ട്രംപിൻ്റെ തിരിച്ചു വരവ് വാഹന വിപണിക്ക് എട്ടിൻ്റെ പണിയാകുമോ; വിശദമായിട്ട് ഒന്ന് അറിഞ്ഞിരിക്കാം

ശത്രുക്കൾക്ക് വലിയ മറുപടിയുമായിട്ടാണ് ഡൊണാൾഡ് ട്രംപ് തൻ്റെ രണ്ടാം തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ തിരിച്ച് അധികാരത്തിൽ കയറുമ്പോൾ ട്രംപിൻ്റെ ലക്ഷ്യം ആരാണെന്ന് അറിയാതെ പല രാജ്യങ്ങളും ഇപ്പോൾ ടെൻഷനടിച്ചിരിക്കുകയാണ്. വാഹന വിപണിയുടെ കാര്യത്തിൽ നോക്കിയാൽ ഇറക്കുമതി കയറ്റുമതി തീരുവയുടെ കാര്യത്തിൽ ട്രംപ് എന്ത് തീരുമാനം എടുക്കും എന്നാണ് അറിയാത്തത്. അമേരിക്കൻ ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിനായി, കാനഡയുമായും മെക്സിക്കോയുമായും ഉള്ള വ്യാപാര യുദ്ധങ്ങളെക്കുറിച്ച് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് അതോടൊപ്പം തന്നെ, ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് വിപണിയായ ചൈനയിലും ചില പ്രത്യാഘാതങ്ങൾ ഇത് മൂലം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നതാണ് സത്യം.

കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും വരുന്ന ഉൽപ്പന്നങ്ങൾക്ക് താരിഫ് ഉയർത്തുകയും അത് പോലെ തന്നെ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുളള നിരവധി ആഗോള മേഖലകളിൽ താരിഫ് ചുമത്താനോ വർദ്ധിപ്പിക്കാനോ ഉള്ള ട്രംപിൻ്റെ നീക്കം യൂറോപ്യൻ ഓട്ടോമൊബൈൽ നിർമ്മാതാക്കളിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

പല വാഹന നിർമാതാക്കൾക്കും മെക്സിക്കോയിലും കാനഡയിലും നിർമാണ് പ്ലാൻ്റുകളുണ്ട്. താരിഫ് കൂട്ടിയാൽ അവർ യുഎസിൽ പ്ലാൻ്റുകൾ നിർമിക്കാൻ നിർബന്ധിതരാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.ജർമ്മൻ ഓട്ടോമോട്ടീവ് ഭീമന്മാരായ മെർസിഡീസ് ബെൻസും ബിഎംഡബ്ല്യുവും യുഎസിനുള്ളിൽ ഉൽപ്പാദന ശേഷി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴെ ആരംഭിച്ചിട്ടുണ്ട്. മുൻ പ്രസിഡൻ്റ് ജോ ബൈഡൻ ചൈനയ്ക്ക് നൂറ് ശതമാനമായിരുന്നു നികുതി താരിഫ് ഏർപ്പെടുത്തിയിരുന്നത്.

മെക്സിക്കോയിൽ നിന്ന് യുഎസിലേക്ക് പ്രതിവർഷം 1.60 ലക്ഷം കാറുകളാണ് ഹോണ്ട ഇറക്കുമതി ചെയ്യുന്നത്. മെക്‌സിക്കൻ അതിർത്തി കടന്ന് യുഎസിലേക്ക് കടക്കുന്ന പാസഞ്ചർ കാറുകൾക്ക് കടുത്ത നികുതി ചുമത്തുമെന്ന് മുൻപ് ട്രംപിൻ്റെ വക ഭീഷണിയുണ്ടായിരുന്നു. വാഹന നിർമാതാക്കൾ മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ എയർ കണ്ടീഷനിംഗ് യൂണിറ്റുകളുടെ നിർമ്മാതാക്കളിൽ ഒന്നായ ഡെയ്‌കിൻ ഇൻഡസ്ട്രീസ് ലിമിറ്റഡിലെ അധികാരകളും, ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയാൽ ഇറക്കുമതി തീരുവയെക്കുറിച്ച് സമാനമായ സങ്കടങ്ങളാണ് പറയുന്നത്.

എന്നാൽ ടൊയോട്ടയുടെ ഭാഗത്ത് നിന്നുളള പ്രതികരണം പരിശോധിച്ചാൽ ഏതൊരു ഭരണാധികാരികളോ രാജ്യമോ ആയിട്ട് തങ്ങളാൽ കഴിയുന്ന രീതിയിൽ ഒത്ത് പോകാനും മികച്ച വാഹനങ്ങൾ നിർമിക്കാനും ശ്രമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെയായി തുടർച്ചയായി അമേരിക്കൻ ഇലക്ഷനിൽ വിജയിക്കുന്ന ആദ്യത്തെ പ്രസിഡൻ്റാണ് ട്രംപ്. ഇനി ട്രംപിൻ്റെ പുതിയ നയങ്ങളും നിയമങ്ങളും നീക്കങ്ങളും അറിയാനായി ലോകം കാത്തിരിക്കുകയാണ്.

അമേരിക്കൻ പ്രസിഡൻ്റിൻ്റെ വാഹനവ്യൂഹം എന്ന് പറയുന്നത് നാൽപ്പതിലധികം വാഹനങ്ങൾ ഉൾപ്പെടുന്നതാണ്. കാഡിലാക് വൺ അല്ലെങ്കിൽ ഫസ്റ്റ് കാർ എന്നും അറിയപ്പെടുന്ന ബീസ്റ്റ്, പ്രത്യേകം പരിഷ്കരിച്ച കാഡിലാക്ക് ആണ്. ബ്ലാസ്റ്റ് പ്രൂഫ്, ബുള്ളറ്റ് പ്രൂഫ് എന്നിങ്ങനെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ, ഇതിന് അതിൻ്റേതായ സംവിധാനമുണ്ട്, കൂടാതെ ഹെർമെറ്റിക്കലി സീൽ ചെയ്തിരിക്കുന്നവയാണ്. 7,000 കിലോഗ്രാം (15,400 പൗണ്ട്) ഭാരമുള്ള ഈ വാഹനത്തിന് ഏകദേശം 1.5 മില്യൺ ഡോളറാണ് വില.

സ്‌ഫോടനാത്മക ആക്രമണങ്ങൾ തടയുന്നതിനുള്ള സാങ്കേതിക ജാമിംഗ് വാഹനങ്ങളും അപകടകരമായ മെറ്റീരിയൽ റെസ്‌പോൺസ് യൂണിറ്റിനൊപ്പം റോഡ് റണ്ണർ വാഹനങ്ങളും ട്രംപിൻ്റെ വാഹന വ്യൂഹത്തിൽ ഉൾപ്പെടും.അമേരിക്കൻ പ്രസിഡൻ്റുമാർക്ക് സ്വന്തമായി കാർ ഓടിക്കാൻ അനുവാദമില്ല എന്നതാണ് ഏറ്റവും രസം. സുരക്ഷാ കാരണങ്ങളാൽ അവർ ഓഫീസിൽ നിന്ന് പോയാലും ഈ നിയന്ത്രണം മാറുന്നില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, February 4, 2025, 13:07 [IST]
English summary
How the car industry is preparing for tariffs imposed by donald trump
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X