മാസം 70,000 രൂപ വരെ സമ്പാദിക്കാം! ഓണ്‍ലൈന്‍ ക്യാബ് ഡ്രൈവര്‍ ജോലി കിട്ടാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

അഭ്യസ്ഥവിദ്യരായ ലക്ഷക്കണക്കിന് യുവാക്കള്‍ നമ്മുടെ രാജ്യത്ത് തൊഴില്‍ ഇല്ലാതെ അലയുന്നുണ്ട്. തങ്ങളുടെ വിദ്യാഭാ്യാസ യോഗ്യതകള്‍ക്ക് അനുസരിച്ച് വരുമാനമുള്ള ജോലിയില്ലെന്ന കാരണം കൊണ്ട് മടുത്തിരിക്കുന്ന ഒത്തിരി പോരെ ചുറ്റും കണ്ണോടിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ വൈറ്റ്‌കോളര്‍ ജോലി മാത്രമേ ചെയ്യൂവെന്ന പിടിവാശിയില്ലാത്തവര്‍ക്ക് മാസം മികച്ച രീതിയില്‍ സമ്പാദിക്കാന്‍ പറ്റുന്ന ജോലികള്‍ ഒത്തിരിയുണ്ട്. ഇത്തരത്തിലുള്ള തൊഴില്‍ അന്വേഷകര്‍ക്ക് വരുമാനം നേടാനുള്ള പുതിയ വഴികള്‍ തുറന്നുനല്‍കുന്നുണ്ട് ഓല, ഊബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്‌സി അ്വഗിഗേറ്റര്‍മാര്‍. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ടാക്‌സി പ്ലാറ്റ്‌ഫോമുകളില്‍ എങ്ങിനെ ജോലിക്ക് കയറാം, വരുമാനം എത്രയാണ് എന്നിവയടക്കമുള്ള സുപ്രധാന വിവരങ്ങള്‍ അറിഞ്ഞ് വെച്ചാലോ?.

ക്യാബ് ഡ്രൈവറായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓല, ഊബര്‍ എന്നീ കമ്പനികളിലൂടെ മികച്ച വരുമാനം കണ്ടെത്താന്‍ സാധിക്കുമെന്ന കാര്യം ഇതിനോടകം തന്നെ നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയതാണ്. എന്നാല്‍ ഈ പ്ലാറ്റ്‌ഫോമുകളില്‍ എങ്ങിനെ ജോലി തരപ്പെടുത്താമെന്നത് പലര്‍ക്കും അറിയില്ല. ഇതിന് യാതൊരു ഏജന്റിനെയും സമീപിക്കേണ്ട ആവശ്യമില്ല എന്ന കാര്യം ആദ്യമേ പറയട്ടേ. സ്വന്തം മൊബൈല്‍ വഴി തന്നെ ഈ ജോലിക്ക് ഒരാള്‍ക്ക് അപേക്ഷിക്കാം.

ola uber cab

ഓല, ഊബര്‍ പോലുള്ള കമ്പനികളുടെ മൊബൈല്‍ അപ്ലിക്കേഷനുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും ജോലിക്ക് അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്. ഓണ്‍ലൈന്‍ ക്യാബ് ഡ്രെവറാകാന്‍ ആഗ്രഹിക്കുന്നവര്‍ ഏത് അഗ്രിഗേറ്റര്‍ക്ക് കീഴിലാണോ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നത് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഉദാഹരണത്തിനായി ഓലയില്‍ ഡ്രൈവറായി ചേരാന്‍ drive.olacabs.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ഇതിനോടകം ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുമായി സംസാരിച്ച് ഏത് കമ്പനിയാണ് മികച്ച വേതനവും മറ്റ് ആനുകൂല്യങ്ങളും കൂടുതല്‍ റൈഡുകളും നല്‍കുന്നത് എന്നിവയെല്ലാം ചോദിച്ച് ഒരു തീരുമാനത്തിലെത്താം. ജോലിക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായി നല്‍കണം. സ്വന്തമായി വാഹനമില്ലാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാമെങ്കിലും ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അത്തരം സാഹചര്യങ്ങളില്‍ കമ്പനി നല്‍കുന്ന വാഹനങ്ങള്‍ ഉപയോഗിക്കാം.

ola cab

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി രേഖകള്‍ പരിശോധിച്ച ശേഷം കമ്പനി പ്രതിനിധി നിയമന വിവരങ്ങളുമായി ബന്ധപ്പെടും. ക്യാബ് ഡ്രൈവറായി ജോലി ചെയ്യുന്നതിന് കൊമേഴ്ഷ്യല്‍ ഡ്രെവിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്. ഇതിനെ പബ്ലിക് സര്‍വീസ് വെഹിക്കിള്‍ ലൈസന്‍സ് (പിഎസ്‌വി) യെല്ലോ ബാഡ്ജ് എന്നും വിളിക്കാറുണ്ട്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, വിലാസം തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടെ അപേക്ഷകന്‍ സമര്‍പ്പിക്കണം. സ്വന്തമായി വാഹനം ഉള്ളവര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും (ആര്‍സി) നല്‍കണം.

ഓല, ഊബര്‍ പോലുള്ള കമ്പനികളില്‍ പ്രവര്‍ത്തിക്കാന്‍ സ്വന്തമായി വാഹനം നിര്‍ബന്ധമാണെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. എന്നാല്‍, കാര്‍ സ്വന്തമായി ഇല്ലാത്തവര്‍ക്കും ഡ്രൈവറായി ജോലി ചെയ്യാനുള്ള അവസരം ഈ കമ്പനികള്‍ നല്‍കുന്നുണ്ട്. കമ്പനി നല്‍കുന്ന വാഹനങ്ങള്‍ ഓടിച്ച് അതിന് അനുസരിച്ചുള്ള കമ്മീഷന്‍ നേടാന്‍ സാധിക്കും. സ്വന്തമായി കാര്‍ ഉള്ളവര്‍ക്ക് സ്വാഭാവികമായും കൂടുതല്‍ ലാഭം നേടിയെടുക്കാന്‍ സാധിക്കുമെന്നത് വേറെ കാര്യം.

uber cab pet

ഓണ്‍ലൈന്‍ ക്യാബ് ഡ്രൈവര്‍മാരായ ജോലി ചെയ്യാന്‍ കുറഞ്ഞത് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. കൊമേഴ്ഷ്യല്‍ ലൈസന്‍സ് ലഭിക്കുന്നതിന് ഇത് അത്യാവശ്യമാണ്. മാത്രമല്ല എട്ടാം ക്ലാസ് വിജയിച്ചിരിക്കുകയും വേണം. എട്ടാം ക്ലാസ് പാസാകാത്തവര്‍ക്ക് ഈ ജോലി ലഭിക്കാന്‍ പ്രയാസമാണ്. മറ്റൊരു പ്രധാനപ്പെട്ട സംഗതി ഈ പ്ലാറ്റ്‌ഫോമുകളില്‍ ജോലിക്ക് അപേക്ഷിക്കുന്നവരു െപേരില്‍ ക്രിമിനല്‍ കേസുകളൊന്നും നിലവിലുണ്ടാകരുത്. ബാഡ്ജ് ലഭിക്കുന്നതിന് മുമ്പ് ഒരാള്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാക്കേണ്ടതുമുണ്ട്.

ഓണ്‍ലൈന്‍ ക്യാബ് ഡ്രൈവറായി ജോലി ചെയ്യുന്ന ഒരാള്‍ക്ക് എത്ര വരുമാനം നേടാന്‍ സാധിക്കും എന്നതാണ് പലര്‍ക്കും അറിയേണ്ടത്. നിങ്ങള്‍ ക്യാബ് ഡ്രൈവറായി ഓടുന്ന നഗരത്തിന് അനുസരിച്ച് വരുമാനം വ്യത്യാസപ്പെടും. ഏകദേശം കണക്കനുസരിച്ച് മാസം മുഴുവന്‍ കൃത്യമായി വാഹനം ഓടിച്ചാല്‍ 30,000 മുതല്‍ 75,000 രൂപ വരെ സമ്പാദിക്കാന്‍ കഴിയുമെന്നാണ് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നത്. സ്വന്തമായി കാറുള്ളവര്‍ക്ക് ഇതിലും കൂടുതല്‍ വരുമാനം ലഭിച്ചേക്കാം.

സ്വന്തമായി കാര്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ചാര്‍ജ് ലഭിക്കുന്ന സമയങ്ങളില്‍ ഓടിയാല്‍ വരുമാനം ഇരട്ടിയാക്കാം. പാതിരാത്രിയിലും പുലര്‍ച്ചെ സമയങ്ങളിലും മാത്രം സേവനം നല്‍കി ലക്ഷങ്ങള്‍ വരുമാനം നേടുന്ന ക്യാബ് ഡ്രൈവര്‍മാരെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറയെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു ജോലി ചെയ്യുന്നവര്‍ ആണെങ്കില്‍ കൂടി രണ്ടാമത് വരുമാനം ആവശ്യമാണെങ്കില്‍ ഓണ്‍ലൈന്‍ ക്യാബ് ഡ്രൈവര്‍മാരായി സേവനം അനുഷ്ഠിക്കാവുന്നതാണ്. ഈ പരിപാടി നോക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കില്‍ അവര്‍ക്ക് ഈ ലേഖനം അയച്ചുകൊടുക്കുമല്ലോ.

More from DriveSpark

Article Published On: Tuesday, August 5, 2025, 10:32 [IST]
English summary
How to apply for ola uber cab driver job to earn up to rs 70000 monthly easy guide in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X