിരിക്കണം അപേക്ഷകന്റെ പ്രായം. ട്രക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ചെലവ് സാധാരണയായി ഏകദേശം 7000-8000 യുഎഇ ദിര്‍ഹം വരും. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 1.5 മുതല്‍ 1.8 ലക്ഷം വരെയാകും. ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ വീണ്ടും പണം ചെലവാക്കേണ്ടി വരും.

ഈ മേഖലയിലെ ആളുകള്‍ക്ക് ഒന്നുകില്‍ ശമ്പള വ്യവസ്ഥയിലോ അല്ലെങ്കില്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരനായോ സമ്പാദിക്കാന്‍ കഴിയും. മാസ ശമ്പളമുള്ള ട്രക്ക് ഡ്രൈവര്‍മാരുടെ വരുമാനം നമ്മള്‍ക്ക് ആദ്യം നോക്കാം. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് സാധാരണയായി അടിസ്ഥാന ശമ്പളം 1800 മുതല്‍ 2000 ദീനാര്‍ വരെയാണ്. എന്നാല്‍ ഇത് കമ്പനികള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടുന്നു. കമ്പനികള്‍ 300 മുതല്‍ 500 ദീനാര്‍ വരെ താമസ അലവന്‍സുകളും നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ ഒരു മാസ ശമ്പളമുള്ള ഡ്രൈവര്‍ ആണെങ്കില്‍ കമ്മീഷന്‍ വളരെ കുറവായിരിക്കും.

അവര്‍ക്ക് സാധാരണയായി ചെറിയ റൂട്ടുകളാണ് അനുവദിക്കുക. അവരുടെ കമ്മീഷനുകള്‍ സാധാരണയായി ഓരോ ട്രിപ്പിനും 30 മുതല്‍ 90 ദീനാര്‍ വരെയാണ.് ദൂരത്തിനനുസരിച്ച് ഈ തുക വ്യത്യാസപ്പെടുന്നു. മൊത്തത്തില്‍, ശമ്പളമുള്ള ഡ്രൈവര്‍മാര്‍ സീസണിനെ ആശ്രയിച്ച് 3000 (66,600 ഏകദേശം) മുതല്‍ 4000 ദീനാര്‍ (ഏകദേശം 88,800 രൂപ) വരെ സമ്പാദിക്കുന്നു. പൂര്‍ണ്ണമായും കമ്മീഷന്‍ അധിഷ്ഠിത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നിശ്ചിത ശമ്പളമൊന്നും ലഭിക്കുന്നില്ല.

പകരം, അവര്‍ ഓടിക്കുന്ന ദൂരത്തിന്റെ അളവില്‍ മാത്രമാണ് അവര്‍ക്ക് പണം നല്‍കുന്നത്. അതിനാല്‍, അത്തരം ഡ്രൈവര്‍മാര്‍ സാധാരണയായി ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നതായി കാണപ്പെടുന്നു. ഈ യാത്രകളില്‍ പലപ്പോഴും രാജ്യാന്തര അതിര്‍ത്തികള്‍ കടക്കും. ഡ്രൈവര്‍മാര്‍ ദീര്‍ഘനേരം റോഡില്‍ തന്നെയായിരിക്കും തുടരുക. ഊണും ഉറക്കവും വിശ്രമവുമെല്ലാം ട്രക്കുകളില്‍ തന്നെയാകും. ഓരോ ട്രിപ്പിനും കമ്മീഷനുകള്‍ 300 മുതല്‍ 500 ദീനാര്‍ വരെയാണ്. അങ്ങനെ നോക്കിയാല്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ പണിയെടുക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ പലപ്പോഴും മാസത്തില്‍ ഏകദേശം 6000 ദീനാര്‍ (ഏകദേശം 1.33 ലക്ഷം രൂപ) വരുമാനം ഉണ്ടാക്കുന്നു. എന്നാല്‍ സീസണിനെ ആശ്രയിച്ച് ഈ സംഖ്യ വ്യത്യാസപ്പെടുന്നു.

ട്രക്ക് ഡ്രൈവര്‍മാരെ ആവശ്യമുണ്ടെന്ന് കാണിച്ച് പലപ്പോഴും നമുക്ക് പരസ്യങ്ങള്‍ കാണാം. പല ആളുകളും ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് കിട്ടുന്ന വരുമാനം കണ്ട് ഇതുമായി ബന്ധപ്പെട്ട അഭിമുഖങ്ങള്‍ക്ക് പോകാറുണ്ട്. എന്നാല്‍ അംഗീകൃത ഏജന്‍സികള്‍ വഴിയുള്ള ജോലികള്‍ക്ക് മാത്രം പോകാന്‍ ശ്രമിക്കുക. അല്ലാത്ത പക്ഷം വഞ്ചിതരാകാന്‍ സാധ്യതയുണ്ട്. ട്രക്ക് ഡ്രൈവര്‍മാരെ പോലെ തന്നെ പല ഗള്‍ഫ് രാജ്യങ്ങളിലും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും നല്ല രീതിയില്‍ സമ്പാദിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. അതുകൊണ്ട് നിങ്ങള്‍ വണ്ടികളെ സ്‌നേഹിക്കുന്നവരാണെങ്കില്‍, അതില്‍ നിന്നും അന്നം സമ്പാദിക്കാന്‍ മടിയില്ലാത്തവരാണെങ്കില്‍ ഈ ഭൂഗോളത്തില്‍ ഒരിടത്തും ജോലി ഇല്ലാതെ ആയിപ്പോകില്ലെന്ന് ഉറപ്പിച്ച് പറയാം.

Most Read Articles

Malayalam
English summary
How much truck drivers in uae earns in a month details in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X