എന്തിനാടാ സൺറൂഫ് തുറന്നിട്ട്? മോഡേൺ കാറുകളിലെ മോശം ഫീച്ചറായി മാറുന്നോ സൺറൂഫ്

വാഹന നിർമാതാക്കൾ ഒരു വാഹനം പുറത്തിറക്കുമ്പോൾ അതിൽ ലഭിക്കുന്ന ഫീച്ചറുകൾക്ക് വളരെ വ്യക്തമായ ഉപയോഗമുണ്ടാകും, അത് ചെറുതായാലും വലുതായാലും. അതിനൊപ്പം തന്നെ ഏത് രാജ്യത്താണോ വാഹനം അവതരിപ്പിക്കുന്നത്, അവിടുത്തെ കാലാവസ്ഥയും റോഡും എല്ലാം ഒറു വാഹനം നിർമിക്കുമ്പോൾ പ്രധാന ഘടകങ്ങളായി കമ്പനി പരിഗണിക്കാറുണ്ട്. വിദേശ രാജ്യങ്ങളിലാണ് വാഹനങ്ങളിൽ സൺറൂഫ് വളരെ പ്രശസ്തം. ഇന്ത്യൻ വിപണിയിലും സൺറൂഫ് എത്തിയെങ്കിലും പലപ്പോഴും പല വാഹനങ്ങളിലും അത് ഒരു അനാവശ്യ ഫീച്ചറായി മാറുന്നുണ്ട്. ഇന്ത്യൻ കാലാവസ്ഥയ്ക്കും റോഡിനും ഒന്നും സൺറൂഫിൻ്റെ ആവശ്യകതയില്ല എന്നാണ് പലപ്പോഴും തോന്നാറുളളത്.

സൺറൂഫുളള വാഹനം വാങ്ങുന്നത് ഒരു ഗമയായിട്ടാണ് പലരും കരുതുന്നത്. എന്നാൽ നിങ്ങൾ വാഹനം വാങ്ങി കഴിഞ്ഞ് എത്ര തവണ സൺറൂഫ് ഉപയോഗിച്ച് കാണും. അതിൻ്റെ പ്രവർത്തനം മറ്റുള്ളവരെ കാണിക്കാനും, അത് പോലെ തന്നെ ഹൈറേഞ്ച് യാത്ര പോയപ്പോൾ കുട്ടികളെ എഴുന്നേൽപ്പിച്ച് നിർത്താനും ആയിരിക്കും. എന്നാൽ നിങ്ങൾ ഒരു കാര്യം മനസിലാക്കണം, ഏതൊരു ഉപകരണവും ഉപയോഗിക്കാതെ ഇരുന്നാൽ കേടുപാടുകൾ സംഭവിക്കും. അത് പോലെ തന്നെയാണ് സൺറൂഫും.

how sunroof become worst feature

നിങ്ങളുടെ വാഹനത്തിൻ്റെ സൺറൂഫിന് ഏതെങ്കിലും തരത്തിലുളള കേടുപാടുകൾ സംഭവിച്ചാൽ അത് റിപ്പയർ ചെയ്യാൻ ഒട്ടും തന്നെ കാലതാമസം എടുക്കരുത്. കാരണം സൺറൂഫിന് കേടുപാടുകൾ പറ്റിയാൽ അത് വാഹനത്തിൻ്റെ ക്യാബിനെ ബാധിക്കും എന്നതാണ് കാരണം. അത് മാത്രമല്ല പ്രശ്നം പരിഹരിക്കാൻ കാലതാമസം എടുക്കുന്തോറും അതിൻ്റെ ചെലവും കൂടിക്കൊണ്ട് ഇരിക്കും. വാഹനം വാങ്ങാൻ പോകുമ്പോൾ ഇതൊക്കെ മനസിലുണ്ടാവണം.

മോട്ടോർ വെഹിക്കിൾസ് (എംവി) നിയമം അനുസരിച്ച്, കാറിന്റെ സൺറൂഫിൽ നിന്ന് തലയോ ശരീരമോ വെക്കുന്നത് കുറ്റമായും ട്രാഫിക് നിയമങ്ങളുടെ ലംഘനമായും കണക്കാക്കപ്പെടുന്നു. ഇതിനെക്കുറിച്ച് പലർക്കും അറിയില്ല. ഹൈറേഞ്ചിലൂടെ പോകുമ്പോൾ മഞ്ഞ് കാണാൻ പലരും സൺറൂഫിലൂടെ തല പുറത്തേക്ക് ഇടുന്നത് കാണാം. സൺറൂഫിൻ്റെ ഉപയോഗം ഇതൊക്കെയാണെന്നുളള മിഥ്യാധാരണ പലർക്കുമുണ്ട്.

how sunroof become worst feature

കുട്ടികളെ സൺറൂഫിലുടെ എഴുന്നേൽപ്പിച്ച് നിർത്തി കാഴ്ച്ചകൾ കാണിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്. ബംഗ്ലൂരുവിൽ ഒരു കുട്ടിയുടെ തല ഇടിക്കുന്ന വീഡിയോ ഇതിനോടകം നിങ്ങൾ കണ്ടു കാണുമായിരിക്കുമല്ലോ. ഇതിനെല്ലാം പുറമേ സൺറൂഫിൽ വിളളൽ, മോട്ടോർ തകരാർ സംഭവിച്ചാൽ നിങ്ങളുടെ പോക്കറ്റ് കാലിയാവാൻ വേറെ ഒന്നും വേണ്ട. സൺറൂഫ് നിങ്ങളുടെ വാഹനത്തിൻ്റെ മൈലേജിനെ വരെ ബാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.

സൺറൂഫ് അടച്ചിട്ടിരിക്കുകയാണെങ്കിലും ചൂട് കാലത്ത് ഗ്ലാസിലൂടെ ചൂട് അകത്തേക്ക് കയറുകയും കാറിൻ്റെ ഏസിക്ക് അതൊരു അധിക ജോലി കൂടി സൃഷ്ടിക്കുകയാണ്. അതു വഴി ഏസി കൂടുതൽ കരുത്തിന് വേണ്ടി ഇന്ധനം പരമാവധി കത്തിക്കും. അത് വഴി നിങ്ങളുടെ പോക്കറ്റ് ചോരുകയും ചെയ്യും. ഉപയോഗമില്ലാത്ത ആഡംബരത്തിന് വേണ്ടി നിങ്ങൾ പണം മുടക്കേണ്ടി വരുമെന്ന് ചുരുക്കം.

how sunroof become worst feature

വാഹനത്തിൻ്റെ ലുക്കും അഴകും വർധിപ്പിക്കാൻ സൺറൂഫിന് കഴിഞ്ഞേക്കും, അത് മാത്രമല്ല ഷോറൂമുകളിലും ഫോട്ടോകളിലും കാണുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാം. എന്നാൽ ദൈന്യദിന ഉപയോഗത്തിൽ സൺറൂഫിന് ഒരു റോളുമില്ല എന്ന കാര്യം കൂടി നിങ്ങൾ മനസിലാക്കുന്നത് നല്ലതായിരിക്കും. അത് കൊണ്ട് പുതിയ വാഹനം വാങ്ങുമ്പോൾ സൺറൂഫ് ഉളള മോഡൽ വാങ്ങാം എന്ന പിടിവാശി ഒഴിവാക്കിയാൽ നിങ്ങൾക്ക് ടെൻഷനില്ലാതെ സമാധാനമായി വാഹനമോടിച്ച് പോകാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, September 17, 2025, 17:15 [IST]
English summary
How sunroofs become the worst feature in modern cars all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X