ഇങ്ങനെ ചെയത് നോക്കൂ; വിമാന യാത്രയിൽ അധിക ലഗേജ് ഒരു പ്രശ്‌നമേ ആവില്ല

വിദേശത്ത് ജോലിക്കും മറ്റും പോകുമ്പോള്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് അധിക ലഗേജ്. നമ്മള്‍ എത്ര കുറക്കാന്‍ ശ്രമിച്ചാലും ചില വേളയില്‍ അത് അനുവദിനീയമായ ഭാരത്തിലും കൂടാം. ഇത്തരം വേളയില്‍ കൂടുതല്‍ ലഗേജ് എങ്ങനെ കൊണ്ടുപോകാം എന്നതിനെക്കുറിച്ചുള്ള ചില ടിപ്പുകളാണ് പറയാന്‍ പോകുന്നത്.

ഇങ്ങനെ ചെയത് നോക്കൂ; വിമാന യാത്രയിൽ അധിക ലഗേജ് ഒരു പ്രശ്‌നമേ ആവില്ല

വിമാന യാത്ര പലര്‍ക്കും പലതാണ്. ചിലര്‍ക്ക് അത് നല്ല സുഖകരമായ അനുഭവമാകുമ്പോള്‍ ചിലര്‍ക്ക് അത് വിരസമായി അനുഭവപ്പെടുന്നു. എന്നാല്‍ ദീര്‍ഘദൂര-വിദേശ യാത്രകള്‍ക്ക് വിമാനമല്ലാതെ മറ്റൊരു എളുപ്പ മാര്‍ഗമില്ല. എങ്കിലും വിമാന യാത്രയില്‍ നമ്മള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി ലഗേജ് ആണ്.

ഇങ്ങനെ ചെയത് നോക്കൂ; വിമാന യാത്രയിൽ അധിക ലഗേജ് ഒരു പ്രശ്‌നമേ ആവില്ല

ദീര്‍ഘദൂരം യാത്ര ചെയ്യുന്ന ഒരാള്‍ക്ക് എന്തായാലും ധാരാളം ലഗേജുകള്‍ ഉണ്ടാകും. ഇന്ന് നമുക്ക് വേണ്ട ഏത് കാര്യവും ലോകത്തിന്റെ ഏത് കോണിലും ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും നമ്മുടെ നാട്ടില്‍ കിട്ടുന്നതിന്റെ ഒരു ക്വാളിറ്റി ഉണ്ടാവുമോ എന്ന ചിന്തയുടെ പുറത്താണ് പ്രവാസികള്‍ വിദേശത്ത് ജോലി സ്ഥലങ്ങളിലേക്ക് മടങ്ങുമ്പോള്‍ ഒരു ലോഡ് സാധനങ്ങള്‍ കൊണ്ടുപോകുന്നത്. നാട്ടില്‍ നിന്ന് ഭക്ഷണസാധനങ്ങളും പലഹാരങ്ങളും കാത്ത് ഒരു സംഘം തന്നെ അവിടെ കാത്തിരിപ്പുണ്ടാകുമെന്ന് അനുഭവസ്ഥര്‍ പറയാറുണ്ട്.

ഇങ്ങനെ ചെയത് നോക്കൂ; വിമാന യാത്രയിൽ അധിക ലഗേജ് ഒരു പ്രശ്‌നമേ ആവില്ല

ഇങ്ങനെയാകുമ്പോള്‍ ഒരാള്‍ക്ക് ഒരുപാട് ലഗേജ് വഹിക്കേണ്ടി വരും. അതില്‍ വസ്ത്രങ്ങള്‍ മുതല്‍ ഭക്ഷണ സാധനങ്ങള്‍ വരെയുണ്ടാകും. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ഇങ്ങനെ ലഗേജുകളെ പറ്റി വേവലാതിപ്പെടേണ്ടി വരാറില്ല. കാരണം ട്രെയിനില്‍ യാത്രാ ലഗേജുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും, അത് ശക്തമായി പരിശോധിക്കപ്പെടാറില്ല.

ഇങ്ങനെ ചെയത് നോക്കൂ; വിമാന യാത്രയിൽ അധിക ലഗേജ് ഒരു പ്രശ്‌നമേ ആവില്ല

എന്നാല്‍ വിമാനങ്ങളുടെ കാര്യം അങ്ങനെയല്ല. ഒരു യാത്രക്കാരന് അനുവദനീയമായ പരമാവധി ഭാരത്തില്‍ 100 ഗ്രാം പോലും കൂടരുത് എന്നാണ് എയര്‍ലൈനുകാര്‍ പറയുക. ഇതിനാല്‍ തന്നെ ലഗേജ് ഭാരം ഒപ്പിക്കല്‍ യാത്രക്കാര്‍ക്ക് വലിയ തലവേദനയാണ്. നിശ്ചിത ഭാരത്തില്‍ കൂടുതലാണെങ്കില്‍ അതിന് നമ്മള്‍ അധികം പണം നല്‍കേണ്ടിവരും. വിമാന യാത്രയില്‍ എങ്ങനെ കഴിയാവുന്ന അത്രയും ലഗേജ് കൊണ്ടുപോകാമെന്നാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയുന്നത്.

ഇങ്ങനെ ചെയത് നോക്കൂ; വിമാന യാത്രയിൽ അധിക ലഗേജ് ഒരു പ്രശ്‌നമേ ആവില്ല

പണം മുന്‍കൂറായി നല്‍കാം

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അനുവദിച്ചിരിക്കുന്ന ഭാരത്തേക്കാള്‍ കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക. എങ്കില്‍ ആ ഭാരത്തിന് നിങ്ങള്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ മുന്‍കൂറായി ഓണ്‍ലൈനായി പണമടയ്ക്കുന്നതാണ് നല്ലത്.

ഇങ്ങനെ ചെയത് നോക്കൂ; വിമാന യാത്രയിൽ അധിക ലഗേജ് ഒരു പ്രശ്‌നമേ ആവില്ല

ഇതിലൂടെ യാത്രാവേളയില്‍ ഉണ്ടാകുന്ന അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ചില സമയങ്ങളില്‍ ആവശ്യത്തിന് സ്ഥലമില്ലെങ്കിലോ കൂടുതല്‍ നിരക്ക് ഈടാക്കുകയോ ചെയ്താല്‍ അധിക ലഗേജ് കൊണ്ടുപോകാന്‍ എയര്‍ലൈനുകള്‍ വിസമ്മതിക്കുന്നു. അപ്പോള്‍ നമ്മള്‍ ലഗേജ് ഭാരം കുറക്കേണ്ടതായി വരും. അതിനാല്‍ മുന്‍കൂറായി പണമടയ്ക്കുക എന്നതാണ് ഏറ്റവും നല്ല ആശയം.

ഇങ്ങനെ ചെയത് നോക്കൂ; വിമാന യാത്രയിൽ അധിക ലഗേജ് ഒരു പ്രശ്‌നമേ ആവില്ല

ആദ്യമേ ഭാരം പരിശോധിക്കുക

നിങ്ങള്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് സമീപത്തുള്ള ഏതെങ്കിലും കടയില്‍ നിന്നോ മറ്റോ ലഗേജ് ഒന്ന് തൂക്കി നോക്കുക. ഭാരം കൂടുതലാണെങ്കില്‍ തന്നെ എന്ത് എടുക്കണം, എന്ത് ഒഴിവാക്കാം എന്ന് ചിന്തിക്കാന്‍ സമയം ലഭിക്കും. നിങ്ങള്‍ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്തുകഴിഞ്ഞ ശേഷം ഭാരം കൂടുതലാണെന്ന് കണ്ടാല്‍ കുറച്ച് സാധനങ്ങള്‍ പുറത്ത് വെക്കേണ്ടി വരും. നിങ്ങള്‍ മുന്‍കൂട്ടി ഭാരം പരിശോധിച്ചാല്‍ അത് പാഴ്‌സലായി അയക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്യാം. സിംപിളായി കൈകൊണ്ട് ഭാരം പരിശോധിക്കാന്‍ സാധിക്കുന്ന തൂക്ക ഉപകരണങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

ഇങ്ങനെ ചെയത് നോക്കൂ; വിമാന യാത്രയിൽ അധിക ലഗേജ് ഒരു പ്രശ്‌നമേ ആവില്ല

ലഗേജ് പങ്കിടാം

നിങ്ങള്‍ ഒരു ഗ്രൂപ്പായോ കുടുംബമായോ ആണ് യാത്ര ചെയ്യുന്നതെന്ന് വെക്കുക. വിമാനക്കമ്പനികളെ സംബന്ധിച്ചിടത്തോളം ഒരാള്‍ക്ക് ഇത്രയും ലഗേജ് കൊണ്ടുപോകാന്‍ അനുവാദം ഉണ്ടാകും. നിങ്ങള്‍ ഗ്രൂപ്പായാണ് യാത്രചെയ്യുന്നതെങ്കില്‍ ചിലര്‍ക്ക് ലഗേജ് ഭാരം കുറവായിരിക്കും. അത്തരം സാഹചര്യത്തില്‍ കൂടെയുള്ളയാളുമായി ലഗേജ് പങ്കിടാം. ഇതുവഴി നിങ്ങള്‍ പണം ലാഭിക്കാനാകും.

ഇങ്ങനെ ചെയത് നോക്കൂ; വിമാന യാത്രയിൽ അധിക ലഗേജ് ഒരു പ്രശ്‌നമേ ആവില്ല

ഭാരം കുറഞ്ഞ ബാഗേജ് ഉപയോഗിക്കുക

ലഗേജ് കൊണ്ടുപോകാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ബാഗിന്റെ ഭാരവും മൊത്തം ഭാരത്തില്‍ കണക്കാക്കും. അതിനാല്‍ നിങ്ങളുടെ ലഗേജ് ഒരു ഭാരമുള്ള ബാഗില്‍ ഇടുകയാണെങ്കില്‍, ആ ബാഗിന്റെ ഭാരം കാരണം നിങ്ങള്‍ കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന വസ്തുക്കളുടെ അളവ് കുറഞ്ഞേക്കാം. അതിനാല്‍ വിമാന യാത്രയ്ക്കായി ഏപ്പോഴും ഭാരം കുറഞ്ഞ ബാഗ് ഉപയോഗിക്കുക. കൂടുതല്‍ സാധനങ്ങള്‍ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ ഇത് നിങ്ങളെ സഹായിക്കും.

ഇങ്ങനെ ചെയത് നോക്കൂ; വിമാന യാത്രയിൽ അധിക ലഗേജ് ഒരു പ്രശ്‌നമേ ആവില്ല

ഹാന്‍ഡ് ലഗേജ്

വിമാനക്കമ്പനികള്‍ ലഗേജുകള്‍ രണ്ടായി തരത്തില്‍ വേര്‍തിരിക്കുന്നു. ഒന്ന് സാധാരണ ലഗേജ്, രണ്ടാമത്തേത് ഹാന്‍ഡ് ലഗേജ്. രണ്ടിനും വെവ്വേറെ പരമാവധി തൂക്കങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ഹാന്‍ഡ് ലഗേജിന്റെ ഭാരം കുറവും ലഗേജിന് ഭാരം കൂടുതലുമാണെങ്കില്‍ ബാഗേജില്‍ നിന്ന് കുറച്ച് സാധനങ്ങള്‍ ഹാന്‍ഡ് ലഗേജിലേക്ക് മാറ്റണം. ഈ ഐഡിയ പലരും പ്രയോഗിക്കുന്നില്ല.

ഇങ്ങനെ ചെയത് നോക്കൂ; വിമാന യാത്രയിൽ അധിക ലഗേജ് ഒരു പ്രശ്‌നമേ ആവില്ല

അതോടൊപ്പം വിമാന യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. നിങ്ങള്‍ ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞാല്‍ ആദ്യം ബാഗേജ് അലവന്‍സ് പരിശോധിക്കണം. ഓരോ എയര്‍ലൈനിനും വ്യത്യസ്ത ബാഗേജ് അലവന്‍സുകളാണ് ഉള്ളത്.

ഇങ്ങനെ ചെയത് നോക്കൂ; വിമാന യാത്രയിൽ അധിക ലഗേജ് ഒരു പ്രശ്‌നമേ ആവില്ല

ടിക്കറ്റ് പരിശോധിക്കാതെ നിങ്ങള്‍ മുമ്പ് മറ്റൊരു എയര്‍ലൈനില്‍ യാത്ര ചെയ്ത അനുഭവത്തില്‍ അതേ ഭാരമുള്ള ലഗേജും കൊണ്ടുപോയാല്‍ പണി കിട്ടും. ചിലപ്പോള്‍ നിങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്ത എയര്‍ലൈന്‍ അത്രയും ലഗേജ് അനുവദിക്കുകയുണ്ടാവില്ല. ചില സാഹചര്യത്തില്‍ ഇത് നേരെ തിരിഞ്ഞ് നമുക്ക് കൂടുതല്‍ ലഗേജ് കൊണ്ടുപോകാനും അവസരം വന്നേക്കാം.

More from DriveSpark

Article Published On: Monday, October 17, 2022, 18:16 [IST]
English summary
How to avoid excess baggage fee and include more luggage during flight journey
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X